സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ മരിച്ചു. ഇന്ന് രാവിലെ ഷാർജയിൽ താമസസ്ഥലത്ത് ആയിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഷാർജയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ …
സ്വന്തം ലേഖകൻ: വംശീയ വിവേചനത്തിന് ഇരയായ ജോര്‍ജ് ഫ്‌ളോയിഡിന് വ്യത്യസ്ത രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് കനേഡിയന്‍ പൈലറ്റ്. നോവ സ്‌കോട്ടിയ സ്‌കൈസിന് മുകളിലൂടെ തന്റെ ഫ്‌ലൈറ്റ് പാത ഉപയോഗിച്ച് ഉയര്‍ത്തിയ മുഷ്ടി വരച്ചുകൊണ്ടാണ് പൈലറ്റ് ആയ ദിമിത്രി നിയോനാകിസ് വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ദിമിത്രി നിയോനാകിസ് ആകാശവിമാന പാതയില്‍ 30 നോട്ടിക്കല്‍ മൈല്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നേരിടുന്നതിനായി ഡൽഹി ആശുപത്രികളിലെ ചികിത്സ സംസ്ഥാനത്തു താമസിക്കുന്നവർക്കു മാത്രമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിർദേശം തള്ളി ലഫ്.ഗവർണർ അനിൽ ബൈജാൽ. ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും ഡൽഹി നിവാസി അല്ലാത്തതുകൊണ്ട് ആർക്കും ചികിത്സ നിഷേധിക്കപ്പെടുകയില്ലെന്നും ഗവർണർ ഉത്തരവിൽ അറിയിച്ചു. ഞായറാഴ്ചയാണ്, ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ 10,000 കിടക്കകൾ സംസ്ഥാനത്തു താമസിക്കുന്നവർക്കു …
സ്വന്തം ലേഖകൻ: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍… തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും. ആദ്യ കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തെ 941 …
സ്വന്തം ലേഖകൻ: യുഎസിലെ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിഉം ബ്രിട്ടനിൽ “ബ്ലാക്ക് ലൈവ്സ് മാറ്റർ” പ്രക്ഷോഭം ശക്തമാകുന്നു. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംങ്ങാം, ബെൽഫാസ്റ്റ്, കാഡിഫ്. ലെസ്റ്റർ, ഗ്ലാസ്കോ, ഷെഫീൽഡ് തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലും പ്രധാനമന്ത്രിയുടെ വസതിയ്ക്കു മുന്നിലും അമേരിക്കൻ എംബസിക്കു മുന്നിലുമെല്ലാം സാമൂഹിക അകലം പാലിക്കണമെന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിവാഹ മോചന കേസുകളിൽ 30 ശതമാനം വര്‍ധനവ്. കൊവിഡ് വ്യാപനത്തിനിടെ ജനങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതിനു ശേഷം ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് വേറെ ഭാര്യമാരും കുട്ടികളും ഉണ്ടെന്ന് മനസ്സിലായതിനാലാണ് വിവാഹമോചനത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 7482 വിവാഹ മോചനങ്ങളാണ് ഫെബ്രുവരിയില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ …
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ പനിയടക്കമുള്ള പ്രധാന കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായുള്ളവര്‍ക്ക് പ്രത്യേക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. 31 ക്ലിനിക്കുകളാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാന നഗരങ്ങളില്‍ തുടങ്ങിയത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്ലിനിക്കുകള്‍. തതമന്‍ എന്ന പേരിലറിയപ്പെടുന്ന ക്ലിനിക്കുകള്‍ റിയാദ്, ജിദ്ദ, മക്ക, മദീന, അല്‍ഹസ, അല്‍ ഖസീം എന്നിവിടങ്ങളിലാണ് …
സ്വന്തം ലേഖകൻ: ഗൾഫിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് …
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയ ദിവസമായിരുന്നു ശനിയാഴ്ച. രാജ്യത്ത് കൊവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നതോടെയാണ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിന്‍ (2.41 ലക്ഷം രോഗികള്‍) ആറാമതായത്. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനഥ്റ്റ് എത്തിയത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യ …