സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി. പുതിയ കൊവിഡ് ബാധിതരിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നു വന്നവരും 19 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്, ഇന്ന് …
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് വിമാനം വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് കേരളം ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട എല്ലാ വിമാനത്തിലും കേരളം സമ്മതം നല്‍കി. വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 വിമാനമുണ്ടാകുമെന്നാണ് വിദേശമന്ത്രാലയം പറഞ്ഞത്. സംസ്ഥാനം അതിന് പൂര്‍ണ്ണസമ്മതം …
സ്വന്തം ലേഖകൻ: ഗുജറാത്തിൽ രാസവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. 50ഓളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിൽ യശാശ്വി രസായൻ എന്ന സ്വകാര്യ രാസവസ്തു നിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഭറൂച്ച് സിവിൽ ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി സമീപത്തെ രണ്ട് അയൽ ഗ്രാമങ്ങളിൽ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ പൊലീസ് കഴുത്തു ഞെരിച്ചതു മൂലം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ. ഫ്‌ളോയിഡിന്റെ ആറു വയസ്സുകാരിയായ മകളോടൊപ്പമാണ് ഭാര്യ റോക്‌സി വാഷിംഗ് ടണ്‍ ഫ്‌ളോയിഡിന്റെ വിയോഗത്തെക്കുറിച്ച് സംസാരിച്ചത്. “ഇതാണ് എന്നില്‍ നിന്നും ആ ഓഫീസര്‍മാര്‍ എടുത്തത്, ‘ മകള്‍ ഗിയന്നയെ …
സ്വന്തം ലേഖകൻ: ന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യയിലേക്ക് 20 വിമാനങ്ങൾ സർവിസ് നടത്തും. ഇതിൽ 11ഉം കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക്. ജൂൺ 10 മുതൽ 16 വരെയുള്ള പട്ടിക പ്രകാരം റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സർവീസുണ്ട്. ജിദ്ദയിൽ നിന്നു …
സ്വന്തം ലേഖകൻ: രാജ്യാന്തര വെർച്വൽ സമ്മേളനത്തിൽ പങ്കെടുക്കവെ യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ അരികിൽ മകൻ ഹസാ വന്നുനിന്നത് രസമുള്ള കാഴ്ചയായി. യെമന് സഹായം നൽകുന്നതു സംബന്ധമായുള്ള വിഡിയോ കോൺഫറൻസിൽ ലോക നേതാക്കളുമായി മന്ത്രി സംവദിച്ചുകൊണ്ടിരിക്കെയായിരുന്നു മനോഹരമായ ഇൗ രംഗം. ലോക നേതാക്കള്‍ ഇത് ആസ്വദിക്കുകയും ചെയ്തു. മകൻ വന്നുനിന്നപ്പോൾ അവർ …
സ്വന്തം ലേഖകൻ: ലോകമെങ്ങും മനുഷ്യവംശം ഇതുവരെ കാണാത്ത വിധം നിലനിൽപ്പിനായി ഒരു സൂക്ഷജീവിയുമായി ഏറ്റുമുട്ടുമ്പോഴും മനുഷ്യന്റെ സജമായ ക്രൂരതയ്ക്ക് കുറവില്ല. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന മരണ നിരക്കിന്റെ ആശ്വാസത്തിൽ ബ്രിട്ടൻ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ള മരണമടഞ്ഞത് 111 പേർ മാത്രം. കൊറോണ വൈറസ് പോസിറ്റീവ് പരിശോധന നടത്തിയതിന് ശേഷം 111 ബ്രിട്ടീഷുകാർ കൂടി മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ബോറിസ് ജോൺസൺ മാർച്ച് 23 ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും …
സ്വന്തം ലേഖകൻ: അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. …
സ്വന്തം ലേഖകൻ: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അമേരിക്കയില്‍ ശക്തമായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ പ്രതികരണം. യു.എസില്‍ നടക്കുന്നത് ആഭ്യന്തര തീവ്രവാദമാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളല്ലെന്നും ട്രംപ് പറഞ്ഞു. “ഇവിടെ …