1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ റെസിഡൻസ് കാർ ഡുകൾ പുതുക്കാൻ 2 ഡോസ് വാക്സിൻ എടുത്തിരിക്കണ മെന്ന് നിർബന്ധം
ഒമാനിൽ റെസിഡൻസ് കാർ ഡുകൾ പുതുക്കാൻ 2 ഡോസ് വാക്സിൻ എടുത്തിരിക്കണ മെന്ന് നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ റെസിഡൻസ് കാർഡുകൾ പുതുക്കാൻ രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കി.സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാനും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്. ഒമാനിൽ ജോലിസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാണെന്ന സുപ്രീം കമ്മിറ്റിയുടെ തീരുമാനം ഒക്ടോബർ ഒന്നോടെ നിലവിൽ വന്നു. ഒമാൻ സർക്കാർ അംഗീകൃത കോവിഡ് വാക്സിനുകളാണ് എടുക്കേണ്ടത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ …
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; അതിതീവ്ര മഴ; അതീവ ജാഗ്രതാ മുന്നറിയിപ്പ്
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; അതിതീവ്ര മഴ; അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ശഹീൻ കൊടുങ്കാറ്റ്​ ഒമാൻ തീരത്തോടടുക്കുന്നു. മസ്​കത്തിൽനിന്ന്​ 650 കിലോമീറ്റർ അകലെയാണ്​ കൊടുങ്കാറ്റി​െൻറ പ്രഭവ കേന്ദ്രം​. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഞായറാഴ്​ച മുതൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ട്​​. മസ്​കത്ത്​ മുതൽ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതൽ 600 മില്ലീ മീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന്​ കാലവസ്​ഥ …
ഖത്തർ ഇ​ന്ന്​ പോ​ളി​ങ്​ ബൂ​ത്തി​ലേക്ക്; ശൂറാ കൗണ്‍സില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഖത്തർ ഇ​ന്ന്​ പോ​ളി​ങ്​ ബൂ​ത്തി​ലേക്ക്; ശൂറാ കൗണ്‍സില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ: ഖത്തറിലെ സുപ്രധാന നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ തുടക്കമായി. ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത് എന്ന സവിശേഷതയുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിട്ടാണ് ഭരണകൂടവും ജനങ്ങളും തെരെഞ്ഞടുപ്പിനെ കാണുന്നത്. വാര്‍ഷിക ബജറ്റുകള്‍ പ്രഖ്യാപിക്കുക, നിയമനിര്‍മാണങ്ങള്‍ നടത്തുക, …
കുവൈത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ച തുറക്കും; ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
കുവൈത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ച തുറക്കും; ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കുവൈത്തിലെ സർക്കാർവിദ്യാലയങ്ങളിൽ ഞായറഴ്ച മുതൽ അധ്യയനം പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകളിൽ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഞായറാഴ്ച മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. അഞ്ചു ലക്ഷത്തോളം വിദ്യർത്ഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവരിൽ അമ്പതു ശതമാനം ഞായറാഴ്ച മുതൽ നേരിട്ട് ക്ലാസ്മുറികളിലെത്തും. കഴിഞ്ഞയാഴ്ച …
കുവൈത്ത് ഇന്ത്യൻ എംബസിയ്ക്ക് കീഴിൽ ഇ​ന്ത്യ​ൻ വി​മ​ൻ​സ് നെ​റ്റ്‌​വ​ർ​ക്കിന് തുടക്കം
കുവൈത്ത് ഇന്ത്യൻ എംബസിയ്ക്ക് കീഴിൽ ഇ​ന്ത്യ​ൻ വി​മ​ൻ​സ് നെ​റ്റ്‌​വ​ർ​ക്കിന് തുടക്കം
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ ഇന്ത്യൻ വിമൻസ് നെറ്റ്‌വർക്ക് എന്നപേരിൽ വനിതാകൂട്ടായ്മക്ക് തുടക്കമായി. ഹവല്ലി ആർട്സ് അസോസിയേഷൻ ഹാളിൽ കഴിഞ്ഞ ദിവസം നടന്ന നമസ്തേ കുവൈത്ത് ഗ്രാൻഡ് ഫിനാലെയിൽ ആയിരുന്നു കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വനിതകളെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വിമൻസ് നെറ്റ് …
