സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പതിനൊന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. നിലവിൽ …
സ്വന്തം ലേഖകൻ: ടൂറിസം, റസ്റ്ററന്റ്, വിനോദം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടകയുടെ 20 ശതമാനം തിരിച്ചു നൽകുന്ന പദ്ധതിക്ക് അബുദാബി സർക്കാർ തുടക്കം കുറിച്ചു. എമിറേറ്റിൽ ഈ മേഖലകളിലുള്ള 8000ത്തോളം സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കോവിഡ് പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ആശ്വാസമാകുന്നതാണു 20 കോടി ദിർഹത്തിന്റെ പുതിയ പദ്ധതി. എമിറേറ്റിന്റെ സാമ്പത്തിക …
സ്വന്തം ലേഖകൻ: പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. അപ്രായോഗിക നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്നതെന്നാണു പ്രവാസികളുടെ ആക്ഷേപം. പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ …
സ്വന്തം ലേഖകൻ: തൊഴിലാളികൾക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇനി മൂന്ന് മാസം വിശ്രമിക്കാം; ഉച്ചയ്ക്ക് രണ്ടര മണിക്കൂർ. യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള പുറം ജോലികളില്‍ ഏർപ്പെടാൻ …
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ. ടിൽബറി പോർട്ടിലും സമാനമായ രീതിയിൽ ആറ് …
സ്വന്തം ലേഖകൻ: രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് …
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിയുടെ കാലത്ത് അടിയന്തര സേവന വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗതീരുമാനം. ഇന്നു ചേർന്ന യോഗത്തിനു ശേഷം യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 333,475 ആയി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9,524 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 153106 …
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിയ തൊഴിലാളികള്‍ക്കായി പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസി മലയാളി. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ആര്‍ ഹരികുമാറാണ് 120 ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കിയത്. തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. എയര്‍ അറേബ്യ വിമാനമാണ് ഇദ്ദേഹം ചാര്‍ട്ടര്‍ ചെയ്തത്. തൊഴിലാളികളെ സൗജന്യമായാണ് നാട്ടിലെത്തിച്ചത്. …