1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ്; എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറക്കാൻ ഉത്തരവ്
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ്; എല്ലാ സർക്കാർ ഓഫീസുകളും നാളെ മുതൽ തുറക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, …
ഡൽഹിയിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ ഇനി പ്രവേശനം ഡൽഹിക്കാർക്ക് മാത്രമെന്ന് കേജ്‌രിവാൾ
ഡൽഹിയിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ ഇനി പ്രവേശനം ഡൽഹിക്കാർക്ക് മാത്രമെന്ന് കേജ്‌രിവാൾ
സ്വന്തം ലേഖകൻ: ഡൽഹി സർക്കാരിൻ്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിൽസ നൽകൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതിനാലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച മുതൽ സംസ്ഥാന അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 10,000 കട്ടിലുകളാണ് ഡൽഹിക്കാർക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ എല്ലാവർക്കും …
വന്ദേ ഭാരത് 3.0; കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് എയർ ഇന്ത്യ; ജൂലൈ 1 വരെ 300 വിമാനങ്ങള്‍
വന്ദേ ഭാരത് 3.0; കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് എയർ ഇന്ത്യ; ജൂലൈ 1 വരെ 300 വിമാനങ്ങള്‍
സ്വന്തം ലേഖകൻ: വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനു വേണ്ടി മാറ്റിവച്ച ടിക്കറ്റുകള്‍ക്ക് പ്രവാസികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ 10-നും ജൂലൈ ഒന്നിനും ഇടയില്‍ യുഎസും യുകെയും കാനഡയും യൂറോപ്പുമടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നും നടത്തുന്ന 300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് എയര്‍ …
പ്രവാസികൾക്ക് ഇനി “നോ ഒബ്ജക്ഷൻ”: ഒമാനില്‍ എന്‍ഒസി നിയമം എടുത്തു കളഞ്ഞു
പ്രവാസികൾക്ക് ഇനി “നോ ഒബ്ജക്ഷൻ”: ഒമാനില്‍ എന്‍ഒസി നിയമം എടുത്തു കളഞ്ഞു
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി ഒമാന്‍. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍.ഒ.സി നിയമം) റദ്ദാക്കി. നിയമം റദ്ദായതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാം. തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചു വിട്ടതിന്റെയോ കരാര്‍ അവസാനിച്ചതിന്റെയോ തെളിവുകള്‍ ഹാജരാക്കിയാല്‍ മതിയാവും. 2021 …
കൊവിഡ് പേടിക്കൊപ്പം കൊടും ചൂടും; മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ്
കൊവിഡ് പേടിക്കൊപ്പം കൊടും ചൂടും; മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ്
സ്വന്തം ലേഖകൻ: ചൂടൂം കോവിഡിന്റെ വ്യാപനവും ശക്തമാകുന്ന ശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി രക്ഷിതാക്കൾ പുറത്തുപോകുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. കൊവിഡ് ജാഗ്രത മൂലം കുട്ടികളെ ഷോപ്പിങ് മാളിൽ പ്രവേശിപ്പിക്കാത്തതിനാൽ വാഹനങ്ങളിൽ ഇരുത്തി പോകുന്ന പ്രവണത ഈയിടെ വർധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് …
ബ്രിട്ടനിൽ കോവിഡ് മരണം 40000 വും കടന്ന് മുന്നോട്ട്; കഴിഞ്ഞ 24 മണിക്കൂറിൽ 357 പേർ
ബ്രിട്ടനിൽ കോവിഡ് മരണം 40000 വും കടന്ന് മുന്നോട്ട്; കഴിഞ്ഞ 24 മണിക്കൂറിൽ 357 പേർ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് മരണം 40,000 വും കടന്ന് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 357 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 40,261 ആയി. ഒരുലക്ഷത്തി പതിനായിരത്തിലേറെ ആളുകൾ മരിച്ച അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ആധികം ആളുകൾ മരിച്ചത് ബ്രിട്ടനിലാണ്. എന്നാൽ ഇതിനേക്കാൾ പതിനായിരം പേർ കൂടുതൽ കോവിഡ് ബാധിച്ച് …
8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി അമേരിക്ക
8 മിനിട്ട് 46 സെക്കൻഡ്; ജോർജ് ഫ്ളോയിഡിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി അമേരിക്ക
സ്വന്തം ലേഖകൻ: പൊലീസിന്റെ ക്രൂരതയിൽ ശ്വാസം നിലച്ചുപോയ ജോർജ് ഫ്ളോയിഡിന് അമേരിക്കയുടെ കണ്ണീരാദരം. മിന്നെസോട്ടയിലെപ്രത്യേക കേന്ദ്രത്തിൽ ഫ്ളോയിഡിന്റെ സംസ്‌കാര ചടങ്ങുകൾ നടന്ന വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും യു എസ്സിലെ വിവിധയിടങ്ങളിൽ ഒത്തുചേർന്ന ജനങ്ങൾ 8 മിനിട്ട് 46 സെക്കൻഡ് സമയം മൗനം ആചരിച്ചാണ് ഫ്ളോയിഡിന് വിടയേകിയത്. വർണവെറിയനായ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ 8 മിനിട്ട് 54 സെക്കൻഡ് സമയം …
അതിർത്തി തർക്കം: ഇന്ത്യ, ചൈന സൈനികതല ചർച്ച അവസാനിച്ചു, തൽസ്ഥിതി തുടരാൻ ധാരണ
അതിർത്തി തർക്കം: ഇന്ത്യ, ചൈന സൈനികതല ചർച്ച അവസാനിച്ചു, തൽസ്ഥിതി തുടരാൻ ധാരണ
സ്വന്തം ലേഖകൻ: അതിർത്തിയിൽ നടന്ന ഇന്ത്യ– ചൈന സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച 5 മണിക്കൂർ നീണ്ടു. സേനകൾ തമ്മിൽ കൂടുതൽ സംഘർഷങ്ങൾ പാടില്ലെന്നു ചർച്ചയിൽ ധാരണയായി. തൽക്കാലം നിലവിലെ സ്ഥിതി തുടരും. അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിൻമാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നു. അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ …
ഗള്‍ഫിൽ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 187 ആയി
ഗള്‍ഫിൽ കൊവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു; ആകെ മരണം 187 ആയി
സ്വന്തം ലേഖകൻ: ഗൾഫിൽ ആശങ്കയുയർത്തി കൊവിഡ് വ്യാപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ അജ്മാനിലും കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിൻ റിയാദിലുമാണ് മരിച്ചത്. മലബാർ ഗോൾഡ് റിയാദ് …
ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ഇന്ത്യയേയും ചൈനയേയും കുത്തി ട്രം‌പ്
ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; ഇന്ത്യയേയും ചൈനയേയും കുത്തി ട്രം‌പ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷവും കടന്ന് മുന്നോട്ട്. 6,885,694 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 399,012 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കോവിഡ് രോഗികളുടെ …