സ്വന്തം ലേഖകന്‍: ദൊക് ലാ പ്രശ്‌നത്തില്‍ ചൈന ഇടഞ്ഞു തന്നെ, പരിഹാരം ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റം മാത്രമെന്ന് പ്രഖ്യാപനം.പ്രശ്‌ന പരിഹാരത്തിന് അനുകൂലമായ നീക്കം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞതിനു മറുപടിയായാണ് ചൈനയുടെ പുതിയ പ്രതികരണം. ദോക് ലാ പ്രശ്‌നപരിഹാരത്തിനുള്ള ഏക മാര്‍ഗം അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ ഉപാധികളില്ലാതെ സൈന്യത്തെ പിന്‍വലിക്കുക എന്നതു …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ഇനി മിന്നല്‍ വേഗത്തില്‍. പോലീസ് പരിശോധന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് പരിശോധനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പോലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണു പുതിയ നീക്കം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ട എല്ലാ പോലീസ് പരിശോധനകളും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര …
സ്വന്തം ലേഖകന്‍: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കര്‍ശന നിബന്ധനകള്‍. യൂറോപ്പില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കാറുകളും വാനുകളും വാടകയ്ക്ക് എടുക്കുന്നതിന് യുകെ സര്‍ക്കാര്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്. കാറുകളും വാനുകളും വാടകയ്ക്ക് എടുക്കാനെത്തുന്നവരുടെ ലൈസന്‍സും വിലാസവും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: പാക് മണ്ണിലെ ഭീകര താവളങ്ങള്‍ യുഎസ് ഇനിയും കണ്ടില്ലെന്ന് നടിക്കില്ല, പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ് പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചു. തീവ്രവാദികള്‍ക്ക് താവളമൊരുക്കുക എന്നതാണ് പാകിസ്താന്റെ നയമെന്ന് തുറന്നടിച്ച ഡൊണാള്‍ഡ് ട്രംപ് പാകിസ്താനിലെ തീവ്രവാദ താവളങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും വ്യക്തമാക്കി. പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് …
സ്വന്തം ലേഖകന്‍: ഭീമ ഹര്‍ജി തിരിച്ചടിയായി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് പ്രഥമ വനിതാ സ്ഥാനമില്ല. എന്നാല്‍ മാക്രോണിന്റെ ജീവിതസഖിയായ ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നല്‍കാന്‍ തീരുമാനമായി. എന്നാല്‍ അവരെ പ്രഥമ വനിതയായി പരിഗണിക്കില്ല. ഔദ്യോഗിക പദവി ലഭിക്കുന്നതോടെ അംഗപരിമിതര്‍, വിദ്യാഭ്യാസം, കുട്ടികള്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ വിഷ!യങ്ങളില്‍ ബ്രിഗിറ്റിന് …
സ്വന്തം ലേഖകന്‍: ഷാര്‍ലറ്റ്‌സ്‌വില്‍ വംശീയ ആക്രമണം, ട്രംപിനെതിരെ പ്രതിഷേധ പ്രമേയവുമായി ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലും സംഘവും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പ്രമീള ജയ്പാലും 47 കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധ പ്രമേയം പ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗങ്ങളായ ജെറോള്‍ഡ് നാഡ്‌ലര്‍, ബോണി വാട്ട്‌സണ്‍ എന്നിവരും …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളുടെ ലയനത്തിന്റെ ഭാഗമായാണ് ഒപിഎസ് ഉപമുഖ്യമന്ത്രിയായത്. ഉപമുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ഒപിഎസ് വിഭാഗത്തിന് ലഭിച്ചത്. പനീര്‍സെല്‍വം വിഭാഗത്തില്‍ നിന്നും കെ. പാണ്ഡ്യരാജനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ് ഭാഷാ വകുപ്പാണ് …
സ്വന്തം ലേഖകന്‍: റഷ്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വിസ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കുന്നതായി അമേരിക്ക. റഷ്യയില്‍ നിന്നുള്ള കുടിയേറ്റ ഇതര വിസാ അപേക്ഷകള്‍ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി റഷ്യയിലെ അമേരിക്കന്‍ എംബസിയാണ് അറിയിച്ചത്. ഒമ്പതു ദിവസത്തേക്കാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ കാരണമാണ് പുതിയ നീക്കമെന്നാണ് സൂചന. നിയന്ത്രണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ …
സ്വന്തം ലേഖകന്‍: യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. അവധി ആഘോഷിക്കാനായി മെക്‌സിക്കോയില്‍ എത്തിയ അമേരിക്കന്‍ അധ്യാപിക ഷാരണ്‍ രെഗോളി സിഫേര്‍ണോയ്ക്കാണ് (50) ദാരുണാന്ത്യം സംഭവിച്ചത്. ചിരിച്ചു ചിരിച്ച് വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു ഷാരണ്‍. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷാരോണ്‍. പെന്‍സില്‍വേനിയയിലെ ചാള്‍സ് എ ഹൂസ്റ്റണ്‍ മിഡില്‍ …
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനിടെ പാകിസ്താന്‍ പൗരത്വം നല്‍കിയത് 298 ഇന്ത്യക്കാര്‍ക്കെന്ന് പാക് ആഭ്യന്തര വകുപ്പ്. പാക്കിസ്ഥാനില്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്ന അവകാശ വാദവുമായി അഞ്ചു വര്‍ഷത്തിനിടെ 298 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കു പാക്കിസ്ഥാന്‍ പൗരത്വം നല്‍കിയെന്ന വിവരം പുറത്തുവിട്ടത് പാക്ക് ആഭ്യന്തര വകുപ്പാണ്. പൗരത്വം ലഭിക്കാന്‍ ഏറെ പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാന്‍ എന്നിരിക്കെയാണ് …