സ്വന്തം ലേഖകന്‍: ഹോങ്കോങ്ങില്‍ 40 വര്‍ഷം പ്രായമായ ബിബിസി റേഡിയോയ്ക്ക് മരണമണി, ചൈനയുടെ സാംസ്‌ക്കാരിക അധിനിവേശമെന്ന് ശ്രോതാക്കള്‍. മുന്‍ ബ്രിട്ടീഷ് കോളനിയിയായ ഹോങ്കോങില്‍ ചൈനയിലെ സ്റ്റേറ്റ് റേഡിയോ ചാനലിന്റെ ശബ്ദമാകും ഇനി മുഴങ്ങി കേള്‍ക്കുക. ഹോങ്കോങില്‍ 1978 മുതല്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ചാനലായ ബിബിസി റേഡിയോ പ്രക്ഷേപണ സമയം 8 മണിക്കൂറായി വെട്ടിച്ചുരുക്കുകയാണ്. …
സ്വന്തം ലേഖകന്‍: യുപി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ പുറത്താക്കി മുഖം രക്ഷിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍, മരണങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാത്തതു മൂലമല്ലെന്ന് വരുത്തുതീര്‍ക്കാനും ശ്രമം. ഗോരഖ്പുര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ നവജാതര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ വിമാന യാത്രക്കാരോട് ചൈനീസ് വിമാനക്കമ്പനി ഷാങ്ഹായ് വിമാനത്താവളത്തില്‍ മോശമായി പെരുമാറിയതായി പരാതി. ഓഗസ്റ്റ് ആറിന് നടന്ന സംഭവം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിഞ്ഞതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവാദമാകുകയും ചെയ്തത്. സംഭവത്തില്‍ ചൈന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിലെ ജീവനക്കാരാണ് ഷാന്‍ഹായ് വിമാത്തവളത്തില്‍വെച്ച് യാത്രക്കരോട് മോശമായി പെരുമാറിയത്. വിമാനം മാറി കയറുന്നതിനായി …
സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയിലെ പിളര്‍പ്പ് മാറ്റി ഒന്നിപ്പിച്ച് എന്‍ഡിഎയിലേക്ക് ആനയിക്കാന്‍ ബിജെപി കരുനീക്കം, വാഗ്ദാനം ചെയ്തത് മൂന്ന് കേന്ദ്ര മന്ത്രി സ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. അണ്ണാ ഡിഎംകെ പളനിസാമി – പനീര്‍സെല്‍വം പക്ഷങ്ങള്‍ ലയിച്ചാല്‍ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാമെന്നു ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ലയനശേഷം അണ്ണാ ഡിഎംകെയ്ക്ക് ഒരു …
സ്വന്തം ലേഖകന്‍: പോലീസ് നിര്‍ബ്ബന്ധിച്ച് ഹിജാബ് വലിച്ചൂരിയ മുസ്ലീം യുവതിയ്ക്ക് 85,000 ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധി. കിര്‍സ്റ്റി പവല്‍ എന്ന യുവതിയ്ക്കാണ് നഷ്ടപരിഹാരമായി 85,000 ഡോളര്‍ നല്‍കാന്‍ കാലിഫോര്‍ണിയയിലെ കോടതി വിധിച്ചത്. കാലിഫോര്‍ണിയ മുനിസിപ്പല്‍ അധികൃതര്‍ക്ക് എതിരെയാണ് വിധി. കാലിഫോര്‍ണിയയിലെ ലോങ് ബീച്ചില്‍ 2015 ലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കാറോടിച്ച് …
സ്വന്തം ലേഖകന്‍: വെനസ്വേലയ്ക്ക് നേരെ ആക്രമണ ഭീഷണി മുഴക്കി ട്രംപ്, പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികള്‍ക്ക് തടയിടുമെന്ന് മുന്നറിയിപ്പ്, ട്രംപിന്റെ ഭീഷണി പുച്ഛിച്ച് തള്ളി വെനിസ്വേല. ഉത്തര കൊറിയക്ക് പിന്നാലെ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ആവശ്യമെങ്കില്‍ സൈനിക നടപടി എടുക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിക്കോളാസ് മഡുറോയുടേത് ഏകാധിപത്യ നടപടി എന്ന് …
സ്വന്തം ലേഖകന്‍: സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന പുതിയ വില്ലന്‍ ഗെയിം ‘മറിയം’, കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ബ്ലൂവെയില്‍ പോലുള്ള അപകടകാരികളായ ഗെയിമുകളെക്കുറിച്ച് ലോകമെങ്ങും ആശങ്ക പടരുന്നതിനിടയിലാണ് പുതിയ ഗെയിമായ മറിയം രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂലൈ 25 നാണ് ഈ ഗെയിനെക്കുറിച്ചുള്ള ആദ്യ സൂചന പുറത്തു വന്നത്. കളിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ ഖത്തര്‍ പ്രതിസന്ധി …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച, ശ്വാസംകുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 30 ആയി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച മൂന്ന് കുഞ്ഞുങ്ങള്‍കൂടി മരിച്ചതോടെ ആറു ദിവസത്തിനിടെ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച 63 ആയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 17 നവജാത …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍. അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടേത് ഉറച്ച ശബ്ദമാണ്. പരിഹാരത്തിന് അത് സഹായിക്കും എന്ന് ഹാരിസ് പറഞ്ഞു. ”ഇന്ത്യയുടേത് കനത്തശബ്ദമാണെന്നും ആളുകള്‍ ശ്രദ്ധിക്കുമെന്നും ഞാന്‍ കരുതുന്നു. സംഘര്‍ഷത്തെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം, ചുക്കാന്‍ പിടിക്കുന്നത് മലയാളി. ഓഗസ്റ്റ് 15 ആം തിയതി ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റു നേരമാണ് ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങള്‍ അണിയുക. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് വെള്ളച്ചാട്ടത്തെ നിറങ്ങള്‍ അണിയിക്കുന്ന പ്രകാശം പകരുന്നത്. ബഫലോ സര്‍വ്വകലാശാലയലെ …