1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ ഭാഗത്ത് കമ്പി കയറ്റി തമിഴ്‌നാട് പൊലീസിന്റെ ക്രൂരത; ഫ്ലോയിഡിനോട് ഉപമിച്ച് പ്രതിഷേധക്കാർ
സ്വകാര്യ ഭാഗത്ത് കമ്പി കയറ്റി തമിഴ്‌നാട് പൊലീസിന്റെ ക്രൂരത; ഫ്ലോയിഡിനോട് ഉപമിച്ച് പ്രതിഷേധക്കാർ
സ്വന്തം ലേഖകൻ: തൂത്തുക്കുടിയില്‍ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം കത്തുന്നു. യുഎസിലെ മിനിയപോളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡിനെ പോലീസുകാര്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിനോട് താരതമ്യപ്പെടുത്തിയാണ് തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നത്. അച്ഛനെയും മകനെയും കരുതികൂട്ടി പോലീസുകാര്‍ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൂടാതെ, അച്ഛനും മകനും ലോക്കപ്പില്‍ പ്രകൃതി …
കൊവിഡ് വിട്ടുമാറിയാലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
കൊവിഡ് വിട്ടുമാറിയാലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കൊവിഡ് വിട്ടുമാറിയാലും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാൻ സാധ്യതയെന്ന് സാംക്രമിക രോഗ വിദഗ്ദ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അവയില്‍ ചിലത് വരും വര്‍ഷങ്ങളില്‍ രോഗികളില്‍ തുടരുകയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളെ കൂടാതെ വൈറസ് പല അവയവങ്ങളേയും ബാധിക്കുകയും ചില കേസുകളില്‍ മാരകമായ നാശം വരുത്തുകയും ചെയ്യുന്നു. …
യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം
യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സര്‍വകലാശാലാ വകുപ്പ് മന്ത്രിയായിരുന്ന ജോ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രണ്ട് വര്‍ഷമാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുടെ കാലാവധി. ഇത് നാലു വര്‍ഷമാക്കണമെന്നാണ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഇതു നീട്ടാനുള്ള സാഹചര്യമൊന്നും …
ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി ഇന്ത്യൻ കര, വ്യോമ സേനകൾ
ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി ഇന്ത്യൻ കര, വ്യോമ സേനകൾ
സ്വന്തം ലേഖകൻ: സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകൾ. സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങളും അപാചി അറ്റാക് ഹെലികോപ്റ്റർ, ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റർ, ചരക്ക് വിമാനങ്ങൾ എന്നിവ പങ്കെടുത്തു. കരസേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ള സന്നാഹങ്ങളെയും വിമാനമാർഗം അതിർത്തി മേഖലകളിൽ അതിവേഗം വിന്യസിക്കുന്നതിന്റെ പരിശീലനമാണു നടത്തിയത്. അതിർത്തിയിൽ സംഘർഷം …
ലോകത്ത് കൊവിഡ് രോഗികൾ 98 ലക്ഷത്തിലേക്ക്; ഇളവുകള്‍ തിരിച്ചടിച്ചുവെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് രോഗികൾ 98 ലക്ഷത്തിലേക്ക്; ഇളവുകള്‍ തിരിച്ചടിച്ചുവെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതര്‍ 98 ലക്ഷത്തിലേക്ക്. 9,754,569 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് മരണം 492,671 ആയി. 5,280,520 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ആകെ 3,974,743 പേരാണ് നിലവിൽ കൊറോണയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 ശതമാനം ആളുകളുടേയും ആരോഗ്യനില തൃപ്തികരമാണ്. ലോകത്ത് ചികിത്സയിൽ കഴിയുന്ന 3,917,291 പേരുടെയും …
സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 65 കൊവിഡ് രോഗികൾ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1846 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2006 ആയി ഉയർന്നു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ …
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടി; വന്ദേഭാരത് തുടരും
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടി; വന്ദേഭാരത് തുടരും
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. പ്രവാസികളെ കൊണ്ടുവരാനുള്ള പ്രത്യേക സര്‍വീസുകള്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന് ആരംഭിച്ച വന്ദേ ഭാരത് …
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് “സ്മാർട്ട് ദുബായ്” ചിറകുകളിൽ പറന്നുയരാൻ ദുബായ്. ലോക്ക്ഡൌൺ നിയന്ത്രണങ്ങളെ തുടർന്ന് പിന്നോട്ടടിച്ച സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്താൻ സ്വീകരിച്ച കർമപരിപാടികൾ വികസന മുന്നേറ്റം വേഗത്തിലാക്കിയെന്ന് “സ്മാർട് ദുബായ്” ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു. അസാധാരണ സാഹചര്യങ്ങൾ പക്വതയോടെ നേരിടാനും വെല്ലുവിളികളെ അവസരങ്ങളായി കാണാനും കഴിഞ്ഞു. …
സൌദിയിൽ ഇഖാമ കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാട്ടിലെത്താൻ അവസരം
സൌദിയിൽ ഇഖാമ കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാട്ടിലെത്താൻ അവസരം
സ്വന്തം ലേഖകൻ: ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും നാടണയാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി രജിസ്​ട്രേഷൻ ആരംഭിച്ചു. സ്​പോൺസറുടെ അടുത്ത്​ നിന്ന്​ ഒളിച്ചോടിയ കേസ്​ (ഹുറൂബ്​), വിവിധ തരം കേസുകളിന്മേലുള്ള വാറൻറ്​ (മത്​ലൂബ്​), ഇഖാമ കാലാവധി അവസാനിക്കൽ, വിവിധ സാമ്പത്തിക പിഴകൾ തുടങ്ങിയ പലവിധ നിയമപ്രശ്​നങ്ങൾ നേരിടുന്നവർക്ക്​ ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ്​ എംബസി സ്വന്തം വെബ്​സൈറ്റിൽ …
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധന; പോസിറ്റീവെങ്കിൽ പിസിആർ
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആന്റിബോഡി പരിശോധന; പോസിറ്റീവെങ്കിൽ പിസിആർ
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ ആന്റിബോഡി പരിശോധന തുടങ്ങി. പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ പിസിആർ പരിശോധന നടത്തും. അതിനായി വിമാനത്താവളത്തിൽ തന്നെ പ്രത്യേകം ബൂത്തുകൾ തയ്യാറാക്കിയാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ പരിശോധനകൾ ആരംഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 200 പേരെയോളം പരിശോധിക്കാവുന്ന സംവിധാനമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. …