1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയും യുഎഇയും ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നു; മഹാമാരികൾ പ്രധാന വിഷയം
ഇന്ത്യയും യുഎഇയും ആരോഗ്യ മേഖലയിൽ സഹകരണം ശക്തമാക്കുന്നു; മഹാമാരികൾ പ്രധാന വിഷയം
സ്വന്തം ലേഖകൻ: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസും ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും തമ്മിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്തു. പകർച്ചവ്യാധികളുടെ കാലത്തും ഫാർമസ്യൂട്ടിക്കൽ ഉൽപന്ന മേഖലയിലും സഹകരണം എങ്ങനെ വർധിപ്പിക്കാം എന്നതിനെ കുറിച്ചു ഇരു മന്ത്രിമാരും കാഴ്ചപ്പാടുകൾ കൈമാറി. യുഎഇയും ഇന്ത്യയും …
ഇസ്രയേലുമായി നല്ല ബന്ധമാകാമെന്ന് സൗദി; പക്ഷേ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം
ഇസ്രയേലുമായി നല്ല ബന്ധമാകാമെന്ന് സൗദി; പക്ഷേ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണം
സ്വന്തം ലേഖകൻ: ഇസ്രയേലുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ. പക്ഷേ, മേഖലയിലെ സമാധാനത്തിനായുള്ള 2002ലെ അറബ് ഇനീഷ്യേറ്റീവ് അംഗീകരിക്കാന്‍ ഇസ്രയേല്‍ തയ്യാറാവണം. സൗദിയുടെ യുഎന്‍ പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിബന്ധനകള്‍ക്കു വിധേയമായി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത പ്രഖ്യാപിച്ചത്. 1967ല്‍ ഇസ്രയേല്‍ കടന്നുകയറിയ മുഴുവന്‍ …
സൗദിയിൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ക്കുള്ള വീസാ നടപടികൾ താൽക്കാലികമായി മരവിപ്പിച്ചു
സൗദിയിൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ക്കുള്ള വീസാ  നടപടികൾ താൽക്കാലികമായി മരവിപ്പിച്ചു
സ്വന്തം ലേഖകൻ: ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്കുള്ള വീസ നടപടികൾ സൗദി താൽക്കാലികമായി നിർത്തിവച്ചു.സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികളെ അയക്കാനുള്ള തീരുമാനം ഫിലിപ്പീൻസ് പുനഃപരിശോധിച്ചാൽ മാത്രമേ പുതിയ കരാറുകൾക്കും വീസകൾക്കുമുള്ള നിയന്ത്രണം എടുത്തുകളയുകയുള്ളൂ. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് മൂല്യവർധിത നികുതി …
ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; പരിപാടികളിൽ ഹാളിൻ്റെ 50% ആളുകൾക്ക് പ്രവേശനം
ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; പരിപാടികളിൽ ഹാളിൻ്റെ 50% ആളുകൾക്ക് പ്രവേശനം
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പെങ്കടുപ്പിച്ച് പരിപാടികൾ നടത്താമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായമ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ …
ഖത്തറിലും സാന്നിധ്യമറിയിച്ച് ഒമിക്രോൺ; സ്ഥിരീകരിച്ചത് നാല് കേസുകള്‍; അതീവ ജാഗ്രത
ഖത്തറിലും സാന്നിധ്യമറിയിച്ച് ഒമിക്രോൺ; സ്ഥിരീകരിച്ചത് നാല് കേസുകള്‍; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ഖത്തറില്‍ ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാല് പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് ക്യുഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പൗരന്മാര്‍ക്കും നിവാസികള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശ രാജ്യത്ത് നിന്നു വന്ന ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. നാല് പേരില്‍ മൂന്ന് പേര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. …
