1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രൂനാറ്റ് പരിശോധനയും പ്രത്യേക വിമാനവും ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കേന്ദ്രം
ട്രൂനാറ്റ് പരിശോധനയും പ്രത്യേക വിമാനവും ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കേന്ദ്രം
സ്വന്തം ലേഖകൻ: പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രവാസികള്‍ക്ക് തിരിച്ചുവരുമ്പോള്‍ ട്രൂനാറ്റ് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്രം പറഞ്ഞു. രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്രം രേഖാമൂലം മറുപടി നല്‍കി. നേരത്തെ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് …
വന്ദേഭാരത് മിഷൻ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്ക
വന്ദേഭാരത് മിഷൻ പ്രകാരമുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്ക
സ്വന്തം ലേഖകൻ: വന്ദേഭാരത് പദ്ധതി പ്രകാരമുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ച് അമേരിക്ക. എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന ആനുകൂല്യം യു.എസ്സിലെ വിമാന കമ്പനികള്‍ക്ക് നല്‍കുന്നില്ലെന്നാണ് അമേരിക്കയുടെ ആക്ഷേപം. ഉത്തരവ് 30 ദിവസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനിടെ ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുപോകുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തിയെങ്കിലും …
“വാരിയംകുന്നൻ” സിനിമയുടെ പേരിൽ പൃഥ്വിരാജിന് നേരെ സൈബർ ആക്രമണം രൂക്ഷം
“വാരിയംകുന്നൻ” സിനിമയുടെ പേരിൽ പൃഥ്വിരാജിന് നേരെ സൈബർ ആക്രമണം രൂക്ഷം
സ്വന്തം ലേഖകൻ: പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ നടൻ പൃഥ്വിക്കെതിരേ സൈബർ ആക്രമണം ശക്തമാകുകയാണ്. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മ​ദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. ചിത്രത്തിൽനിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്. …
കൊവിഡ് പേടിക്കിടെ ഞെട്ടലായി റെഡ്ഡിംഗിൽ ലിബിയൻ അഭയാർഥിയുടെ കത്തിക്കുത്ത്
കൊവിഡ് പേടിക്കിടെ ഞെട്ടലായി റെഡ്ഡിംഗിൽ ലിബിയൻ അഭയാർഥിയുടെ കത്തിക്കുത്ത്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ശനിയാഴ്ച രാത്രി മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടത്തിയ ലിബിയൻ യുവാവിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. ഖെയ്റി സാദള്ള എന്ന 25 കാരനാണ് കഠാരയുമായെത്തി ഒൻപതു പേരെ കുത്തിവീഴ്ത്തിയത്. ഇതിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവം നടക്കുമ്പോൾ ടൗൺ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ അക്രമിയെ ഒറ്റയ്ക്ക് …
ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി വിദഗ്ദർ
ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി വിദഗ്ദർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ 43 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 42,647 ആയി. ഞായറാഴ്ച 36 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 305,289 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. എന്നാൽ ബ്രിട്ടനിൽ കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയതായി വിദഗ്ദർ പറയുന്നു. ജൂണില്‍ നൂറില്‍ താഴെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ചാമത്തെ ദിവസമാണ് …
സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പറയാതെ പറഞ്ഞ് ചൈന; സൈനികരുടെ എണ്ണം പുറത്തു വിടില്ല
സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പറയാതെ പറഞ്ഞ് ചൈന; സൈനികരുടെ എണ്ണം പുറത്തു വിടില്ല
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈന. കഴിഞ്ഞ 15ന് രാത്രിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് ഒടുവില്‍ ചൈന സമ്മതിച്ചു, എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തു വിടില്ല എന്നാണ് ചൈനയുടെ നിലപാട്. കാരണം, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന പുറത്തു വിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ടാകുമെന്നും …
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 2 മലയാളികൾ കൂടി മരിച്ചു; ആകെ മലയാളി മരണം 255 ആയി
ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 2 മലയാളികൾ കൂടി മരിച്ചു; ആകെ മലയാളി മരണം 255 ആയി
സ്വന്തം ലേഖകൻ: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. മരിച്ച മലയാളികളുടെ എണ്ണം 255ആയി. അതേസമയം താമസ വീസയുള്ളവര്‍ക്ക് ദുബായിലേക്ക് ഇന്നു മുതല്‍ മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശി അദീബ് അഹമ്മദ് ഒമാനിലും, എറാണാകുളം കോതമംഗലം സ്വദേശിനി ബിജി ജോസ് ദമാമിലുമാണ് മരിച്ചത്. 25 വര്‍ഷമായി അല്‍ ഹസ്സയില്‍ നഴ്‍സായി …
ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻ‌കൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം
ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻ‌കൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ …
രാജ്യത്ത് ഒറ്റ ദിവസം 445 കൊവിഡ് മരണം; ബംഗളൂരുവില്‍ ലോക്ഡൗണ്‍
രാജ്യത്ത് ഒറ്റ ദിവസം 445 കൊവിഡ് മരണം; ബംഗളൂരുവില്‍ ലോക്ഡൗണ്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 445 പേര്‍. 14821 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ 427,046 പേര്‍ക്ക് രോഗം ബാധിച്ചു. 13,717 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. ബംഗളൂരുവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു …
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് രോഗ മുക്തി; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് രോഗ മുക്തി; തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ …