1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു
വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു
സ്വന്തം ലേഖകന്‍: വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് മരണമടഞ്ഞത്. 39 വയസായിരുന്നു. സുഖമില്ലാതിരുന്ന ജോംലാല്‍ കഴിഞ്ഞ ദിവസം ജിപിയെ സന്ദര്‍ശിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. ടീസയാണ് ഭാര്യ, മൂന്ന് വയസുകാരി മരിയ മകളാണ്.
യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു
യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു
സ്വന്തം ലേഖകന്‍: യുകെ വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഇടിവ്, കര്‍ശനമായ വിസാ നടപടിക്രമങ്ങള്‍ തിരിച്ചടിയാകുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വിസാ അപേക്ഷകരുടെ എണ്ണത്തില്‍ നാലു ശതമാനം ഇടിവു സംഭവിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര ഓഫിസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ അവസാനത്തില്‍ 29,800 സ്‌പോണ്‍സേഡ് വിസ അപേക്ഷകള്‍ ആണ് ഇന്ത്യയില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. …
പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു
പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു
സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കുന്നു. താഴ്ന്ന മൂല്യമുള്ള നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പുറത്തിറങ്ങുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പാരന്പര്യം വിളിച്ചോതുന്ന തരത്തില്‍ സാഞ്ചിയിലെ സ്തൂപങ്ങളാണ് നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നത്. മഹാത്മഗാന്ധി (പുതിയ) സീരിസിലെ …
യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ
യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: യുഎസില്‍ വര്‍ധിച്ചു വരുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ. അമേരിക്കയില്‍ വര്‍ഗീയ അതിക്ഷേപങ്ങളും ആക്രമണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍.വംശീയ അധിക്ഷേപങ്ങള്‍ തടയുന്നതിനായി നിലകൊള്ളുന്ന ഐക്യരാഷ്ട്ര സഭയുടെ കമ്മറ്റിയാണ് വിമര്‍ശനം ഉന്നയിച്ചത്. ട്രംപ് ഭരണകൂടം തുടരുന്ന കുറ്റകരമായ മൌനം വെടിയണം അക്രമങ്ങള്‍ ഒഴിവാക്കാന്‍ മുഖം നോക്കാതെയുള്ള നടപടി കൈക്കൊള്ളണം. …
യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി
യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി
  സ്വന്തം ലേഖകന്‍: യുഎസില്‍ സൗത്ത് കരോളൈനയിലെ റസ്റ്റോറന്റില്‍ വെടിവപ്പ്, വിനോദ സഞ്ചാരികളെ ബന്ദിയാക്കിയ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ചാള്‍സ്റ്റണിലുള്ള റെസ്റ്റോറന്റില്‍ അപ്രതീക്ഷിതമായി വെടിവപ്പു നടത്തിയ ജീവനക്കാരനെ പോലീസ് വെടിവച്ചു വീഴ്ത്തി. അതീവ ഗുരുതരമായി പരിക്കേറ്റ ഇ!യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. ചാള്‍സ്റ്റണില്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന വിര്‍ജീനിയാസ് ഓണ്‍ കിംഗ് റെസ്റ്റോറന്റില്‍ …
യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം
യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം
സ്വന്തം ലേഖകന്‍: യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ, തുടര്‍ച്ചയായ രണ്ടാം തവണയും ക്രിസ്റ്റ്യാനോ മികച്ച താരം. മുഖ്യ എതിരാളിയായ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും യുവന്റസിന്റെ ബുഫണിനെയും കടത്തിവെട്ടിയാണ് റയല്‍മഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ 2016, 17 സീസണിലെ യൂറോപ്പിലെ മികച്ച ഫുട്ബാള്‍ താരത്തിനുള്ള പുരസ്‌കാരവും യുവേഫയുടെ പുരസ്‌കാരവും സ്വന്തമാക്കിയത്. വോട്ടിങില്‍ രണ്ടാം …
പാകിസ്താന്റെ ഭരണചക്രം ഭാര്യയെ ഏല്‍പ്പിക്കാനുള്ള കരുനീക്കവുമായി നവാസ് ഷെരീഫ്
പാകിസ്താന്റെ ഭരണചക്രം ഭാര്യയെ ഏല്‍പ്പിക്കാനുള്ള കരുനീക്കവുമായി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: പാകിസ്താന്റെ ഭരണചക്രം ഭാര്യയെ ഏല്‍പ്പിക്കാനുള്ള കരുനീക്കവുമായി നവാസ് ഷെരീഫ്. പനാമ രേഖകളില്‍ കുടുങ്ങി പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ ഭരണം ഭാര്യയെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് നവാസ് ഷെരീഫെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് പാര്‍ലമെന്റിലേയ്ക്ക് ലാഹോര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നവാസ് ഷെരീഫിന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി ഡോ.ആസിഫ് …
ചൈനയില്‍ യുവതി കാര്‍ വാങ്ങാനെത്തിയത് നാലു ചാക്ക് ഒരു യുവാന്‍ നോട്ടുകളുമായി, നോട്ടെണ്ണി വലഞ്ഞ് ജീവനക്കാര്‍
ചൈനയില്‍ യുവതി കാര്‍ വാങ്ങാനെത്തിയത് നാലു ചാക്ക് ഒരു യുവാന്‍ നോട്ടുകളുമായി, നോട്ടെണ്ണി വലഞ്ഞ് ജീവനക്കാര്‍
സ്വന്തം ലേഖകന്‍: ചൈനയില്‍ യുവതി കാര്‍ വാങ്ങാനെത്തിയത് നാലു ചാക്ക് ഒരു യുവാന്‍ നോട്ടുകളുമായി, നോട്ടെണ്ണി വലഞ്ഞ് ജീവനക്കാര്‍. നാലു ചാക്ക് നിറയെ ഒരു യുവാന്‍ നോട്ടുകളുമായി ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട ഷോറൂമിലെത്തിയ യുവതിയെക്കണ്ട് ജീവനക്കാര്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് ഷോറൂമിലെ 20 ജീവനക്കാര്‍ രണ്ടര മണിക്കൂര്‍ നേരം എണ്ണിയാണ് ചാക്കുകളിലെ പണം തിട്ടപ്പെടുത്തിയത്. നാലു …
യുകെയില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു, ഒരു ദിവസം നടക്കുന്നത് 500 ഓളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍
യുകെയില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു, ഒരു ദിവസം നടക്കുന്നത് 500 ഓളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍
സ്വന്തം ലേഖകന്‍: യുകെയില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നു, ഒരു ദിവസം നടക്കുന്നത് 500 ഓളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഫ്രോഡ് പ്രിവന്‍ഷന്‍ ബോഡിയായ സിഫാസ് നടത്തിയ ഒരു പഠനത്തില്‍ ഓരോ ദിവസവും ചുരുങ്ങിയത് 500 ഐഡന്റിറ്റി ഫ്രോഡുകളെങ്കിലും യുകെയിക് നടക്കുന്നതായി കണ്ടെത്തി. കുറ്റവാളികള്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്ത് ലോണുകള്‍ക്ക് …
1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍
1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: 1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍. 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് 24 ന് വൈകിട്ട് അഞ്ചു മുതല്‍ ആരംഭിക്കും. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈല്‍ ഷോപ്പുകളിലോ ബുക്കിങ് നടത്താം. 500 രൂപ ബുക്കിങ് തുകയായി നല്‍കണം. …