സ്വന്തം ലേഖകന്‍: ആദ്യം മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍, ബാക്കി സര്‍ക്കാര്‍ പണികളൊക്കെ അതു കഴിഞ്ഞു മതി, നയം വ്യക്തമാക്കി ട്രംപ്. എന്തു പ്രതിബന്ധം നേരിട്ടാലും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കിയ ട്രംപ് കോണ്‍ഗ്രസ് ഫണ്ട് അനുവദിക്കാത്തതു മൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നാലും മതിലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തുറന്നടിച്ചു. അരിസോണയിലെ …
സ്വന്തം ലേഖകന്‍: 9500 വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റ ദിവസം, അപൂര്‍വ റെക്കോര്‍ഡിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 29 ന് രാജസ്ഥാനാണ് ഈ അപൂര്‍വ പ്രകടനത്തിന് വേദിയാകുന്നത്. ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500 ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക. പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)യുടേതാണ് പദ്ധതികള്‍. പദ്ധതികളില്‍ …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, ഇസ്ലാം മതത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ. ബാഴ്‌സലോണയിലുണ്ടായ സായുധാക്രമണവുമായി ബന്ധപ്പെട്ട് വാനിടിച്ച് രണ്ടു പേരെ കൊലപ്പെടുത്തുന്ന കാര്‍ട്ടൂണാണ് ഷാര്‍ലി ഹെബ്ദോ പുറത്തു വിട്ടിരിക്കുന്നത്. ഒപ്പം ഇസ്‌ലാം സമാധാനത്തിന്റെ പ്രതീകമാണെന്നും മുകളില്‍ ചിത്രീകരിച്ചിട്ടുമുണ്ട്. കാര്‍ട്ടൂണ്‍ ഇസ്‌ലാം മതത്തെ അപമാനിക്കുന്നതാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. കാര്‍ട്ടൂണിനെതിരേ …
സ്വന്തം ലേഖകന്‍: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍, സിബിഐ പിണറായിയെ ബലിയാടാക്കിയെന്ന് ഹൈക്കോടതി. മുഴുവന്‍ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണ ക്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയ മൂന്നു പ്രതികള്‍ വീണ്ടും വിചാരണ നേരിടേണ്ടിവരും. പിണറായി വിജയന്‍ മുന്‍ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍ ജോയിന്റ് സെക്രട്ടറി …
സ്വന്തം ലേഖകന്‍: ‘ഓ! ഇതൊക്കെ എന്ത്!’ കണ്ണട വക്കാതെ ഗ്രഹണ സൂര്യനെ തുറിച്ചു നോക്കി ട്രംപ്. സൂര്യഗ്രഹണ സമയത്ത് നഗ്‌നനേത്രങ്ങള്‍ക്കൊണ്ടു സൂര്യനെ നോക്കിയാല്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് തിങ്കളാഴ്ച വൈറ്റ്ഹൗസിലെ ട്രൂമാന്‍ ബാല്‍ക്കണിയില്‍ നിന്നു ട്രംപ് സൂര്യഗ്രഹണം വീക്ഷിച്ചത്. ഭാര്യ മെലാനിയയും 11 വയസുള്ള മകന്‍ ബാരണും ഒപ്പമുണ്ടായിരുന്നു. ഗ്രഹണം വീക്ഷിക്കാനുള്ള …
സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആയിരിക്കും. കാപ്പാടാണ് പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ …
സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ആക്രമണം, നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി, കൂടുതല്‍ ഭീകരര്‍ക്കായി വലവിരിച്ച് സ്പാനിഷ് പോലീസ്. ഇദ്‌രീസ് അല്‍കബീര്‍, മുഹമ്മദ് അഅ്‌ല, സാലിഹ് അല്‍ കബീര്‍, മുഹമ്മദ് ഹൗലി ചെമല്‍ എന്നിവരെയാണ് മഡ്രിഡ് കോടതി ജഡ്ജി ഫെര്‍ണാണ്ടോ ആന്‍ഡ്രൂവിന്റെ മുന്നില്‍ ഹാജരാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ പേരുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മൂന്നു പേരെ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണ പിന്തുണ, രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടും യുഎസിന്റെ അഫ്ഗാന്‍ നയത്തെ പിന്താങ്ങി പാകിസ്താന്‍. അഫ്ഗാനില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമാണ് വ്യക്തമാക്കിയത്. പാക്കിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് ഹെയ്ല്‍ പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. …
സ്വന്തം ലേഖകന്‍: രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറു മാസത്തേക്ക് നിരോധിച്ച കോടതി, ആറുമാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിയമം പാസാക്കിയില്ലെങ്കില്‍ സുപ്രീം കോടതി വിലക്ക് തുടരും. കേന്ദ്ര നിയമം ശരിഅത്ത് വ്യവസ്ഥകള്‍ പരിഗണിച്ചുവേണമെന്നും …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഭൂചലനം, രണ്ടു പേര്‍ മരിച്ചു, 40 ഓളം പേര്‍ക്ക് പരുക്ക്, ആയിരക്കണക്കിന് പേര്‍ക്ക് കിടപ്പാടം നഷ്ടമായി. നേപ്പിള്‍സിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനടിയില്‍പെട്ട മൂന്ന് കുട്ടികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. അപകടമുണ്ടായി 13 മണിക്കൂറിനു ശേഷം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഏഴു …