1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ചിരു, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല,” ചിരഞ്ജീവി സർജയ്ക്കായി മേഘ്ന രാജിന്റെ കുറിപ്പ്
“ചിരു, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല,” ചിരഞ്ജീവി സർജയ്ക്കായി മേഘ്ന രാജിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ: കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നടി മേഘ്ന രാജ് ആണ് ചിരഞ്ജീവിയുടെ ഭാര്യ. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്. ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്നരാജ്. …
യുഎൻ രക്ഷാസമിതിയിലേക്ക് താത്ക്കാലിക അംഗമായി ഇന്ത്യ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
യുഎൻ രക്ഷാസമിതിയിലേക്ക് താത്ക്കാലിക അംഗമായി ഇന്ത്യ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. താത്ക്കാലിക അംഗമായാണ് ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. 2021-2022 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യക്ക് 184 വോട്ടുകളാണ് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിൽ …
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചൈനയിലെ യാങ്സോഹു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഈ പഠന റിപ്പോർട്ട് ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഉള്ളത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് …
ഇന്ത്യാ, ചൈന സംഘർഷം മറ്റ് മേഖലകളിലേക്കും; ഇന്ത്യൻ കരാറുകൾ നഷ്ടപ്പെട്ട് ചൈനീസ് കമ്പനികൾ
ഇന്ത്യാ, ചൈന സംഘർഷം മറ്റ് മേഖലകളിലേക്കും; ഇന്ത്യൻ കരാറുകൾ നഷ്ടപ്പെട്ട് ചൈനീസ് കമ്പനികൾ
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ അവസാനിക്കുന്നതിന് കളമൊരുക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ മേഖലയിലെ ചൈനയുമായുള്ള ബിസിനസ് കരാറുകള്‍ എടുത്തുകളയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ റെയില്‍വേയോട് ചൈനീസ് കമ്പനിയുമായുള്ള കരാര്‍ ഒഴിവാക്കാനും ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്‌മെന്റ് എന്നിവയോട് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈന റെയില്‍വേ …
ബ്രിട്ടനിൽ രോഗ ലക്ഷണമില്ലെങ്കിൽ കൊവിഡ് പരിശോധന കീറാമുട്ടി
ബ്രിട്ടനിൽ രോഗ ലക്ഷണമില്ലെങ്കിൽ കൊവിഡ് പരിശോധന കീറാമുട്ടി
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ത്രിശങ്കുവിലായി മലയാളികൾ. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാൻ കഴിയില്ല എന്നാണ് കേരളം വാദിക്കുന്നത്. വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവരെയും ടെസ്റ്റിന് വിധേയരാക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതോടെ ചാർട്ടേർഡ് …
യുഎഇയിൽ നിന്നുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാർട്ടേഡ് വിമാനങ്ങൾ 17 മുതൽ
യുഎഇയിൽ നിന്നുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാർട്ടേഡ് വിമാനങ്ങൾ 17 മുതൽ
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നു നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാർട്ടഡ് വിമാനങ്ങൾ 17 മുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂർ റഹ് മാൻ അറിയിച്ചു. 10,000 പേർക്കു കൂടി യാത്ര ചെയ്യാനാകും. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ, അൽ ഐൻ എന്നീ …
ഖത്തറിൽ നിന്നുള്ള പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട; പകരം ഇഹ്‌തെറാസ് ഗ്രീൻ കോഡ്
ഖത്തറിൽ നിന്നുള്ള പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട; പകരം ഇഹ്‌തെറാസ് ഗ്രീൻ കോഡ്
സ്വന്തം ലേഖകൻ: കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ സ്മാര്‍ട് ഫോണിലെ കൊവിഡ് 19 അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം പച്ച ആയിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ പുതിയ തീരുമാന പ്രകാരം ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ചയാണെങ്കില്‍ മാത്രമേ ഖത്തറില്‍ നിന്നും …
യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്ത വർഷം 60 ദിവസം അവധി
യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്ത വർഷം 60 ദിവസം അവധി
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അടുത്തവർഷം 60 ദിവസം അവധിയെടുക്കാമെന്ന് അധികൃതർ. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടിവന്നവർക്കാണ് ആനുകൂല്യം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയമാണ് തൊഴിലാളികൾക്ക് വാർഷിക അവധി നഷ്ടമാകില്ലെന്ന കാര്യം വ്യക്തമാക്കിയത്. യാത്രാവിലക്കിനെ തുടർന്നു പലർക്കും അവധിക്കു പോകാൻ കഴിഞ്ഞിട്ടില്ല. അവധിക്കാലത്തും ജോലി ചെയ്യാൻ നിർബന്ധിതരായി. അവധി നഷ്ടമാകുമോയെന്ന ഒരു …
അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കുമെന്ന് ഇന്ത്യൻ, ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍
അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കുമെന്ന് ഇന്ത്യൻ, ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ജയശങ്കര്‍ …
സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ്; 90 പേര്‍ക്ക് രോഗ മുക്തി; ദേശീയ തലത്തിൽ ഒറ്റ ദിവസം 2003 മരണം
സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കൊവിഡ്; 90 പേര്‍ക്ക് രോഗ മുക്തി; ദേശീയ തലത്തിൽ ഒറ്റ ദിവസം 2003 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് രോഗമുക്തി നേടിയത്. വീരമൃത്യു മരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത് 20 പേരാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു. …