സ്വന്തം ലേഖകന്‍: വടക്കു കിഴക്കന്‍ കെനിയയിലെ ഗാരിസാ യൂണിവേഴ്‌സിറ്റിയില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ വെടിവപ്പില്‍ വിദ്യാര്‍ത്ഥികളടക്കം 147 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെ സൈന്യം മോചിപ്പിച്ചു. നാല് ഭീകരരെയും സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏഴ് മണിയോടെ അവസാനിച്ചതായാണ് …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ബോംബ് നിര്‍മ്മിച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച രണ്ട്യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സിറ്റി സ്വദേശികളായ നോയല്ല വെലെന്‍സാസ് (28)?,? അസിയ സിദ്ദിഖി (31)? എന്നിവരാണ് പിടിയിലായത്. സ്വന്തമായി നിര്‍മ്മിച്ച, ടൈമര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോംബ് ഉപയോഗിച്ച് അമേരിക്കയിലെ പ്രധാന പോലീസ്, സര്‍ക്കാര്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് …
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും. റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍ …
സ്വന്തം ലേഖകന്‍: വടക്കന്‍ നൈജീരിയയിലെ ബൊക്കോഹറാം ഇസ്ലാമിക തീവ്രവാദികള്‍ മനുഷ്യ ബോംബുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തല്‍. ഒപ്പം സ്ത്രീകളേയും പെണ്‍കുട്ടികളേയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സയീദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. 12 വയസു പ്രായം വരുന്ന കുട്ടികളുടെ ശരീര ഭാഗങ്ങള്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ …
സ്വന്തം ലേഖകന്‍: അബുദാബിയിലെ മൊബൈല്‍ കള്ളന്മാരെ കുടുക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സര്‍വീസ് പ്രൊവൈഡര്‍മാരായ എത്തിസലാത്തും ഡൂവും. ഒപ്പം ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി യുടെ നേതൃത്വവുമുണ്ട്. അതോറിയിയുടെ ‘താങ്കളുടെ മൊബൈല്‍ സുരക്ഷിതമാക്കുക’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാര്‍ത്താ വിനിമയ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു എന്നിവരും ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും …
സ്വന്തം ലേഖകന്‍: പള്ളിയില്‍ വച്ച് ഒമ്പതാം ക്ലാസുകാരിയെ വികാരി പതിവായി പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തായതിനെ തുടര്‍ന്ന് പള്ളി വികാരി ഒളിവിലാണ്. മൂന്നു മാസമായി കുര്‍ബാനക്കു ശേഷം പള്ളിമേടയില്‍ വിളിച്ചുവരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കു കീഴിലുള്ള പുത്തന്‍ വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാത പള്ളി …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ തൂത്തു വൃത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സേന എവറസ്റ്റ് കീഴടക്കി അമ്പത് വര്‍ഷം തികയുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് സൈന്യത്തിന്റെ ഈ പുതിയ ദൗത്യം. മേജര്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ പര്‍വതാരോഹകരായ 30 പേരെ ചേര്‍ത്ത് ദൗത്യസംഘം രൂപീകരിച്ചു കഴിഞ്ഞു. …
സ്വന്തം ലേഖകന്‍: കെനിയയിലെ ഗെറിസാ സര്‍വകലാശാലയില്‍ വെടിവപ്പ്. കിഴക്കന്‍ കെനിയയില്‍ സൊമാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ക്യാംപസിനുള്ളില്‍ കടന്ന് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘത്തില്‍ എത്രപേരാണ് ഉള്ളതെന്നും വിദ്യാര്‍ഥികളാരെങ്കിലും ബന്ദിയാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. …
സ്വന്തം ലേഖകന്‍: കേരളത്തിലെ 300 ബാറുകള്‍ ഉടന്‍ പൂട്ടാനുള്ള കോടതി വിധി വന്നതോടെ കുടിയന്മാര്‍ കൂട്ടത്തോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്ക് ഒഴുകുന്നു. മദ്യത്തിന് വിലക്കില്ലാത്ത മാഹിയില്‍ വെറും 9 ചതുരശ്ര കിലോമീറ്ററിനകത്ത് 64 മദ്യഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിലവ്യത്യാസം കാരണം മാഹി പണ്ടുമുതലേ മദ്യപാനികളുടെ പ്രിയപ്പെട്ട സങ്കേതമാണ്. നേരത്തെ കേരളത്തില്‍ ബിവറേജസ് അവധി ദിവസമായ എല്ലാ ഒന്നാം …
സ്വന്തം ലേഖകന്‍: പകലന്തിയോളം പണിയെടുത്ത് നൂറു രൂപ കൂലി ചോദിച്ചതിന് തൊഴിലാളിക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍. ആഗ്രയിലെ കത്ര വാസിര്‍ ഖാന്‍ പ്രദേശത്താണ് തൊഴിലാലിക്ക് ദാരുണമായ അന്ത്യം നേരിടേണ്ടി വന്നത്. നാല്‍പ്പതുകാരനായ പപ്പുവിനെയാണ് 100 രൂപ കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ അടിച്ചു കൊന്നത്. തദ്ദേശവാസിയായ ഒരു റിട്ട. മേജറുടെ കൊച്ചുമകനാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ …