സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ പാക് അധീന കശ്മീരില്‍ വ്യാപകമാകുന്നു, തങ്ങളുടെ നാട് പാകിസ്താന്‍ ഭീകരരെക്കൊണ്ട് നിറക്കുന്നതായി ആരോപണം. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ജന്ദാലിയില്‍ വന്‍ പ്രകടനം സംഘടിപ്പിച്ചത്. പാകിസ്താന്റെ പിടിമുറുക്കത്തില്‍ നിന്ന് വിടുതല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. പ്രദേശത്തേക്ക് ഭീകരരെ …
സ്വന്തം ലേഖകന്‍: ഒമാനിയായ 65 കാരന്‍ ഷെയ്ക്ക് വിവാഹം ചെയ്തു കൊണ്ടുപോയ 16 കാരിയായ ഇന്ത്യാക്കാരിയ്ക്ക് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍, തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഒമാനില്‍ക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു. കനത്ത ശാരീരിക പീഡനമാണ് നേരിടുന്നതെന്നും തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഇവിടെക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി ഫോണ്‍ ചെയ്തതായി വെളിപ്പെടുത്തി മാതാവ് രംഗത്ത്. മൂന്ന് മാസം …
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ നാവികസേനാ മേധാവിയായി തമിഴ് വംശജന്‍, 40 വര്‍ഷത്തിനിടെ ഈ പദവിയില്‍ എത്തുന്ന ആദ്യ തമിഴ് വംശജര്‍. റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയാണ് നിയമനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായത്. സിന്നയ്യയുടെ നിയമനം പ്രസിഡന്റ് മൈത്രിപാല സിരിസേന വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ ജനസംഖ്യയില്‍ 15 ശതമാനത്തോളം തമിഴരാണ്. എന്നാല്‍, 1970നുശേഷം ഇതാദ്യമായാണ് ഇവരില്‍നിന്ന് ഒരാള്‍ ഒരു …
സ്വന്തം ലേഖകന്‍: ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്. മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റാംബ്‌ലായില്‍ ആള്‍ക്കൂട്ടത്തിലേക് വാന്‍ ഇടിച്ചു കയറ്റി 14 പേരെ കൊന്ന മൗസ ഔബക്കിര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കാംബ്രില്‍സിലെ ആക്രമണത്തിനിടെ വെടിവച്ചുകൊന്ന 5 അക്രമികളില്‍ ഇയാളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. …
സ്വന്തം ലേഖകന്‍: ഹംപി ചരിത്ര സ്മാരകത്തിന്റെ പെരുമയുമായി പുതിയ 50 രൂപ നോട്ടുകള്‍ വരുന്നു. കര്‍ണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ആര്‍. ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസില്‍ ഉള്‍പ്പെടുന്ന നോട്ടുകളാണ് …
സ്വന്തം ലേഖകന്‍: ചാവേര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു, തങ്ങള്‍ ബാഴ്‌സലോണക്കൊപ്പമെന്ന് ലോക നേതാക്കള്‍, ഭീകരത തുടച്ചു നീക്കാനുള്ള സമയം അതിക്രമിച്ചതായി പ്രഖ്യാപനം. 14 പേരുടെ ജീവനെടുത്ത ബാഴ്‌സലോണ, കാംബ്രില്‍സ് ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് സ്‌പെയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നു പ്രതിജ്ഞയെടുത്തും ലോക നേതാക്കള്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ …
സ്വന്തം ലേഖകന്‍: ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജപ്പാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചാണ് ജപ്പാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന്‍ പ്രതികരിച്ചത്. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന. സ്റ്റീവ് ബാനന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചതായി വെള്ളിയാഴ്ച വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കുകയായിരുന്നു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ അപ്രതീക്ഷിത രാജിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, നടുക്കം മാറാതെ സ്‌പെയിന്‍, രണ്ടാമത്തെ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി പോലീസ്, അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു. ബാര്‍സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ് വെളിപ്പെടുത്തി. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് …
സ്വന്തം ലേഖകന്‍: ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ എയര്‍ബര്‍ലിന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിരന്തരം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്നത് കാരണം ബുക്കിങ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നത് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭീമമായ നഷ്ടമാണ് …