1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല,” ചൈനയ്ക്ക് മറുപടിയുമായി മോദി
“സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല,” ചൈനയ്ക്ക് മറുപടിയുമായി മോദി
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്, അതില്‍ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് …
പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗം: മുഖ്യമന്ത്രി
പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗം: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് തീരുമാനം. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ …
സുശാന്ത് സിംഗിന്റെ മരണം: കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ ആരാധകർ; “മക്കൾ വാദ” ആരോപണം!
സുശാന്ത് സിംഗിന്റെ മരണം: കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ ആരാധകർ; “മക്കൾ വാദ” ആരോപണം!
സ്വന്തം ലേഖകൻ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായിരിക്കെ താരങ്ങളുടെ ആരാധകരും വഴിമാറുന്നു. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനും സിനിമാ കുടുംബത്തില്‍ നിന്നുള്ള ആലിയ ഭട്ടിനുമാണ് ആരാധകരെ നഷ്ടപ്പെട്ടത്. കരണ്‍ ജോഹര്‍ സനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം …
ചൈനീസ് ബന്ധമുള്ള 52 മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ്
ചൈനീസ് ബന്ധമുള്ള 52 മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ഇന്റലിജന്‍സ്   മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത …
ബ്രിട്ടനിൽ ഷോപ്പിങ് സെന്ററുകളും മാളുകളും തുറന്നു; ഓഫറുകളും ഡിസ്കൌണ്ടുകളും ധാരാളം!
ബ്രിട്ടനിൽ ഷോപ്പിങ് സെന്ററുകളും മാളുകളും തുറന്നു; ഓഫറുകളും ഡിസ്കൌണ്ടുകളും ധാരാളം!
സ്വന്തം ലേഖകൻ: രണ്ടര മാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടനിൽ കടകൾ തുറന്നപ്പോൾ രാവിലെ മുതൽ പല കടകൾക്കു മുന്നിലും മണിക്കൂറുകൾ നീണ്ട ക്യൂ തന്നെ രൂപപ്പെട്ടു. പല ഷോപ്പിംങ് സെന്ററുകളിലേക്കും മാളുകളിലേക്കുമുള്ള വഴികൾ വലിയ ട്രാഫിക് കുരുക്കിനും ഇരയായി. പല കടകളും അമ്പതു ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് കസ്റ്റമേഴ്സിനെ വരവേറ്റത്. രാജ്യത്ത് ഇന്നലെ 32 …
കൊറിയകളുടെ സംയുക്ത ഓഫീസ് ബോംബിട്ട് തകർത്ത് ഉത്തര കൊറിയ
കൊറിയകളുടെ  സംയുക്ത ഓഫീസ് ബോംബിട്ട് തകർത്ത് ഉത്തര കൊറിയ
സ്വന്തം ലേഖകൻ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തര കൊറിയ തകര്‍ത്തു. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഉച്ച സമയം 2.30 നാണ് സംഭവം നടന്നെന്നാണ് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്ത് ഒരു വലിയ …
ആശങ്ക പരത്തി സൌദിയിൽ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 41 മരണം; 4,267 പുതിയ രോഗികള്‍
ആശങ്ക പരത്തി സൌദിയിൽ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 41 മരണം; 4,267 പുതിയ രോഗികള്‍
സ്വന്തം ലേഖകൻ: സൗദിയില്‍ പുതുതായി 4,267 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,36,315 ആയി. സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1,052 …
ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ഹർജി; നിലപാട് തേടി ഹൈക്കോടതി
ഗൾഫിൽ മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ഹർജി; നിലപാട് തേടി ഹൈക്കോടതി
സ്വന്തം ലേഖകൻ: കൊവിഡ്-19 പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റേയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നിലപാട് തേടി. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം. കേസിൽ കേന്ദ്ര സർക്കാരിനേയും മെഡിക്കൽ കൗൺസിലിനേയും കക്ഷി ചേർത്തു. നിലപാട് അറിയിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും കോടതി നിർദേശിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ …
ഒമാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി
ഒമാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഒമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി. ജൂൺ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. ഒമാനിൽ കാൽലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേർ മരണപ്പെട്ടു. ഇന്ന് …
സംസ്ഥാനത്ത് ഇന്ന് 79 പുതിയ കൊവിഡ് കേസുകൾ; രാജ്യത്ത് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 79 പുതിയ കൊവിഡ് കേസുകൾ; രാജ്യത്ത് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അറുപത് പേർക്കാണ് രോഗമുക്തി. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 15 പുതിയ കേസുകൾ ഇന്ന് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ …