സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ മലയാളികൾ. രണ്ട് കണ്ണൂർ സ്വദേശികളും കോഴിക്കോട് , കൊല്ലം സ്വദേശികളുമാണ് മരിച്ചത്. ഇതോടെ ഗൾഫ് മേഖലയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 253 ആയി. മരിച്ച കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമൻ, കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി സുനിൽ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ …
സ്വന്തം ലേഖകൻ: കേരളത്തിൽ ഭാഗീക സൂര്യഗ്രഹണം ദൃശ്യമായി. ഉത്തര കേരളത്തിലാണ് ഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ സാധിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതു കൊണ്ടു തന്നെ ഈ ആകാശവിസ്മയം കാണാനുള്ള പതിവ് ആൾക്കൂട്ടം ഇക്കുറി ഒരിടത്തുമുണ്ടായില്ല. രാവിലെ 10.05ഓടെ കേരളത്തിൽ സൂര്യഗ്രഹണം ആരംഭിച്ചു. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മഴ മേഘങ്ങൾ ഈ ആകാശ വിസ്മയത്തെ മറച്ചു. സംസ്ഥാനത്ത് …
സ്വന്തം ലേഖകൻ: ഉത്ര വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഉത്രയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നേരത്തേ തന്നെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊല നടത്തിയതെന്ന് സൂരജ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചുവെന്നത് സംബന്ധിച്ച് പാമ്പ് വിദഗ്ദർ ചില സംശയങ്ങൾ ഉയർത്തിയിരുന്നു അതേസമയം സൂരജിന്റെ പുതിയ വെളിപ്പെടുത്തലോടെ കേസിലെ …
സ്വന്തം ലേഖകൻ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 1966ലായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായാണ് അരങ്ങേറ്റം. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പബ്ബുകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ജൂലൈ നാല് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ചയോടെ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യുക, സാമൂഹിക അകലം കർശനമായി പാലിക്കുക, റെസ്റ്റോറന്റ് ടേബിളുകൾ മുൻകൂട്ടി ക്രമീകരിക്കുക എന്നീ …
സ്വന്തം ലേഖകൻ: കശ്‍മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് കരാര്‍ ലംഘനം നടന്നത്. പാക്ക് വെടിവെപ്പില്‍ നാല് നാട്ടുകാർക്ക് പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജമ്മുകശ്മീരിലെ കത്വാ ജില്ലയിലെ ഹരിനഗര്‍ സെക്ടറില്‍ …
സ്വന്തം ലേഖകൻ: സന്നദ്ധ സംഘടനകളുടെയും പ്രവാസി കൂട്ടായ്മകളുടെയും ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് പറക്കാനൊരുങ്ങി നൂറുകണക്കിന് ചാർട്ടേഡ് വിമാനങ്ങൾ. യു.എ.ഇയിൽ നിന്നു മാത്രം അമ്പതിലേറെ വിമാനങ്ങളാകും ഈ മാസം നാട്ടിലെത്തുക. എന്നാൽ സൗദി ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ മാസം 24നു ശേഷം കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ മുടങ്ങാനാണ് സാധ്യത. ഏറ്റവും കൂടുതൽ ചാർട്ടേഡ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 400,566 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 13,030 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി …