സ്വന്തം ലേഖകന്‍: പിണങ്ങിപ്പോയ മുന്‍ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി വെബ്‌സൈറ്റുണ്ടാക്കിയ യുവാവിന് കാലിഫോര്‍ണിയയിലെ കോടതി 18 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റിയ എന്ന ഇരുപത്തേഴുകാരന്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. കാമുകിമാരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ സ്വന്തം കാമുകിമാരുടെ മാത്രമല്ല, മറ്റുള്ളവരുടെ …
സ്വന്തം ലേഖകന്‍: 88 വയസിലും യൗവനത്തിന്റെ പ്രസരിപ്പോടെ ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. നീണ്ട പതിനാലു മാസത്തെ ഇടവേളക്കു ശേഷമാണ് കാസ്‌ട്രോ പൊതുവേദിയില്‍ എത്തുന്നത്. ഹവാനയിലെ ഒരു സ്‌കൂളില്‍ നടന്ന ‘ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം’ എന്ന ചടങ്ങില്‍ സംബന്ധിക്കാനായി വെനസ്വേലയില്‍ നിന്നെത്തിയ പ്രതിനിധികളെ കാണാനും ആശംസകള്‍ അറിയിക്കാനുമായിരുന്നു കാസ്‌ട്രോയുടെ വരവ്. വില്‍മ എസ്പിന്‍ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയും ഹൗതി തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തന മികവ് ലോക രാജ്യങ്ങളുടെ പ്രശംസക്ക് പാത്രമായപ്പോള്‍ വിമാനത്തിനു പകരം കപ്പല്‍ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കല്ലുകടിയാകുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്തിനു പകരം കപ്പല്‍ അയച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കി. …
സ്വന്തം ലേഖകന്‍: ബീഫ് നിരോധനം ഒരു തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പോത്ത് ഒഴിച്ചുള്ള മാട്ടിറച്ചി നിരോധനം ആദ്യ ഘട്ടമാണെന്ന സൂചനയാണ് സര്‍ക്കാരിന്റെ പ്രസ്താവന നല്‍കുന്നത്. മാട്ടിറച്ചി നിരോധനം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ഗൗവംശ് രക്ഷണ്‍ സന്‍വര്‍ദ്ധന്‍ പരിഷത്തും നിലവിലെ സ്റ്റോക്ക് ഒഴിവാക്കാന്‍ സമയം തേടി മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും നല്‍കിയ …
സ്വന്തം ലേഖകന്‍: ഇരുവരും കളിച്ചു വളര്‍ന്നത് ആണ്‍കുട്ടികളായി. എന്നാല്‍ മുതിര്‍ന്ന് വിവാഹ പ്രായമെത്തിയപ്പോഴാകട്ടെ ഒരാള്‍ പെണ്ണായി. ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഫേ പര്‍ദ്ദാം, ക്രിസ്റ്റഫര്‍ ഡോഡ് എന്നീ സുഹൃത്തുക്കളാണ് അപൂര്‍വമായ ഈ പ്രണയം അരങ്ങേറിയത്. കുട്ടിക്കാലത്ത് ഫേ കെവിന്‍ എന്നു പേരുള്ള ആണ്‍കുട്ടിയായിരുന്നു. ഇരുവരും ഒരുമിച്ച് ഫുട്‌ബോളും പ്ലേസ്റ്റേഷനും കളിച്ചാണ് വളര്‍ന്നതും. എന്നാല്‍ കൗമാരത്തോടെ ഇരുവരും …
സ്വന്തം ലേഖകന്‍: യെമനിലെ പ്രധാന തുറമുഖ നഗരമായ ഏദന്‍ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം. ഏദന്‍ തുറമുഖം പിടിച്ചെടുക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ഹൗതി തീവ്രവാദികള്‍ക്കു നേരെ വിദേശ യുദ്ധക്കപ്പലില്‍ നിന്ന് ആക്രമണമുണ്ടായതായി വാര്‍ത്തകളുണ്ട്. ഹൗതി തീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള കരയുദ്ധവും രൂക്ഷമാണ്. ഒന്നര ദിവസത്തിനിടെ 53 പേരെങ്കിലും കൊല്ലപ്പെട്ടതായാണു നിഗമനം. ഇതില്‍ 17 സാധാരണക്കാരും ഉള്‍പ്പെടും. …
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ സൈറ്റുകളായ ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി സര്‍ക്കാര്‍ കര്‍ട്ടനിട്ടു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തില്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ നടപടി. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആയുധമാക്കുന്നതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു അഭിപ്രായപ്പെട്ടു. നേരത്തെ സംഭവത്തിന്റെ ചിത്രങ്ങള്‍ …
സ്വന്തം ലേഖകന്‍: യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റില്‍ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പില്‍ മലയാളം രണ്ടാം സ്ഥാനത്തെത്തി. ഉറുദു ഭാഷക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മലയാളമായിരുന്നു മുന്നില്‍. നിലവില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷക്കു …
സ്വന്തം ലേഖകന്‍: കെനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 150 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ കെനിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍. വെടിവപ്പു നടത്തിയ തീവ്രവാദികളില്‍ ഒരാളായ അബ്ദിറഹിം മൊഹമ്മദ് അബ്ദുല്ലാഹി മണ്ഡേരയിലെ ഗവണ്‍മെന്റ് ചീഫിന്റെ മകനാണെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വക്താവ് മ്വേന്ദ ജോക്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്റെ മകനെ കാണാതായതായി …
സ്വന്തം ലേഖകന്‍: ജര്‍മന്‍ വിംഗ്‌സ് വിമാന അപകടത്തെ തുടര്‍ന്ന് പൈലറ്റുമാരുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ, എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു. മാനസിക സമ്മര്‍ദ്ദം മൂലമാണ് കോ പൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ 611 വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു …