സ്വന്തം ലേഖകൻ: റഷ്യൻ സർവകലാശാലയിൽ വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. സർവകലാശാലയിലെ ഒരു വിദ്യാർഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റതായി ആർ ടി ന്യൂസ് റിപ്പോർട്ട് ചെയ്തു. പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കറുത്ത വേഷവും ഹെൽമറ്റും ധരിച്ച് തോക്കേന്തിയെത്തിയ അക്രമി മറ്റ് …
സ്വന്തം ലേഖകൻ: ഇന്‍സ്റ്റഗ്രാം ഉപയോഗം കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. 2019 മുതല്‍ ഫേസ്ബുക്ക് ആഭ്യന്തരമായി നടത്തിയ രഹസ്യപഠനത്തിന്റെ റിപ്പോര്‍ട്ടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ടത്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ കൗമാരക്കാരുടെ മാനസിക ആരോഗ്യം മനസിലാക്കാന്‍ 2019-2021 കാലത്താണ് ഫേസ്ബുക്ക് …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയതായി അബൂദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അതോടൊപ്പം പൊതു ഇടങ്ങളിലെ പ്രവേശനത്തിന് അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഊർജിതമാക്കാൻ നിർദേശം. അഭ്യസ്തവിദ്യരായ യുഎഇയിലെ യുവതീ യുവാക്കൾക്ക് തൊഴിലവസരം ഉറപ്പിക്കാൻ വിപുലമായ പദ്ധതികൾക്കാണ് യുഎഇ രൂപം നൽകി വരുന്നത്. സുവർണ ജൂബിലി പ്രമാണിച്ച് രാജ്യം ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്ന മേഖല കൂടിയാണിത്. സർക്കാർ സംവിധാനങ്ങളിൽ സ്വദേശികൾക്ക് ആവശ്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നേരത്തെ തന്നെ യുഎഇക്ക് സാധിച്ചിരുന്നു. …
സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാരുടെ സൗദിയുടെ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി സൗദി. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്ന കാര്യം പരിശോധിച്ച് അറിയുന്നതിന് വേണ്ടിയാണ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുന്നത്. രാജ്യത്തെ തൊഴിൽ മേഖലയുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ ജോലി …
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിലെ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളിയെ തോക്കുപയോഗിച്ച് വെടിവെച്ച സൗദി പൗരന് ഏഴുവർഷം തടവു ശിക്ഷ. ഫുൾടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. കൊല്ലം സ്വദേശിയായ മുഹമ്മദ് നിലവിൽ ചികിത്സയിലാണ്. പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ശിക്ഷ വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിയായ സൗദി പൗരൻ കോടതി …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമായതോടെ ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകൾ പ്രഖ്യാപിച്ചത്. അതോടൊപ്പം കോവിഡ് വാക്സിനേഷനിലുണ്ടായ വലിയ പുരോഗതിയും ഇതിനു കാരണമായി. വെള്ളിയാഴ്ചയിലെ സമൂഹ നമസ്കാരമായ ജുമുഅ …
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈൽ ആപ്പിലൂടെ ദേശീയ മേൽവിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കാം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദേശീയ മേൽ വിലാസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാം. ഇതിനു പുറമേ മെട്രാഷിലെ ഇ-വാലറ്റ് സംവിധാനത്തിൽ എസ്റ്റാബ്ലിഷ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പെർമനന്റ് റസിഡൻസ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പ് സൂക്ഷിക്കാനുള്ള പുതിയ സൗകര്യം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ 10,000 റിയാലാക്കി വര്‍ധിപ്പിച്ചു. ലോക ശുചിത്വദിനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പിലാണ് ഖത്തര്‍ നഗരസഭാ പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 10,000 റിയാല്‍ അതായത് രണ്ട് ലക്ഷം രൂപ വരെ പിഴ …
സ്വന്തം ലേഖകൻ: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിൽ പോകുന്ന മുതിർന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കാണാൻ അവസരമൊരുക്കുന്നു. 60 വയസ്സിന് മുകളിലുള്ള പ്രവാസം അവസാനിപ്പിക്കുന്നവർക്ക് ഇണകളോടൊപ്പം അംബാസറെ കാണാം. ഇന്ത്യൻ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ അവരുടെ ദീർഘകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഏത് തരം ജോലിക്കാർക്കും …