ബൂസ്റ്റർ ഡോസ്: കുവൈത്തിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം
ബൂസ്റ്റർ ഡോസ്: കുവൈത്തിൽ ഫീൽഡ് വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു. പള്ളികൾ കോ ഓപറേറ്റിവ് സൊസൈറ്റികൾ ,പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസ് തുടങ്ങിയ മേഖലകകളിൽ ജോലി ചെയ്യുന്നവർക്കാണ് കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ സെന്ററൽ അഡിമിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് ഫീൽഡ് വാക്സിനേഷൻ കാമ്പയിന് കഴിഞ്ഞ …
ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ പ്രതിദിനം 14 ലക്ഷം വരെ ഉയർന്നേക്കും; മുന്നറിയിപ്പുമായി കേന്ദ്രം
ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ പ്രതിദിനം 14 ലക്ഷം വരെ ഉയർന്നേക്കും; മുന്നറിയിപ്പുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്ത് പ്രതിദിനം രോ​ഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി. യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോ​ഗവ്യാപന തോതുമായി താരത്യമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്. നിലവിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോൺ കേസുകളാണ് …
യുകെയിൽ 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകള്‍; അടിയന്തിര യോഗം ചേർന്ന് ജി7 മന്ത്രിമാർ
യുകെയിൽ 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകള്‍; അടിയന്തിര യോഗം ചേർന്ന് ജി7 മന്ത്രിമാർ
സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ ആഞ്ഞടിക്കുന്നു. 24 മണിക്കൂറില്‍ 88,736 കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 74% വർധന. ഒമിക്രോൺ വേരിയന്റിനെ ‘ആഗോള പൊതുജനാരോഗ്യത്തിനുള്ള ഏറ്റവും വലിയ നിലവിലെ ഭീഷണി’ എന്ന് G7 രാഷ്ട്രങ്ങളിലെ ആരോഗ്യ മന്ത്രിമാർ ചേർന്ന അടിയന്തിര യോഗത്തിൽ പ്രഖ്യാപിച്ചു. സ്വദേശത്തും വിദേശത്തും പ്രതിരോധ കുത്തിവയ്പ്പുകൾ വർധിപ്പിക്കുന്നതിൽ രാജ്യങ്ങൾ ഇപ്പോൾ ഒറ്റക്കെട്ടാണെന്ന് …
ഒമിക്രോണ്‍: യുഎസില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; മുന്നറിയിപ്പുമായി ബൈഡൻ
ഒമിക്രോണ്‍: യുഎസില്‍ പ്രതിദിന കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; മുന്നറിയിപ്പുമായി ബൈഡൻ
സ്വന്തം ലേഖകൻ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം കാരണം അമേരിക്കയില്‍ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തീവ്രരോഗവ്യാപനമുണ്ടായാല്‍ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവര്‍ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് …
വാക്​സിൻ മിക്​സിങ്: നിർണായക ശുപാർശകളുമായി ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
വാക്​സിൻ മിക്​സിങ്: നിർണായക ശുപാർശകളുമായി  ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
സ്വന്തം ലേഖകൻ: വാക്​സിനുകളുടെ മിക്​സിങ്ങിനായി ശിപാർശകൾ സമർപ്പിച്ച്​ ലോകാരോഗ്യസംഘടന. വ്യത്യസ്​ത നിർമ്മാതാക്കളുടെ വാക്​സിനുകൾ ​ജനങ്ങൾക്ക്​ നൽകാമെന്ന്​ സംഘടന പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു​. ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആർ.എൻ.എ വാക്​സിനുകൾ ഒന്നാം ഡോസായി ആസ്​ട്രസെനിക്കയുടെ വാക്​സിൻ സ്വീകരിച്ചയാൾക്ക്​ നൽകുന്നതിൽ പ്രശ്​നമില്ലെന്നാണ്​ ലോകാരോഗ്യസംഘടന വ്യക്​തമാക്കുന്നത്​. സിനോഫാം വാക്​സിൻ സ്വീകരിച്ച ഒരാൾക്ക്​ രണ്ടാം ഡോസായി എതെങ്കിലും എം.ആർ.എൻ.എ വാക്​സിനോ ആസ്​ട്രസെനിക്കയുടെ …