1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 9000 കടന്ന് കൊവിഡ് കേസുകൾ; കർശന ചെലവ് ചുരുക്കലുമായി കേന്ദ്രം
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 9000 കടന്ന് കൊവിഡ് കേസുകൾ; കർശന ചെലവ് ചുരുക്കലുമായി കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ 9000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധന റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം മരണങ്ങളും. …
സംസ്ഥാനത്ത് 111 പേർക്ക് കൂടി കൊവിഡ്; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി; കൊവിഡ് റൌണ്ടപ്പ്
സംസ്ഥാനത്ത് 111 പേർക്ക് കൂടി കൊവിഡ്; സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി; കൊവിഡ്  റൌണ്ടപ്പ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് …
തിരുവനന്തപുരത്ത് മദ്യം നല്‍കി കൂട്ടബലാത്സംഗം; പീഡനത്തിന് ഭർത്താവ് പണം വാങ്ങിയെന്ന് യുവതി
തിരുവനന്തപുരത്ത് മദ്യം നല്‍കി കൂട്ടബലാത്സംഗം; പീഡനത്തിന് ഭർത്താവ് പണം വാങ്ങിയെന്ന് യുവതി
സ്വന്തം ലേഖകൻ: കണിയാപുരം സ്വദേശിയായ വീട്ടമ്മയെ മദ്യം നൽകി ഭർത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വനിത കമ്മീഷൻ അറിയിച്ചു. ഇതുവരെ സംഭവത്തിൽ ഭർത്താവടക്കം 6 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടമ്മയുടെ ആരോഗ്യനില …
ദുബായ് “അൺലോക്ക്” തരംഗത്തിലേക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; മുതിർന്ന പൗരൻമാർക്ക് സേവനങ്ങൾ
ദുബായ് “അൺലോക്ക്” തരംഗത്തിലേക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം; മുതിർന്ന പൗരൻമാർക്ക്  സേവനങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ഭീതി അകന്നിട്ടില്ലെങ്കിലും പതിവുള്ള തിരക്കുകളിലേക്ക് മടങ്ങുകയാണ് ദുബായ് നഗരം. എന്നാൽ റസ്റ്ററന്റുകൾ, വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവുണ്ടാകണമെന്ന് അധികൃതർ ആവർത്തിക്കുന്നു. അശ്രദ്ധ രോഗസാധ്യത വർധിപ്പിക്കും. ശിക്ഷാനടപടികൾക്കു വിധേയരാകേണ്ടിയും വരും. റസ്റ്ററന്റുകളിലടക്കം ഉൾക്കൊള്ളാവുന്നതിന്റെ 50% പേർക്കുമാത്രമാണ് പ്രവേശനമെന്നിരിക്കെ മുൻകൂട്ടി ബുക്ക് ചെയ്ത് പോകണം. 60 വയസു കഴിഞ്ഞവർ, …
ഒരേ സമയം 25 സ്‌കൂളുകളില്‍ ജോലി: ഒരു വര്‍ഷം സമ്പാദ്യം ഒരു കോടി; യുപി അധ്യാപിക കുടുങ്ങി
ഒരേ സമയം 25 സ്‌കൂളുകളില്‍ ജോലി: ഒരു വര്‍ഷം സമ്പാദ്യം ഒരു കോടി; യുപി അധ്യാപിക കുടുങ്ങി
സ്വന്തം ലേഖകൻ: ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട്‌ ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപിക അനാമിക ശുക്ലക്കെതിരെ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ അധ്യാപികരുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ഇപ്പോള്‍ തയ്യാറാക്കി വരികയാണ്. ഈ …
ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
സ്വന്തം ലേഖകൻ: പാലക്കാട് ജില്ലയില്‍ ചരിഞ്ഞ ഗര്‍ഭിണിയായ ആന വായില്‍ സ്‌ഫോടക വസ്തുപൊട്ടി ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ രൂക്ഷമായ പ്രസ്താവന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് (പിഎഫ്എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. https://www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ എന്നീ വെബ്‌സൈറ്റുകളാണ്‌ ഹാക്ക് ചെയ്തത്. ആനയുടെ വിധിയില്‍ അതീവ …
ബ്രിട്ടനിൽ വിദേശത്തുനിന്നു വരുന്നവർക്ക് തിങ്കളാഴ്ച മുതൽ 14 ദിവസത്തെ ക്വാറന്റീൻ
ബ്രിട്ടനിൽ വിദേശത്തുനിന്നു വരുന്നവർക്ക് തിങ്കളാഴ്ച മുതൽ 14 ദിവസത്തെ ക്വാറന്റീൻ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വിദേശത്തുനിന്നും വരുന്നവർക്ക് ഈമാസം എട്ടുമുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. ക്വാറന്റീൻ നിബന്ധനകൾ ലംഘിക്കുന്നവർക്ക് 1000 പൗണ്ട് പിഴയോ തടവുശിക്ഷയോ വരെ ലഭിക്കാം. മറ്റൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഈ കടുത്ത നടപടിയെന്ന് ഹോം സെക്രട്ടറി പ്രിതീ പട്ടേലും പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്യക്തമാക്കി. വ്യോമഗതാഗത മേഖലയെയും ടൂറിസം വ്യവസായത്തെയും അപ്പാടെ തകർക്കുന്ന …
ജോർജ് ഫ്ലോയ്ഡ് വധം: മൂന്നു പൊലീസുകാർക്കെതിരെ കേസ്; വാഷിങ്ടണിലെ ഗാന്ധി പ്രതിമ നശിപ്പിച്ചു
ജോർജ് ഫ്ലോയ്ഡ് വധം: മൂന്നു പൊലീസുകാർക്കെതിരെ കേസ്; വാഷിങ്ടണിലെ ഗാന്ധി പ്രതിമ നശിപ്പിച്ചു
സ്വന്തം ലേഖകൻ: ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിക്കു പുറമെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൂടെ കേസിൽ ഉൾപ്പെടുത്തി അറസ്റ്റു ചെയ്തു. ടൊ താഹൊ, തോമസ് ലെയ്ൻ, ജൊ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ചു കൊന്നു എന്ന് പറയപ്പെടുന്ന ഓഫീസർ ഡെറക് ചോവിനെതിരെ കൊലപാതകകുറ്റമാണു ചുമത്തിയിരിക്കുന്നത്. 40 വർഷം വരെ …
യുഎഇയിൽ സ്വകാര്യ മേഖല 100% തുറന്നു; 50% പ്രവാസികളെ ഒഴിവാക്കാൻ കുവൈത്ത്
യുഎഇയിൽ സ്വകാര്യ മേഖല 100% തുറന്നു; 50% പ്രവാസികളെ ഒഴിവാക്കാൻ കുവൈത്ത്
സ്വന്തം ലേഖകൻ: യുഎഇയിൽ പുതുതായി 571 പേർക്ക് കൂടി കോവി‍ഡ്–19 ബാധ സ്ഥിരീകരിച്ചു. അതേസമയം, 427 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–36,359 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാളാണ് ഇന്നലെ മരിച്ചത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം–19,153. ആകെ മരണസംഖ്യ–270. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതിൻ്റെ ഫലം കണ്ടുതുടങ്ങിയതായി …
ബ്രസീലിലും യുഎസിലും പിടിതരാതെ കൊവിഡ്; ലോകമൊട്ടാകെ രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു
ബ്രസീലിലും യുഎസിലും പിടിതരാതെ കൊവിഡ്; ലോകമൊട്ടാകെ രോഗികളുടെ എണ്ണം 65 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: ബ്രസീലിലും അമേരിക്കയിലും രോഗവ്യാപനം ഉയരുന്നു. ബ്രസീലില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 20000 ത്തിലധികം കേസുകള്‍. ഇതോടെ പ്രതിദിന കേസുകളില്‍ ബ്രസീല്‍ അമേരിക്കയെ മറികടന്നു റഷ്യയിലും സ്ഥിതി ഗുരുതരം. 213 രാജ്യങ്ങളിലായി കോവിഡ് ബാധിതരുടെ ആകെ എണ്ണം 6,609,746 ആയി. ഇതുവരെ 388,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ബാധിച്ച‌തില്‍ ഏകദേശം പകുതിയോളം പേര്‍ക്ക് …