1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ എന്ന ബഹുമതി കരസ്ഥമാക്കിയ മിസാവോ ഒക്കാവ അന്തരിച്ചു. ജപ്പാന്‍കാരിയായ ഒക്കാവക്ക് 117 വയസായിരുന്നു പ്രായം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഒക്കാവ തന്റെ 117 മത് പിറന്നാള്‍ ആഘോഷിച്ചത്.

ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തന രഹിതമായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസമയത്ത് ആശുപത്രി ജീവനക്കാരും കൊച്ചുമകനും ഒക്കാവയുടെ സമീപത്ത് ഉണ്ടായിരുന്നു.

ശാന്തയായാണ് ഒക്കാവ മരണത്തിന് കീഴ്ടടങ്ങിയത്. ഒരു ഉറക്കത്തിലേക്ക് വഴുതി വീഴും പോലെയായിരുന്നു ആ മരണമെന്നും ആശുപ്രത്രി അധികൃതര്‍ വെളിപ്പെടുത്തി.

10 ദിവസം മുമ്പ് വിശപ്പ് പൂര്‍ണമായും ഇല്ലാതായ ഒക്കാവ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയിരുന്നു. തന്റെ ജീവിതം തീരെ ഹൃസ്വമായി തോന്നുവെന്നായിരുന്നു ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കഴിഞ്ഞ പിറന്നാള്‍ ആഘോഷത്തിനിടയില്‍ ഒക്കാവയുടെ കമന്റ്.

1898 മാര്‍ച്ച് അഞ്ചിന് ജനിച്ച ഒക്കാവയെ 2013 നാണ് ഗിന്നസ് ബുക്ക് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിച്ചത്. 1919 ല്‍ വിവാഹിതയായ ഒക്കാവക്ക് രണ്ട് പെണ്മക്കളും ഒരു മകനുമാണുള്ളത്. ഒക്കാവയുടെ ഭര്‍ത്താവ് 1931 ല്‍ മരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.