ഓഗസ്റ്റിൽ മാത്രം വാട്സാപ് പൂട്ടിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ
ഓഗസ്റ്റിൽ മാത്രം വാട്സാപ് പൂട്ടിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ
സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ് റിപ്പോർട്ട്. അതേസമയം, ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്സാപ് അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് 31 ദിവസത്തിനിടെ 20,70,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ് അറിയിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്. …
നവം. 1 മുതൽ ഹീത്രു എയർപോർട്ട് ഡ്രോപ്പ് ഓഫ് സോണിൽ പ്രവേശന ഫീസ്; കാർ ഒന്നിന് 5 പൗണ്ട് ഈടാക്കും
നവം. 1 മുതൽ ഹീത്രു എയർപോർട്ട് ഡ്രോപ്പ് ഓഫ് സോണിൽ പ്രവേശന ഫീസ്; കാർ ഒന്നിന് 5 പൗണ്ട് ഈടാക്കും
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ ഹീത്രു എയർപോർട്ട് ഡ്രോപ്പ് ഓഫ് സോണിൽ പ്രവേശന ഫീസ് ഏർപ്പെടുത്തും. നേരത്തെ സൗജന്യമായിരുന്ന സ്ഥാനത്ത് ഇനി വാഹനമൊന്നിന് അഞ്ചു പൗണ്ട് നൽകേണ്ടി വരും. യുകെ വിമാനത്താവളങ്ങളിൽ വ്യാപകമായി ചാർജ്ജുകൾ ഈടാക്കി തുടങ്ങുന്നതിൻ്റെ ഭാഗമായാണ് പുതിയ ഫീസ്. അതേസമയം നീല ബാഡ്ജ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ഈ ഫീസിൽ നിന്ന് …
വനിത പ്രതിഷേധകർക്കു നേരെ വെടിയുതിർത്ത്​ താലിബാൻ; ആവേശം അധികം വേണ്ടെന്ന് താലിബാന്‍ പ്രധാനമന്ത്രി
വനിത പ്രതിഷേധകർക്കു നേരെ വെടിയുതിർത്ത്​ താലിബാൻ; ആവേശം അധികം വേണ്ടെന്ന് താലിബാന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കിഴക്കൻ കാബൂളിൽ ഹൈസ്​കൂളിന്​ പുറത്ത്​ പെൺകുട്ടികൾക്ക്​ സ്​കൂളിലേക്ക്​ മടങ്ങാനുള്ള അവകാശത്തിനായി സമരം നടത്തിയ സ്​ത്രീകൾക്കെതിരെ വെടിയുതിർത്ത്​ താലിബാൻ. ആറുപേരാണ്​ പ്രതിഷേധത്തിൽ പ​ങ്കെടുത്തത്​. “ഞങ്ങളുടെ പേന തകർക്കരുത്​, പുസ്​തകം കത്തിക്കരുത്​, സ്​കൂൾ അടയ്​ക്കരുത്“ എന്നെഴുതിയ ബാനറുമായാണ്​ സ്​ത്രീകൾ പ്രതിഷേധിച്ചത്​. ബാനറുകൾ താലിബാൻ കീറിക്കളഞ്ഞു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്​ നീക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്നാണ്​ വെടിയുതിർത്തത്​. ​സ്​ത്രീകൾക്ക്​ …
മുതിർന്ന പാക് നേതാവ് സുബൈർ ഉമറിൻ്റെ ലൈംഗിക വീഡിയോകൾ പുറത്ത്; പിന്നിൽ മറിയം നവാസ് ശരീഫ്?
മുതിർന്ന പാക് നേതാവ് സുബൈർ ഉമറിൻ്റെ ലൈംഗിക വീഡിയോകൾ പുറത്ത്; പിന്നിൽ മറിയം നവാസ് ശരീഫ്?
സ്വന്തം ലേഖകൻ: സിന്ധ് മുൻ ഗവർണറും പാകിസ്ഥാൻ മുസ്ലീംലീഗ് നവാസ് ശരീഫ് വിഭാഗം നേതാവുമായ മുഹമ്മദ് സുബൈർ ഉമറിനെ വിവാദത്തിലാക്കി ലൈംഗിക വീഡിയോ രംഗങ്ങൾ. ഒന്നിലധികം യുവതികൾക്കൊപ്പം നക്ഷത്ര ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സുബൈറിൻ്റേതെന്ന പേരിൽ പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി സുബൈർ ലജ്ജിപ്പിക്കുന്ന പ്രവർത്തിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും …
“വരൂ!“ വിശ്വപൗരന്മാരെ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്; എക്സ്പോയിൽ തിളങ്ങി ഇന്ത്യ
“വരൂ!“ വിശ്വപൗരന്മാരെ സ്വാഗതം ചെയ്ത് ഷെയ്ഖ് മുഹമ്മദ്; എക്സ്പോയിൽ തിളങ്ങി ഇന്ത്യ
സ്വന്തം ലേഖകൻ: സഹിഷ്ണുതയുടെ ഭൂമികയിലേയ്ക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ്പോ 2020 ദുബായ് ഇന്ന് (വ്യാഴം) വൈകിട്ട് ഉദ്ഘാടനം നടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം യുഎഇയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തത്. ഇങ്ങനെ സ്വാഗതം ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നതായും ഷെയ്ഖ് …