1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് 24 മണിക്കൂറിനിടെ 9000 ത്തിലധികം കൊവിഡ് കേസുകൾ; മഹാരാഷ്ട്രയും തമിഴ്നാടും മുന്നിൽ
രാജ്യത്ത് 24 മണിക്കൂറിനിടെ 9000 ത്തിലധികം കൊവിഡ് കേസുകൾ; മഹാരാഷ്ട്രയും തമിഴ്നാടും മുന്നിൽ
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 9304 കൊവിഡ് കേസുകള്‍. രാജ്യത്ത് ആദ്യമായാണ് ഇത്രയും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2.16 ലക്ഷമായി. 6075 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; മൂന്ന് മരണം
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; മൂന്ന് മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ്. മൂന്ന് പേര്‍ മരിച്ചു. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്നെത്തിയ എട്ട് പേർക്കും രോഗം …
ഇറാഖില്‍ നിന്നുള്ള ഫ്ലൈറ്റ്; മടങ്ങാൻ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ശശി തരൂര്‍ എംപി
ഇറാഖില്‍ നിന്നുള്ള ഫ്ലൈറ്റ്; മടങ്ങാൻ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ശശി തരൂര്‍ എംപി
സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തില്‍ ഇറാഖി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുപോകാനായി ഇന്ത്യയിലേക്ക് വരുന്ന ഫ്‌ളൈറ്റില്‍ 30 പേര്‍ക്ക് ഇറാഖില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാമെന്ന് ശശി തരൂര്‍ എംപി. അടിയന്തരമായി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് സീറ്റുകള്‍ ഉറപ്പാക്കുന്നതിനായി വിശദവിവരങ്ങളുമായി മാത്യു കുഴന്‍നാടനെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ഗര്‍ഭിണികള്‍, നഴ്‌സുമാര്‍, കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ …
“എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്,” ചെന്നൈയില്‍ മരിച്ച മലയാളിയുടെ കുറിപ്പ്
“എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്,” ചെന്നൈയില്‍ മരിച്ച മലയാളിയുടെ കുറിപ്പ്
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് മടങ്ങാന്‍ പറ്റാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ബിനീഷ് എന്ന യുവാവിന്റെ ആത്മഹത്യകുറിപ്പ് ചര്‍ച്ചയായവുകയാണ്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരിക്കെ യാത്ര റദ്ദായതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ ബിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കൊവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ടെന്നും …
“എന്റെ അച്ഛന്‍ ഈ ലോകത്തെ മാറ്റി,” തരംഗമായി ജോര്‍ജ് ഫ്‌ളോയിഡിന്റെ കുഞ്ഞു മകളുടെ വീഡിയോ
“എന്റെ അച്ഛന്‍ ഈ ലോകത്തെ മാറ്റി,” തരംഗമായി ജോര്‍ജ് ഫ്‌ളോയിഡിന്റെ  കുഞ്ഞു മകളുടെ വീഡിയോ
സ്വന്തം ലേഖകൻ: റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരവും ജോര്‍ജ് ഫ്‌ളോയിഡിന്റെ സൂഹൃത്തുമായ സ്റ്റീഫന്‍ ജാക്‌സണിന്റെ തോളില്‍ ഇരുന്ന് ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകള്‍ ഗിയാന്ന ഡാഡി ചേയ്ഞ്ചിഡ് ദ വേള്‍ഡ്” എന്ന് …
ചൈന പിടിമുറുക്കിയാൽ മൂന്ന് ദശലക്ഷം ഹോങ്കോങ്ങുകാർക്ക് കുടിയേറ്റ വിസ നൽകുമെന്ന് ബോറിസ് ജോൺസൺ
ചൈന പിടിമുറുക്കിയാൽ മൂന്ന് ദശലക്ഷം ഹോങ്കോങ്ങുകാർക്ക് കുടിയേറ്റ വിസ നൽകുമെന്ന് ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: വിവാദമായ സുരക്ഷാ നിയമത്തിന് ചൈന അനുമതി നല്‍കിയാല്‍ ഹോങ്കോങിലെ 30 ലക്ഷം പേര്‍ക്കും ബ്രിട്ടനിലേക്ക് കുടിയേറാന്‍ അവസരമൊരുക്കുമെന്ന് ബോറിസ് ജോണ്‍സണ്‍. ഇതിനായി വിസ ചട്ടം ഭേദഗതി ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. ദ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയുടെ പുതിയ സുരക്ഷാ നിയമം തങ്ങളുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും കവര്‍ന്നെടുക്കുമെന്നാണ് …
പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുകുത്തി പോലീസ്; പള്ളിയ്ക്ക് മുന്നിൽ ബൈബിളുമായി ട്രം‌പ്
പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുകുത്തി പോലീസ്; പള്ളിയ്ക്ക് മുന്നിൽ ബൈബിളുമായി ട്രം‌പ്
സ്വന്തം ലേഖകൻ: ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ളോയിഡ് പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ പേരിൽ അമേരിക്കയിലെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. ജോർജ് ഫ്ളോയിഡിന് നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് തെരുവുകൾതോറും പ്രക്ഷോഭങ്ങളും അനുശോചനങ്ങളും നടക്കുന്നത്. ഇതിനിടെ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയാമി പോലീസും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരടക്കം പ്രക്ഷോഭകർക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. …
“പ്രവാസികൾ കോൺസുലേറ്റിൽ വരണമെന്നില്ല,” ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ
“പ്രവാസികൾ കോൺസുലേറ്റിൽ വരണമെന്നില്ല,” ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ
സ്വന്തം ലേഖകൻ: നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് ദുബായിലും യുഎഇയിലെ മറ്റ് വടക്കൻ എമിറേറ്റ്സുകളിലുമുള്ള പ്രവാസികൾ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് നിർദേശം. പകരം ടെലഫോൺ, ഇമെയിൽ എന്നിവ വഴിയോ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പ്രവാസികളോട് അഭ്യർത്ഥിച്ചു. ദുബായിലെ താപനില ഉയർന്ന സാഹചര്യത്തിലും കോവിഡിനെത്തുടർന്നുള്ള സാമൂഹ്യ …
110 കിമീ വേഗത്തിൽ നിസർഗ കര തൊട്ടു; മുംബൈയിൽ കാറ്റും പേമാരിയും; അടുത്ത ലക്ഷ്യം ഗുജറാത്ത്
110 കിമീ വേഗത്തിൽ നിസർഗ കര തൊട്ടു; മുംബൈയിൽ കാറ്റും പേമാരിയും; അടുത്ത ലക്ഷ്യം ഗുജറാത്ത്
സ്വന്തം ലേഖകൻ: നിസർ​ഗ ചുഴലിക്കാറ്റ് കരയിലെത്തി. റായ്​ഗഡ് ജില്ലയിലാണ് നിസർ​ഗ കരതൊട്ടു തുടങ്ങിയത്. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയിൽ 110 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുകയാണ്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ദുർബലമാകും. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് …
രാജ്യത്ത് കോവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു: 24 മണിക്കൂറിൽ 8909 പുതിയ കേസുകള്‍
രാജ്യത്ത് കോവിഡ് ബാധിതര്‍ 2 ലക്ഷം കടന്നു: 24 മണിക്കൂറിൽ 8909 പുതിയ കേസുകള്‍
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. രാജ്യത്ത് തുടര്‍ച്ചയായ നാലാംദിവസവും രോഗബാധിതരുടെ എണ്ണം 8000 കടന്നതോടെയാണ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 208,800 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. …