1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധം ആളിക്കത്തുന്നു; ട്രം‌പിനെ വൈറ്റ് ഹൌസിലെ ബങ്കറിലേക്ക് മാറ്റി
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധം ആളിക്കത്തുന്നു; ട്രം‌പിനെ വൈറ്റ് ഹൌസിലെ ബങ്കറിലേക്ക് മാറ്റി
സ്വന്തം ലേഖകൻ: റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. ഭീകരാക്രമണമുണ്ടാകുമ്പോഴാണ് സാധാരണ ഇത്തരം നടപടിയിലേക്ക് കടക്കാറുള്ളത്. വൈറ്റ് ഹൗസിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് തീവെച്ചതായും ദേശീയപതാകയും ട്രാഫിക് ബാരിക്കേഡുകളും കൂട്ടിയിട്ടുകത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, പ്രക്ഷോഭത്തിന് നേതൃത്വം …
കൊവിഡ് ബാധിച്ച് 9 പ്രവാസി മലയാളികൾ കൂടി മരിച്ചു; ഇതുവരെ വിദേശത്ത് മരിച്ചത് 210 പേർ
കൊവിഡ് ബാധിച്ച് 9 പ്രവാസി മലയാളികൾ കൂടി മരിച്ചു; ഇതുവരെ വിദേശത്ത് മരിച്ചത് 210 പേർ
സ്വന്തം ലേഖകൻ: കോ​വി​ഡ് ബാ​ധി​ച്ച് വി​ദേ​ശ​ത്ത് ഇ​തു​വ​രെ 210 മ​ല​യാ​ളി​ക​ൾ മരിച്ചതായി മുഖ്യമന്ത്രി. ഇന്ന് ഒമ്പത് കേരളീയരാണ് വിദേശത്ത് കോവിഡ്-19 മൂലം മരണമടഞ്ഞത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയര്‍ മരണമടയുന്നു. ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കാണാന്‍ പറ്റാത്ത അവസ്ഥയാണ്. അക്ഷരാര്‍ഥത്തില്‍ ദുരിതകാലമാണ് നാം പിന്നിടുന്നതെന്നും പ്രിയസഹോദരങ്ങളുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും …
രാജ്യത്ത് കൊവിഡ് രോഗികൾ രണ്ട് ലക്ഷത്തിലേക്ക്; ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്
രാജ്യത്ത് കൊവിഡ് രോഗികൾ രണ്ട് ലക്ഷത്തിലേക്ക്; ലോക  രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗബാധ എണ്ണായിരത്തിന് മുകളിലായതോടെ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി. ഒരു ദിവസത്തിനിടെ 8392 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ജര്‍മ്മനിയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ഒന്‍പതാം സ്ഥാനത്ത് നിന്ന് ഇന്ത്യ ഏഴിലെത്തിയത്. പ്രതിദിന രോഗബാധ നിരക്ക് ഈ വിധമെങ്കില്‍ 10 ദിവസത്തിനുള്ളില്‍ ഇന്ത്യ അഞ്ചാമതെത്തും. കൊവിഡ് …
പ്രവാസികളുടെ ക്വാറന്റെെൻ ചെലവ്; ഹർജിയിൽ ഇടപെടാതെ ഹെെക്കോടതി
പ്രവാസികളുടെ ക്വാറന്റെെൻ ചെലവ്; ഹർജിയിൽ ഇടപെടാതെ ഹെെക്കോടതി
സ്വന്തം ലേഖകൻ: പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കുന്നതിനെതിരെയുള്ള ഹർജി അനവസരത്തിലെന്ന് വ്യക്തമാക്കി ഹൈക്കോടതി തീർപ്പാക്കി. നിലവിൽ പണം ഈടാക്കുന്നില്ലെന്നും ഉത്തരവ് ഇറക്കിയിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള ആലോചനകൾ നടന്നുവരികയാണെന്നും സർക്കാർ വിശദീകരിച്ചതിനെത്തുടർന്നാണ് കോടതി നടപടി. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പ്രവാസികളിൽ നിന്ന് ചെലവ് …
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 55 പേരും വന്നത് പുറത്ത് നിന്ന്; സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ്;  55 പേരും വന്നത് പുറത്ത് നിന്ന്; സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസർകോട് 14, മലപ്പുറം 14, തൃശ്ശൂർ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആല്പ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് …
ബസ് യാത്ര, കര്‍ഫ്യൂ, പാസുകള്‍, ഷൂട്ടിംഗ് അനുമതി; കേരളത്തിന്റെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം
ബസ് യാത്ര, കര്‍ഫ്യൂ, പാസുകള്‍, ഷൂട്ടിംഗ് അനുമതി; കേരളത്തിന്റെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കേരളത്തിലെ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് …
ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക
ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക
സ്വന്തം ലേഖകൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. പ്രവാസികൾക്ക് 5000 രൂപ നൽകുമെന്നാണ് അറിയിപ്പ്. ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വീസ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും …
ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 20,000 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഗുണം ലഭിക്കും. ജിഡിപി നിരക്ക് 3.5 ശതമാനത്തിലേക്ക് കഴിഞ്ഞ പാദത്തിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് …
കേരള തീരം തൊട്ട് മൺസൂൺ; ഇനി നാലു മാസം മഴക്കാലം; അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
കേരള തീരം തൊട്ട് മൺസൂൺ; ഇനി നാലു മാസം മഴക്കാലം; അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
സ്വന്തം ലേഖകൻ: കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സ്വകാര്യ …
പ്രധാനമന്ത്രി ജസീന്തയെ അനുകരിച്ച് ന്യൂസിലൻഡിൽ താരമായി നാലു വയസുകാരി മലയാളി പെൺകുട്ടി
പ്രധാനമന്ത്രി ജസീന്തയെ അനുകരിച്ച് ന്യൂസിലൻഡിൽ താരമായി നാലു വയസുകാരി മലയാളി പെൺകുട്ടി
സ്വന്തം ലേഖകൻ: ന്യൂസീലന്‍ഡിലെ ഓക്‌ലൻഡിൽ താമസിക്കുന്ന എസ്തർ റാഹേൽ എന്ന നാല് വയസ്സുകാരി മലയാളി പെൺകുട്ടിക്ക് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഒരു കത്തയച്ചു. ജസീന്തയെ അനുകരിച്ച് എസ്തർ ചെയ്ത ഒരു വിഡിയോ കണ്ടാണ് പ്രധാനമന്ത്രി ഈ പെൺകുട്ടിയെ അഭിനന്ദനമറിയിച്ച് കത്തയച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എന്നാണ് എസ്തർ അതിനെ വിശേഷിപ്പിച്ചത്. കൊറോണ …