1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2017

സ്വന്തം ലേഖകന്‍: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കര്‍ശന നിബന്ധനകള്‍. യൂറോപ്പില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കാറുകളും വാനുകളും വാടകയ്ക്ക് എടുക്കുന്നതിന് യുകെ സര്‍ക്കാര്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്.

കാറുകളും വാനുകളും വാടകയ്ക്ക് എടുക്കാനെത്തുന്നവരുടെ ലൈസന്‍സും വിലാസവും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. യുകെയില്‍ യൂറോപ്യന്‍ നഗരങ്ങളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന മിക്ക ഭീകരാക്രമണങ്ങളും വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റിയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ യുകെയില്‍ അനായാസം ആര്‍ക്കു വേണമെങ്കിലും വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാവുന്ന അവസ്ഥയാണ്. ഇങ്ങനെ വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ ഉപയോഗിച്ചായിരുന്നു ലണ്ടന്‍ ബ്രിഡ്ജിലും ഫിന്‍സ്ബറി പാര്‍ക്കിലും വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിലുമെല്ലാം ഭീകരര്‍ ആക്രമണം നടത്തിയതെന്നതാണ് അധികൃതരുടെ ഉറക്കം കെടുത്തുന്നത്. അതിനാല്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നവരുടെ വിവരങ്ങള്‍ ഇനിമുതല്‍ റെന്റല്‍ കമ്പനികള്‍ സര്‍ക്കാരിന് കൈമാറണം.

പുതിയ നിബന്ധനകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും പൊലീസും ബ്രിട്ടീഷ് വെഹിക്കിള്‍ റെന്റല്‍ ആന്‍ഡ് ലീസിംങ് അസോസിയേഷനും അറിയിച്ചു. സ്‌പെയില്‍നിലെ ബാഴ്‌സിലോണയില്‍ കഴിഞ്ഞ ദിവസം ഭീകരര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയ വാനും ഇത്തരത്തില്‍ വാടകയ്‌ക്കെടുത്തതായിരുന്നു. 14 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.