1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇനി ഞാൻ സ്വതന്ത്രൻ,” സിനിമാ സംഘടനകളുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തി ലിജോ ജോസ് പെല്ലിശ്ശേരി
“ഇനി ഞാൻ സ്വതന്ത്രൻ,” സിനിമാ സംഘടനകളുടെ തീട്ടൂരങ്ങളെ കാറ്റിൽ പറത്തി ലിജോ ജോസ് പെല്ലിശ്ശേരി
സ്വന്തം ലേഖകൻ: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും ഉന്നംവെച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോലിചെയ്യുന്നതില്‍ നിന്ന് ആരും വിലക്കരുതെന്നും താന്‍ ഇന്ന് മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് വ്യക്തമാക്കി. തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ് ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ നില്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. …
പ്രവാസി മടക്കം: ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
പ്രവാസി മടക്കം: ആശയക്കുഴപ്പം മാറ്റി പുതിയ ഉത്തരവ്; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
സ്വന്തം ലേഖകൻ: പ്രവാസി മടക്കത്തിനുള്ള ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലും കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കൊവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിൻവലിച്ചു. മടങ്ങുന്ന എല്ലാവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണമെന്നും കൂടെക്കൂടെ സാനിറ്റൈസർ ഉപയോഗിച്ച് …
ബ്രിട്ടനിൽ തെരുവു യുദ്ധമായി ബ്രിക്സ്റ്റൺ സ്ട്രീറ്റ് പാർട്ടി; 22 പോലീസുകാർ കൊല്ലപ്പെട്ടു
ബ്രിട്ടനിൽ തെരുവു യുദ്ധമായി ബ്രിക്സ്റ്റൺ സ്ട്രീറ്റ് പാർട്ടി; 22 പോലീസുകാർ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ അനധികൃത തെരുവ് പാർട്ടിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരുപത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അവരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് ബ്രിക്‌സ്റ്റണിൽ ലൈസൻസില്ലാത്ത സംഗീത പരിപാടി സംഘടിപ്പിച്ചത്. ഏറ്റുമുട്ടലിനെ തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത രണ്ടു പേരെയും രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പോലീസ് വാഹനങ്ങൾ തകർക്കുന്നതും ഉദ്യോഗസ്ഥരെ …
അതിർത്തിയിൽ വൻ സൈനിക നീക്കവുമായി ചൈന; തന്ത്രപ്രധാനമായ ദെപ്‌സാങ് കയ്യേറിയതായി സൂചന
അതിർത്തിയിൽ വൻ സൈനിക നീക്കവുമായി ചൈന; തന്ത്രപ്രധാനമായ ദെപ്‌സാങ് കയ്യേറിയതായി സൂചന
സ്വന്തം ലേഖകൻ: സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു …
യുഎഇയിൽ അണുനശീകരണ യജ്ഞത്തിന് അവസാനം; യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു
യുഎഇയിൽ അണുനശീകരണ യജ്ഞത്തിന് അവസാനം;  യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകുമെന്ന് ഔദ്യോഗിക വാക്താവ് സെയ്ഫ് ആൽദാഹിരി പറഞ്ഞു. പക്ഷെ, കൊവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുൻകരുതലുകൾ …
ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി
ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളില്‍ സ്വദേശികളെ മാത്രമാക്കി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ അഹമദ് അല്‍ ഫുതൈസി അറിയിച്ചു. സുപ്രീം കമ്മറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റസ്റ്റോറന്‍റുകളിലും കടകളിലുമാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖല സ്വദേശിവത്കരിക്കാന്‍ തീരുമാനമെടുത്തത്. പ്രവാസികള്‍ക്കിടയില്‍ കൊവിഡ് 19 വ്യാപിക്കുന്നത് …
രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; 24 മണിക്കൂറിനിടെ 17,000 ത്തോളം രോഗികൾ; സിബിഎസ്ഇ പരീക്ഷയില്ല
രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം; 24 മണിക്കൂറിനിടെ 17,000 ത്തോളം രോഗികൾ; സിബിഎസ്ഇ പരീക്ഷയില്ല
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം സങ്കീര്‍ണമാക്കി ദിനം പ്രതി കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം കുതിച്ചുകയറുന്നു. ഇന്നലെ മാത്രം 16922 പേര്‍ രോഗബാധിതരായി. 418 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 14,894 ആയി . രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി.രോഗവ്യാപനത്തിന്റെ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് …
സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊവിഡ്; പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആന്‍റിബോഡി ടെസ്റ്റ്
സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊവിഡ്; പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആന്‍റിബോഡി ടെസ്റ്റ്
സ്വന്തം ലേഖകൻ: സ്ഥാനത്ത് ഇന്നും നൂറിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. 123 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 53 പേർ ഇന്ന് രോ​ഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് …
നേപ്പാളിനെ ചൈന വിഴുങ്ങുന്നോ? അതിർത്തി ഗ്രാമം കൈവശപ്പെടുത്തി; നദികൾ വഴി തിരിച്ചു വിട്ടു
നേപ്പാളിനെ ചൈന വിഴുങ്ങുന്നോ? അതിർത്തി ഗ്രാമം കൈവശപ്പെടുത്തി; നദികൾ വഴി തിരിച്ചു വിട്ടു
സ്വന്തം ലേഖകൻ: നേപ്പാളിലെ റൂയി ജില്ലയിലെ ഗോർഘ ഗ്രാമത്തെ ചെെന കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാൾ അതിർത്തിയിൽ അതിക്രമിച്ച് കടന്ന ചൈനീസ് സംഘം ഗോർഘ ഗ്രാമത്തിലെ അതിരുകൾ മാറ്റി സ്ഥാപിച്ചു. നേപ്പാൾ അതിർത്തിയിലുള്ള പല പ്രദേശങ്ങളിലും ചൈന ഉൾറോഡുകൾ നിർമ്മിച്ചത് നേപ്പാളിനെ സ്വന്തം അധീനതയിൽ ആക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്. നയതന്ത്ര നിലപാടിൽ നിന്നും പിന്തിരിഞ്ഞ …
രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഷെയ്ഖ് മുഹമ്മദിന്‍റെ സഹായമെത്തി; നന്ദി പറഞ്ഞ് പ്രവാസി കുടുംബം
രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഷെയ്ഖ് മുഹമ്മദിന്‍റെ സഹായമെത്തി; നന്ദി പറഞ്ഞ് പ്രവാസി കുടുംബം
സ്വന്തം ലേഖകൻ: വീണ്ടും കാരുണ്യ ഹസ്തവുമായി യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വൃക്ക രോഗിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷെയ്ക് ആ കാരുണ്യ ഹസ്തം നീട്ടിയിരിക്കുന്നതെന്നതാണ് പ്രത്യേകത. ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. വ്യക്ക രോഗിയായി പൃഥ്വികിന് ഡയാലിസിസി ചെയ്യാനും വൃക്ക …