1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2021

സ്വന്തം ലേഖകൻ: സിന്ധ് മുൻ ഗവർണറും പാകിസ്ഥാൻ മുസ്ലീംലീഗ് നവാസ് ശരീഫ് വിഭാഗം നേതാവുമായ മുഹമ്മദ് സുബൈർ ഉമറിനെ വിവാദത്തിലാക്കി ലൈംഗിക വീഡിയോ രംഗങ്ങൾ. ഒന്നിലധികം യുവതികൾക്കൊപ്പം നക്ഷത്ര ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സുബൈറിൻ്റേതെന്ന പേരിൽ പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി സുബൈർ ലജ്ജിപ്പിക്കുന്ന പ്രവർത്തിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു.

രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളിലൊരാളായ സുബൈർ ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ അംഗമായ അസദ് ഉമറിൻ്റെ സഹോദരൻ കൂടിയാണ്. പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കിയ സുബൈർ താൻ അത്‌മാർഥതയോടും ഉത്തരവാദിത്തോടും രാജ്യസേവനം നടത്തുന്ന വ്യക്തിയാണെന്നും പറഞ്ഞു. ഈ ആരോപണങ്ങൾ കൊണ്ടൊന്നും താൻ തളരില്ല. രാജ്യത്തിൻ്റെ നന്മയ്ക്കായി ഇനിയും പ്രവർത്തിക്കും. ലജ്ജിപ്പിക്കുന്ന പ്രവർത്തിയാണ് വീഡിയോ പുറത്തുവിട്ടവരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും കൂട്ടിച്ചേർത്തു.

വീഡിയോയുമായി ബന്ധപ്പെട്ട വിവാദം പാകിസ്ഥാനിൽ രൂക്ഷമായി തുടരുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടതിന് പിന്നിൽ പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് നവാസ് ശരീഫിൻ്റെ മകളും പാർട്ടി വൈസ് പ്രസിഡൻ്റ് മറിയം നവാസ് ശരീഫ് ആണെന്ന ആരോപണവും ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണമോ സൂചനകളോ പുറത്തുവന്നിട്ടില്ല.

വീഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച് സുബൈറിനും അല്ലാഹുവിനും മാത്രമേ അറിയൂ എന്നാണ് മറിയം നവാസ് ഒരു സ്വകാര്യ ടിവി ചാനലിനോട് പ്രതികരിച്ചത്. ദീർഘകാലമായി സൈബൈറിന് പല കോണുകളിൽ നിന്നും ഭീഷണിയുണ്ടാകുന്നുണ്ട്. ഒരാളുടെ സ്വകാര്യ വീഡിയോ പ്രചരിക്കുന്നത് മോശമാണ്. തന്റെയും പിതാവ് നവാസ് ഷെരീഫിന്റെയും വക്താവായി സുബൈർ തന്നെ തുടരും എന്നും മറിയം നവാസ് പറഞ്ഞു.

നാല് ക്യാമറകൾ സ്ഥാപിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് പാക് മാധ്യമ പ്രവർത്തകനും അവതാരകനുമായ മൻസൂർ അലി ഖാൻ ആരോപിക്കുന്നുണ്ട്. കറാച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ നിന്ന് അഞ്ച് മാസം മുൻപ് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തുവന്നു. ഹോട്ടലിലെ മുറിയിൽ ഹിഡൻ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ല. അതിഥികളുടെ സ്വകാര്യതയെ തങ്ങൾ മാനിക്കുന്നതുമാണെന്നാണ് വിശദീകരണം. ഇതുസബന്ധിച്ച കുറിപ്പ് ഹോട്ടൽ അധികൃതർ പുറത്തുവിട്ടു.

സുബൈൻ ഷഹബാസ് ശരീഫ് പക്ഷത്തേക്ക് ചുവറുമാറാൻ നീക്കം നടത്തുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ നിന്നുള്ള
വിവാദ വീഡിയോ പുറത്തുവന്നത്. ഇതോടെ സുബൈർ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹത്തിൻ്റെയും വിവാദങ്ങളുടെയും ഇരയാകുകയായിരുന്നുവെന്ന് ഒരു വിഭാഗം പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ പാക് സർക്കാരോ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊ തയ്യാറായിട്ടില്ല.

വീഡിയോ സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചതായും റിപ്പോർട്ടുകളില്ല. സർക്കാരും പാർട്ടിയുമായി ബന്ധപ്പെട്ട് തർക്കങ്ങളും മത്സരങ്ങളും തുടരുകയാണെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏതാനം മിനിറ്റുകൾ മാത്രമാണ് വീഡിയോ ദൃശ്യങ്ങളുള്ളത്. പുറത്തുവന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ രീതിയിൽ പ്രചരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.