സ്വന്തം ലേഖകൻ: ദുബായിലെ റെസിഡന്റ് വീസക്കാർക്ക് ഇന്ന് മുതൽ ദുബായ് വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബായ് എമിറേറ്റ് സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് …
സ്വന്തം ലേഖകൻ: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യൺ ഡോളർ) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ …
സ്വന്തം ലേഖകൻ: പോപ്പ് താരം ജസ്റ്റിൻ ബീബർ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികൾ. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരേ ആദ്യമായി രംഗത്തെത്തിയത്. 2014 ൽ ടെക്സസിൽ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂണ്‍ 20നായിരുന്നു ഈ ട്വീറ്റ്. ഇത് വലിയ …
സ്വന്തം ലേഖകൻ: നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിഖ് അബുവും ആദ്യമായി ഒന്നിക്കുന്നു. ചരിത്രകഥയുമായാണ് വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് എത്തുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ആഷിഖ് സിനിമയാക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാര്‍ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു …
സ്വന്തം ലേഖകൻ: കൊറോണ പോരാട്ടത്തിനിടെ ബ്രിട്ടൻ വേനൽച്ചൂടിലേക്ക്. ഈയാഴ്ച മധ്യത്തോടെ ബ്രിട്ടനിലെ പല സ്ഥലങ്ങളിലും താപനില മുപ്പത് ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ലോക്ഡൗണിനുശേഷം പൊതു ഇടങ്ങളിലും ബാച്ചുകളിലും സമയം ചെലവഴിക്കാനുള്ള അവസരമായാണ് ബ്രിട്ടീഷുകാർ ഈ ദിവസങ്ങളെ കാണുന്നത്. അതിനിടെ ബ്രിട്ടനിൽ നിശ്ചയിച്ചിട്ടുള്ള രണ്ടുമീറ്റർ സാമൂഹിക അകലം കുറയ്ക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്. ഇക്കാര്യത്തിൽ …
സ്വന്തം ലേഖകൻ: ഇന്ത്യ–ചൈന സംഘർഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചർച്ചയിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്നങ്ങൾ സങ്കീർണമാണ്.’ – കൊവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അവർ പരസ്പരം …
സ്വന്തം ലേഖകൻ: അബുദാബിയിൽ ആവശ്യമെങ്കിൽ മുഴുവൻ ആളുകളെയും കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കാൻ നീക്കം. കൊവിഡ് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതിനു മുൻപ് വ്യാപക കൊവിഡ് പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് അബുദാബി ആരോഗ്യ വിഭാഗം ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി പറഞ്ഞു. ഇതിന്റെ ഭാഗമായി നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തോറും സൗജന്യ പരിശോധന …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക എന്നതിന് ഉപരിയായി ചൈനയ്ക്കെതിരെ നീങ്ങുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. കരുതലോടെയാണ് ഇന്ത്യയുടെ ചുവടുവെപ്പ്. അതിര്‍ത്തിയില്‍ സൈന്യത്തെ സജ്ജമാക്കുന്നതിനോപ്പം തന്നെ ചൈനയുടെ വാണിജ്യ വ്യാപാര രംഗത്തെ അധീശത്വം അവസാനിപ്പിക്കുന്നതിനും ഇന്ത്യ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി …
സ്വന്തം ലേഖകൻ: ചൈനയുടെ ഭാഗത്തു നിന്നു തുടർ പ്രകോപനങ്ങളുണ്ടായാൽ ശക്തമായ തിരിച്ചടി നൽകാൻ തയാറാകാൻ സൈന്യത്തിന് നിർദേശം. തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല. കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗത്തിലാണ് സേനാ മേധാവികൾക്ക് നിർദേശം നൽകിയത്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000 ത്തിലധികം കൊവിഡ് കേസുകൾ. 306 പേര്‍ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്. ആകെ 413,092 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 13,294. കഴിഞ്ഞ നാല് ദിവസത്തിന് ശേഷം …