സ്വന്തം ലേഖകന്‍: ലാലു പ്രസാദ് യാദവിന് ആദായ നികുതി വകുപ്പിന്റെ പൂട്ട്, 165 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ബിഹാറിലെ പാറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയാണ് ആദായ നികുതി വകുപ്പ് …
സ്വന്തം ലേഖകന്‍: ഇര്‍മ ഭീമാകാരനായ രാക്ഷസനാണെന്ന് ട്രംപ്, ജനങ്ങളുടെ സംരക്ഷണത്തിനായി എന്തിനും തയ്യാറെന്നും പ്രഖ്യാപനം, ആളൊഴിഞ്ഞു പോയ മിയാമി നഗരത്തില്‍ കള്ളന്മാരുടെ വിളയാട്ടം, ഒഴിഞ്ഞു പോകുന്നവര്‍ക്ക് വഴിക്കാട്ടാന്‍ ഗൂഗിള്‍ മാപ്പ്. ഫ്‌ളോറിഡ തീരത്ത് ആഞ്ഞ് വീശുന്ന ഭീമാകാരനായ രാക്ഷസനാണ് ഇര്‍മ ചുഴലിക്കാറ്റെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ശക്തമാക്കിയിട്ടുണ്ടെന്നും …
സ്വന്തം ലേഖകന്‍: ജപ്പാന്‍ പ്രധാനമന്ത്രി ആബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബര്‍ 13ന് അഹമ്മദാബാദിലാണ് റോഡ് ഷോ നടത്തുക. എട്ടു കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി സംയുക്ത റോഡ് ഷോ …
സ്വന്തം ലേഖകന്‍: റോഹിംഗ്യകളെ തിരിച്ചയയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. മ്യാന്‍മറില്‍ ആക്രമണങ്ങള്‍ രൂക്ഷമായതോടെ അഭയം തേടിയെത്തുന്ന റോഹിംഗ്യകളെ ഇന്ത്യ തിരിച്ചയയ്ക്കരുതെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണര്‍ സെയ്ദ്ദ് റാ അദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. ജീവന് ഭീക്ഷണി നിലനില്‍ക്കുന്ന സ്വന്തം രാജ്യത്തേക്ക് റോഹിംഗ്യകളെ കൂട്ടമായി തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ അല്‍ ഹുസൈന്‍ ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണ്‍ വഴി ഉപഭോക്താക്കളുടെ പണം അടിച്ചു മാറ്റുന്ന വൈറസ് വ്യാപകം, കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ മാല്‍വെയറായ ക്‌സാഫെകോപ്പി ഇന്ത്യയില്‍ വ്യാപകമാകുന്നതായി പ്രമുഖ ആന്റി വൈറസ് കമ്പനിയായ കാസ്‌പെര്‍സ്‌ക്കിയാണ് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി അവര്‍ പോലും അറിയാതെയാണ് ഈ മാല്‍വെയര്‍ പണം തട്ടുന്നത്. ലോകത്തിന്റെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈവശമുള്ളത് 11,000 വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍, ഭീകരാക്രമണം നടത്താന്‍ ഇവ ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ഐഎസ് ഭീകരരുടെ പക്കല്‍ 11,100 പേരെഴുതാത്ത സിറിയന്‍ പാസ്‌പോര്‍ട്ടുണ്ടെന്നും ആരുടെയും വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത് അവ ഉപയോഗിക്കാന്‍ സാധത്യയുണ്ടെന്നും ജര്‍മന്‍ മാധ്യമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരം പാസ്‌പോര്‍ട്ടുകളുടെ സീരിയല്‍ നമ്പരുകളും അവ അനുവദിച്ച ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം …
സ്വന്തം ലേഖകന്‍: മ്യാന്‍മര്‍ സൈന്യത്തിനെതിരെ പോരാടുന്ന റോഹിംഗ്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു, ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം. അരാക്കന്‍ രോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി(അര്‍സ) യാണ്ഒരു മാസത്തേക്ക് ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രഖ്യാപനം വന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന് സൈന്യം വ്യക്തമാക്കി. റാക്കൈന്‍ സ്റ്റേറ്റിലെ ന്യൂനപക്ഷ രോഹിംഗ്യ …
സ്വന്തം ലേഖകന്‍: കുടിയേറ്റം നിയന്ത്രിക്കാനും യുകെയിലെ തൊഴിലുകള്‍ സംരക്ഷിക്കാനും ബ്രെക്‌സിറ്റിനു പകരം ഒരു നിയമ നിര്‍മാണം മതിയായിരുന്നു, ബ്രെക്‌സിറ്റ് വിരുദ്ധ പ്രസ്താവനയുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാന്‍ ‘ബ്രെക്‌സിറ്റ്’ ആവശ്യമായിരുന്നില്ലെന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വേര്‍പിരിയാതെ തൊഴില്‍ മേഖലയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിയമ നിര്‍മാണത്തിലൂടെ സാധിക്കുമായിരുന്നു എന്നാണ് …
സ്വന്തം ലേഖകന്‍: ദിലീപിന് പിന്തുണയുമായി എത്തുന്ന താരങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ‘അവള്‍ക്കൊപ്പം’ ക്യാമ്പയിന്‍ ശക്തമാക്കുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തലശേരിയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയുടെ കവാടത്തില്‍ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണ ക്യാംപെയ്ന്‍ …
സ്വന്തം ലേഖകന്‍: ജപ്പാന്റെ കരുത്തില്‍ ബുള്ളറ്റ് ട്രെയിനില്‍ മൂളിപ്പായാന്‍ ഇന്ത്യ, രാജ്യത്തെ ആദ്യ ബുള്ളറ്റ് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും. ഗുജറാത്തിലെ അഹമ്മദാബാദിനും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും മധ്യേയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാവും വ്യാഴാഴ്ച തറക്കല്ലിടുകയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതി ചിലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും …