സ്വന്തം ലേഖകൻ: വിമാനത്താവളത്തില്‍ എത്തുന്നവര്‍ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യോമയാന വകുപ്പ് . മാസ്‌ക് ധരിക്കാതെ ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരില്‍ കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച് നൽകിയ ഇളവാണ് അധികൃതർ അവസാനിപ്പിക്കുന്നത്. 2021 ഡിസംബർ ഒന്നുമുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക. യാത്രാ നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്. അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹിക …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 1100 ദിനാര്‍ ചെലവ് വരും. വിസ പുതുക്കാന്‍ പുതുതായി കൊണ്ടുവന്ന നിബന്ധനയായ ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കാര്യത്തില്‍ തീരുമാനമായതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആരോഗ്യ ഇന്‍ഷൂറന്‍സിന് 500 മുതല്‍ 600 ദിനാര്‍ വരെ ചെലവ് വരുമെന്ന് ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇന്‍ഷൂറന്‍സ് ഫെഡറേഷന്‍ സമര്‍പ്പിച്ച …
സ്വന്തം ലേഖകൻ: എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലപ്പുഴയിൽ ചേരും. ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആലപ്പുഴയിൽ എത്താൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകമെന്ന് റിപ്പോർട്ട്. യുവാവിനെ ആൾക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ടം മർദ്ദിച്ചത്. 24 മണിക്കൂറിനിടെ പഞ്ചാബിൽ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. കപൂർത്തല ജില്ലയിലെ ഗുരുദ്വാരയിലുണ്ടായിരുന്ന സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. ഞായറാഴ്ച രാവിലെ നിസാംപൂർ ഗ്രാമത്തിലായിരുന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും …
സ്വന്തം ലേഖകൻ: യുകെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ് പ്രതിദിന കോവിഡ് കേസുകളുടെ വർധന. വെള്ളിയാഴ്ച 93,045 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ യുകെയിൽ കോവിഡ് ബാധിതരുടെ എണ്ണം …
സ്വന്തം ലേഖകൻ: യൂറോപ്പിൽ കോവിഡിന്‍റെ ഒമിക്രോൺ വകഭേദം മിന്നൽ വേഗതയിലാണ് പടരുന്നതെന്നും അടുത്തവർഷം തുടക്കത്തോടെ ഫ്രാൻസിൽ മൂർധന്യത്തിലെത്തുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സിന്‍റെ മുന്നറിയിപ്പ്. യുകെയിൽനിന്ന് രാജ്യത്ത് മടങ്ങിയെത്തുന്നവർക്ക് ഭരണകൂടം വെള്ളിയാഴ്ച മുതൽ കർശന യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് യുകെയിലാണ്. ഇതുവരെ 15,000 പേരിലാണ് രോഗബാധ …
സ്വന്തം ലേഖകൻ: പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങൾ അവഗണിക്കുന്നതും യഥാസമയം ചികിത്സ തേടാത്തതുമാണ് മരണസംഖ്യ കൂട്ടുന്നത്. മനോരമ റിപ്പോർട്ട് പ്രകാരം വ്യായാമത്തിലും ഭക്ഷണകാര്യങ്ങളിലും കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) റിപ്പോർട്ട് പ്രകാരം 30.1% കേസുകളിലും …
സ്വന്തം ലേഖകൻ: യുഎഇയുടെ ചന്ദ്രദൗത്യത്തിൽ കൂടുതൽ പ്രതീക്ഷ. റോവറിന്റെ പ്രധാന ഘടകങ്ങൾ നിർമിക്കാനുള്ള സുപ്രധാന ഘട്ടത്തിലാണിപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. കുടുതൽ രാജ്യങ്ങളും സ്ഥാപനങ്ങളും സഹകരണം ഉറപ്പാക്കിയതും പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ യുഎഇക്ക് തുണയാകും. ദുബൈ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ വിദഗ്ധ സംഘമാണ് റോവർ നിർമിക്കുക. ഇതിന്റെ അന്തിമ മാതൃക ഇതിനകം തയാറായിട്ടുണ്ട്. ചന്ദ്രോപരിതലത്തിന്റെ …