1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്തക്ക നമ്പർ മാറ്റുന്നതടക്കം രാജ്യത്തെ ഫോൺ വിളിയിൽ വൻ അഴിച്ചുപണിയുമായി ട്രായ്
പത്തക്ക നമ്പർ മാറ്റുന്നതടക്കം രാജ്യത്തെ ഫോൺ വിളിയിൽ വൻ അഴിച്ചുപണിയുമായി ട്രായ്
സ്വന്തം ലേഖകൻ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ത്യയിലെ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. നിശ്ചിത ലൈനിനും മൊബൈല്‍ സേവനങ്ങള്‍ക്കും മതിയായ നമ്പറിംഗ് ഉറവിടങ്ങള്‍ ഉറപ്പാക്കുന്നതിന് ‘ഏകീകൃത നമ്പര്‍ പദ്ധതി’ വികസിപ്പിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ട്രായ് പുറത്തിറക്കി. ജനുവരിയില്‍ ഒഎച്ച്ഡി സമയത്ത് നടന്ന ചര്‍ച്ചയില്‍ വിവിധ പങ്കാളികള്‍ നല്‍കിയ അഭിപ്രായങ്ങളും ഇന്‍പുട്ടുകളും അടിസ്ഥാനമാക്കിയാണ് …
ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണം: ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യ പ്രവർത്തക ഗുരുതരാവസ്ഥയിൽ
ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണം: ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യ പ്രവർത്തക ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികയാണ് ഇവർ ഒരുമിച്ച് കഴിച്ചത്. അതേസമയം ഇവരുടേതെന്ന പേരിൽ വാട്സ്ആപ്പ് വഴി ആത്മഹത്യാക്കുറിപ്പും സംഭവത്തോടെ പ്രചരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ …
കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃക; മന്ത്രി കെ.കെ ശൈലജയുമായി ചർച്ച നടത്തി കമല്‍ഹാസന്‍
കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃക; മന്ത്രി കെ.കെ ശൈലജയുമായി ചർച്ച നടത്തി കമല്‍ഹാസന്‍
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി സംവദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യതിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എല്ലാവരും കാണുന്നതാണോ ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് …
സംസ്ഥാനത്ത് തീവണ്ടി സര്‍വീസ് നാളെ മുതല്‍; മാസ്ക് ഇടാത്തവർക്ക് ടിക്കറ്റ് ഇല്ലെന്ന് റയിൽ‌വേ
സംസ്ഥാനത്ത് തീവണ്ടി സര്‍വീസ് നാളെ മുതല്‍; മാസ്ക് ഇടാത്തവർക്ക് ടിക്കറ്റ് ഇല്ലെന്ന് റയിൽ‌വേ
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ തീവണ്ടി സര്‍വീസ് പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കേരളത്തില്‍നിന്നുള്ള തീവണ്ടികളുടെ സമയവിവര പട്ടിക റെയില്‍വേ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. കോവിഡ് രോഗ ലക്ഷണമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര അനുവദിക്കുകയുള്ളു. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുവെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. അതേസമയം, …
ബ്രിട്ടനിൽ ലോക്ക്ഡൌൺ ഇളവുകൾക്ക് എതിരെ വിദഗ്ദരുടെ മുന്നറിയിപ്പ്
ബ്രിട്ടനിൽ ലോക്ക്ഡൌൺ ഇളവുകൾക്ക് എതിരെ വിദഗ്ദരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യൂറോപ്പ് മുഴുവന്‍ രോഗബാധ കുറയുമ്പോള്‍ ബ്രിട്ടനില്‍ രോഗികളുടെ എണ്ണവും മരണവും കുറയുന്നില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ആളുകള്‍ നിര്‍ബന്ധമായും വീട്ടില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ …
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധച്ചൂടിൽ യുഎസ്; പൊലീസുകാരൻ കസ്റ്റഡിയിൽ
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധച്ചൂടിൽ യുഎസ്; പൊലീസുകാരൻ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തു. മിനിയപ്പലിസ് പൊലീസ് ഓഫിസർ ഡെറിക് ചൗവിനെയാണ് ഗുരുതര വകുപ്പുകൾ ചേർത്തു കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം, നരഹത്യ ഉൾപ്പെടെയാണ് ഡെറിക്കിനെതിരെ ചുമത്തിയിരിക്കുന്നതെന്നു ഹെന്നപിൻ കൗണ്ടി പ്രോസിക്യൂട്ടർ മൈക്ക് ഫ്രീമാൻ മാധ്യമങ്ങളോടു പറഞ്ഞു. തിങ്കളാഴ്ചയാണു സൗത്ത് മിനിയപ്പലിസിൽ, ജോർജ് ഫ്ലോയ്ഡിനെ …
“മരണം വരെ പോരാടുക, അല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക,” ഹോങ്കോങ്ങിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം
“മരണം വരെ പോരാടുക, അല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക,” ഹോങ്കോങ്ങിൽ ചൈനാ വിരുദ്ധ പ്രക്ഷോഭം
സ്വന്തം ലേഖകൻ: “ഉണരുക, മരണം വരെ പോരാടുക. സാധ്യമല്ലെങ്കിൽ ശത്രുവിനൊപ്പം മരിക്കുക. നിങ്ങൾ ഭീരുവാണെങ്കിൽ നിങ്ങൾക്കെല്ലാം നഷ്ടപ്പെടും,” ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ ടെൻഡിങ്ങായ മുദ്രാവാക്യമാണിത്. ചൈനീസ് ഭരണകൂടത്തിന്‍റെ അപ്രീതിക്കു പാത്രമായ ഹോങ്കോങ്ങുകാരെ ചൈനയ്ക്ക് എളുപ്പത്തില്‍ വിട്ടുകൊടുക്കാനുള്ള നിയമത്തെച്ചൊല്ലിയാണ് 2019 ജൂൺ ആദ്യം …
ജി.സി.സി വിടുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഖത്തര്‍
ജി.സി.സി വിടുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഖത്തര്‍
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) നിന്ന് പുറത്തുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഖത്തര്‍. ഇത് സംബന്ധിച്ച പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലല്‍വ ബിന്‍ത് റാഷിദ് മുഹമ്മദ് അല്‍ ഖാതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ …
സൌദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10000 റിയാൽ വരെ പിഴ; ഗൾഫിൽ 3 മലയാളി മരണം
സൌദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10000 റിയാൽ വരെ പിഴ; ഗൾഫിൽ 3 മലയാളി മരണം
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിബന്ധനകള്‍ ബാധകമാക്കിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇത് പ്രകാരം പുറത്തിറങ്ങുന്നവ്യക്തികള്‍ മുഖവും വായും അവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട …
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; ഡബ്ലു‌എച്ച്‌ഒയുമായുള്ള ബന്ധം മുറിച്ച് ട്രം‌പ്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു; ഡബ്ലു‌എച്ച്‌ഒയുമായുള്ള ബന്ധം മുറിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,066,318 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 367,541 ആയി ഉയർന്നു. 2,686,343 പേർക്കാണ് ഇതുവരെ രോഗ മുക്തി. അതേസമയം അമേരിക്കയില്‍ രോഗ വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ആകെ മരണ സംഖ്യയില്‍ ഒരു ലക്ഷത്തിലധികം പേരും അമേരിക്കയിലാണ്. ഒരു …