സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കു മാത്രമായി ഓട്ടോറിക്ഷ ഓടിത്തുടങ്ങും. ലാഹോറിലെ സാമൂഹിക പ്രവര്‍ത്തകയായ സാറ അസ്ലമാണ് വനിതകള്‍ക്കായി ഓട്ടോറിക്ഷ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഇന്നു പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര സാധ്യമല്ലാതായതോടെയാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക വാഹനം എന്ന ആശയം നടപ്പായത്. വനിതകള്‍ തന്നെ ഓടിക്കുന്ന ബസുകളും കാറുകളും ഓട്ടോറിക്ഷകളുമെല്ലാം മിക്ക …
സ്വന്തം ലേഖകന്‍: യെമന്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാനുള്ള പ്രമേയം പാക്കിസ്ഥാന്‍ പാര്‍ലിമെന്റ് ഐക്യകണ്‌ഠേന പാസാക്കി. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യം യമനിലെ ഹൗതി വിമതര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട് പങ്കാളിയാവില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. യെമനിലെ പോരാട്ടത്തില്‍ പങ്കാളിയാകുന്നതിനുള്ള സൗദിയുടെ അഭ്യര്‍ഥന സംബന്ധിച്ച് പാര്‍ലമെന്റില്‍ ഈ ആഴ്ച മുഴുവന്‍ സംവാദം നടന്നിരുന്നു. ധനകാര്യമന്ത്രി …
സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം യുഎസ്, ക്യൂബ നയതന്ത്രബന്ധം പൂര്‍ണമായി പുനരാരംഭിക്കുന്നതിനു വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോക്ക് കൈ കൊടുത്തു. പനാമയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലായിരുന്നു സൗഹൃദത്തിന്റെ ഹസ്തദാനം. ഉച്ചകോടിക്കു മുന്നോടിയായി ഒബാമയും കാസ്‌ട്രോയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും …
സ്വന്തം ലേഖകന്‍: തന്റെ ഭരണം രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞതായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി തന്റെ ഭരണത്തെ സ്വയം പുകഴ്ത്തിയത്. ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ ജനത്തിനു മുന്‍പില്‍ ആം ആദ്മിയുടെ 49 ദിവസത്തെ ഭരണവും, …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കേസായ സത്യം തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. രാജു സഹോദരന്മാര്‍ക്ക് ഏഴു വര്‍ഷം തടവും അഞ്ചരക്കോടി പിഴയുമാണ് ശിക്ഷ. രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബി …
സ്വന്തം ലേഖകന്‍: ബന്ദികളാക്കപ്പെട്ട യസീദി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പൊതുമദ്ധ്യത്തില്‍ കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ച മോചിതരായ യസീദി സ്ത്രീകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമകള്‍ ആയിരുന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സന്നദ്ധ സംഘടനകളോട് വിവരിച്ചത്. ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കു വേണ്ടി വിറ്റു. …
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്ന് 6,000 കോടി രൂപക്ക് ആയുധങ്ങള്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ ഇന്ത്യയും അതേ പാതയില്‍. ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധ വമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാങുമായി നടത്തിയ ചര്‍ച്ചയിലാണ് …
സ്വന്തം ലേഖകന്‍: നേതാജിയുടെ കുടുംബത്തെ നെഹ്രു സര്‍ക്കാര്‍ ഇരുപതു വര്‍ഷം രഹസ്യമായി നിരീക്ഷിച്ചുവെന്ന് വ്യക്തമാക്കുന്ന രഹസ്യ രേഖകള്‍ പുറത്തായി. 1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദക്കാലമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചത്. 1964 മേയ് 27 ന് നെഹ്രു അന്തരിച്ചെങ്കിലും പിന്നെയും നാലു വര്‍ഷത്തേക്കു കൂടി നിരീക്ഷണം …
സ്വന്തം ലേഖകന്‍: യെമിനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടക്കുന്നത് വംശഹത്യയാണെന്ന് ഇറാന്റെ പരോന്നത നേതാവ് ആയത്തുള്ള ഖൊമേനി തുറന്നടിച്ചു. അറബ് രാജ്യങ്ങള്‍ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇറാന്‍ രൂക്ഷമായ പ്രതികരണവുമായി പരസ്യമായി രംഗത്തു വരുന്നത്. ഷിയ വംശജരായ ഹൗതി തീവ്രവാദികള്‍ക്കെതിരെ അറബ് സഖ്യത്തിന് വിജയം നേടാന്‍ കഴിയില്ലെന്നും ഖൊമേനി പറഞ്ഞു. ആക്രമണം …
സ്വന്തം ലേഖകന്‍: നേപ്പാളിലേക്ക് ടിബറ്റിലൂടെ പുതിയ റയില്‍ പാത നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതി ഇന്ത്യക്ക് ആശങ്ക വളര്‍ത്തുന്നു. തന്ത്രപ്രധാനമായ എവറസ്റ്റ് മലനിരകളിലൂടെ തുരങ്കങ്ങള്‍ നിര്‍മിച്ച് 540 കിലോമീറ്റര്‍ അതിവേഗ റയില്‍ പാത നിര്‍മ്മിക്കാനാണ് ചൈനയുടെ നീക്കം. നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റയില്‍ ബന്ധം ഇല്ലാത്തതിനാല്‍ ചൈന, നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള ക്വിന്‍ഖായ്ടിബറ്റ് റെയില്‍വെയുടെ വിപുലീകരണം രണ്ടു രാജ്യങ്ങളും …