സ്വന്തം ലേഖകൻ: വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പും ബഹളവും മറികടന്നാണ് ബിൽ പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ …
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച …
സ്വന്തം ലേഖകൻ: ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ജാഗ്രതാനിർദേശം. ഈ ദിവസങ്ങളിൽ കർശന പരിശോധനകൾ നടത്താൻ ഡിജിപി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കും. ഗുണ്ടാ ലിസ്റ്റിൽ …
സ്വന്തം ലേഖകൻ: ലണ്ടനിൽ ഒമിക്രോണിന്റെ ക്രമാതീതമായ വ്യാപനത്തെത്തുടർന്ന് മേയർ സാദിഖ് ഖാൻ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. അതിനിടെ യുകെയിൽ ആകെ ഒമിക്രോൺ കേസുകൾ പതിനായിരം കടന്നു. ശനിയാഴ്ച രാജ്യത്തുടനീളം പ്രതിദിനം 90,418 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളിലെ റിക്കോർഡ് വർദ്ധനവ്. അതേസമയം കോവിഡിനെ നിയന്ത്രിക്കാൻ പുതിയ …
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാൻസും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങൾ …
സ്വന്തം ലേഖകൻ: എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇ.ഡി.ഇ സ്കാൻ പരിശോധന തുടങ്ങി. ഗാൻതൂത്ത് അതിർത്തിയിലാണ് പരിശോധന നടത്തുന്നത്. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന ഏർപെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതിവേഗത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഇ.ഡി.ഇ സ്‌കാനറുകൾ. സ്‌കാനിങ്ങില്‍ കോവിഡ് കേസ് സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും …
സ്വന്തം ലേഖകൻ: സൗദിയില്‍ പുതിയ തൊഴില്‍ നിയമത്തിന് തുടക്കമായി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചാണ് പുതിയ നിയമം എത്തിയിരിക്കുന്നത്. തൊഴിൽ നിയമലംഘനങ്ങൾക്ക് വലിയ പിഴ ഈടാക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. ഓരോ നിയമലംഘനങ്ങൾക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു. തൊഴില്‍ നിയമങ്ങളെ കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായാണ് പിഴ പുതുക്കിയതെന്ന് മന്ത്രി അഹ്മദ് അല്‍ റാജിഹി …
സ്വന്തം ലേഖകൻ: കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സൗദിക്കുപുറത്തേക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെല്‍ത് അതോറിറ്റിയായ വിഖായ നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് എല്ലാവരും ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിഖായ നിര്‍ദ്ദേശിച്ചു. സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. അതോടൊപ്പം കോവിഡ് വകഭേദമായ ഒമിക്രോണ്‍ പല രാജ്യങ്ങളിലും …
സ്വന്തം ലേഖകൻ: പ്രാദേശിക സേവനങ്ങളും ഉൽപന്നങ്ങളും മെച്ചപ്പെടുത്തിക്കൊണ്ട് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ‘തഹ്ഫീസ്’ പദ്ധതിയുമായി ഖത്തർ ധനകാര്യ മന്ത്രാലയം. ഖത്തർ ഇൻ കൺട്രി വാല്യൂ (ക്യു.ഐ.സി.വി), എൻവയോൺമെൻറൽ, സോഷ്യൽ ആൻഡ് ഗവേണൻസ് (ഇ.എസ്.ജി), ഇടത്തരം ചെറുകിട സംരംഭങ്ങൾ (എസ്.എം.ഇ) എന്നീ മൂന്ന് സ്തംഭങ്ങളിലൂന്നിയാണ് ‘തഹ്ഫീസ്’ നടപ്പാക്കുക. ഖത്തർ വിഷൻ 2030നോടനുബന്ധിച്ച് രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണത്തിന് സംഭാവന …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ യെല്ലോ അലേര്‍ട്ട് ഇന്ന് (ഡിസംബര്‍ 19) മുതല്‍ പ്രാബല്യത്തില്‍. ജനുവരി 31 വരെ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് കടക്കുന്നത്. രാജ്യത്ത് ഇതുവരെ ഒരു ഒമിക്രോണ്‍ കേസ് …