സ്വന്തം ലേഖകൻ: വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികളിൽ ആരെയും പ്രത്യക്ഷത്തിൽ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ തീരുമാനത്തിന് തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. തീരുമാനത്തെ തുടർന്ന് വാഷിംഗ്ടൺ പോസ്റ്റിന് രണ്ട് ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്രത്തിന്റെ ഉടമയും ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് കഴിഞ്ഞയാഴ്ചയാണ് ഒരു …
സ്വന്തം ലേഖകൻ: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ.) യ്ക്ക് തിങ്കളാഴ്ച തുടക്കമായി. വില്‍പ്പനയുടെ ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. നവംബര്‍ അഞ്ചുവരെ നീളുന്ന മൂന്നുഘട്ട ഐ.പി.ഒ.യിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. അതായത്, 258.2 കോടി ഓഹരികള്‍. …
സ്വന്തം ലേഖകൻ: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യ പോലീസ് കസ്റ്റഡിയിൽ. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. എ.ഡി.എം മരിച്ച് പതിനാലാം ദിവസമാണ് ദിവ്യ കസ്റ്റഡിയിലാവുന്നത്. എ.ഡി.എമ്മിന്റെ …
സ്വന്തം ലേഖകൻ: ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. അധികാരത്തിലെത്തിയാൻ ഇൻകം ടാക്സ്, നാഷനൽ ഇൻഷുറൻസ്, വാറ്റ് എന്നിവ വർധിപ്പിക്കില്ലെന്ന് ലേബർ പാർട്ടി മാനിഫെസ്റ്റോയിൽ ഉറപ്പു …
സ്വന്തം ലേഖകൻ: സഞ്ചാരികളെ ആകർശിക്കുന്ന ഓസ്‌ട്രേലിയയുടെ വർക്ക് ആൻഡ് ഹോളിഡേ വീസയുടെ അപേക്ഷാ കാലയളവ് ഉടൻ അവസാനിക്കും. ഇന്ത്യ ചൈന, വിയറ്റ്‌നാം, എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വർക്ക് ആൻഡ് ഹോളിഡേ (സബ്‌ക്ലാസ് 462) വീസ വിഭാഗത്തിൽ അപേക്ഷകൾ നൽകാം. ഒക്ടോബർ 31 വരെയാണ് സമയപരിധി. പ്രധാന നേട്ടങ്ങൾ ∙12 മാസം വരെ ഓസ്‌ട്രേലിയയിൽ തുടരാം.∙ഹ്രസ്വകാലത്തേക്ക് ജോലി …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ്, സംഗീത കച്ചേരി, ഹോട്ടൽ താമസം, കായിക മത്സരം തുടങ്ങിയവ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ പരാതി വ്യാപകമായതോടെ മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്ത പരിപാടിയിൽ പങ്കെടുക്കാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റും ഹോട്ടൽ താമസവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങൾ വഴി …
സ്വന്തം ലേഖകൻ: സ്വകാര്യ വിദ്യാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ മാർഗനിർദ്ദേശങ്ങളുമായി അബുദാബി അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്), അബുദാബി പബ്ലിക് ഹെൽത്ത് സെൻ്റർ (എഡിപിഎച്ച്‌സി) എന്നിവയുടെ മേൽനോട്ടത്തിലാണ് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദ്യാർത്ഥികൾ, സ്റ്റാഫ്, കോൺട്രാക്ടർമാർ, സന്ദർശകർ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പുതിയ വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന നിയോൺ സിറ്റിയിലെ ആദ്യത്തെ ആഡംബര ദീപായ സിന്ദാല ടൂറിസ്റ്റുകൾക്കായി തുറന്നു. 2022 ഡിസംബറിൽ കിരീടാവകാശിയും നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ആദ്യമായി പ്രഖ്യാപിച്ച സിന്ദാലയുടെ ഉദ്ഘാടനം നിയോമിന്‍റെ വികസനത്തിലെ ആവേശകരമായ നാഴികക്കല്ലാണ്. വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ നിയോം …
സ്വന്തം ലേഖകൻ: ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം. ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. പഴയ നിയമം അനുസരിച്ച് ആദ്യത്തെ മുന്ന് വര്‍ഷം 15 ദിവസത്തെ അതിസ്ഥാന ശമ്പളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ …
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ടാക്സി ആപ്പുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. ഊബര്‍, കര്‍വ ടെക്‌നോളജി, ക്യൂ ഡ്രൈവ്, ബദര്‍ ഗോ, ആബിര്‍ സൂം, കാബ് റൈഡ് എന്നീ കമ്പനികള്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എക്‌സിലൂടെയാണ് മന്ത്രാലയം വിവരം പങ്കുവെച്ചത്. …