സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കണ്ണുവച്ച് ചൈന, സമുദ്ര സുരക്ഷയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ താത്പര്യമെന്ന് പ്രഖ്യാപനം. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ‘സഹകരണം’ വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തിയത്. നിര്‍ണായകമായ ചൈനയുടെ സൗത്ത് സീ ഫ്‌ലീറ്റ് (എസ്എസ്എഫ്) ബേസ് സന്ദര്‍ശിക്കാന്‍ ഒരു സംഘം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആദ്യമായാണ് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് സ്വാഗതം, അമേരിക്കന്‍ സൈന്യവും ആയുധങ്ങളും തയ്യാര്‍! ഉത്തര കൊറിയക്കെതിരെ പോര്‍വിളിയുമായി ട്രംപ്. അമേരിക്കന്‍ സൈന്യവും ആയുധങ്ങളും യുദ്ധത്തിന് സുസജ്ജമാണെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. സൈനിക പരിഹാരത്തിന് യുഎസ് സുസജ്ജമാണ്. ഉത്തര കൊറിയ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തര കൊറിയയില്‍ നിന്നുള്ള ഏതൊരു ഭീഷണിയും നേരിടാന്‍ …
സ്വന്തം ലേഖകന്‍: വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം. ഒരു കാലത്ത് റെയ്മണ്ട് മാന്‍ എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടിരുന്ന ബിസിനസുകാരന്‍ ഇന്ന് വര്‍ണ പകിട്ടും പരിവാരങ്ങളും ഇല്ലാതെ വാടകവീട്ടിലാണ് താമസം. കോടികളുടെ ആസ്തിയുള്ള ബിസിനിസ് സ്വാംരാജ്യമുണ്ടായിരുന്ന സിംഘാനിയക്ക് ഇന്ന് സ്വന്തമായി ഒരു വാഹനം പോലുമില്ല. ബിസിനസ് …
സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും രണ്ടു ബോട്ടുകളിലായി കുത്തിനിറച്ചു കൊണ്ടുവന്ന മുന്നൂറോളം പേരാണ് മനുഷ്യക്കടത്തുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. യെമന്‍ തീരത്ത് അടുക്കുന്നതിനു മുമ്പ് അഭയാര്‍ഥികളെ കടലിലെറിയുകയായിരുന്നു. അഭ്യന്തര യുദ്ധം തകര്‍ത്ത …
സ്വന്തം ലേഖകന്‍: ട്രംപിന്റെ നയങ്ങളോടുള്ള പ്രതിഷേധം, ‘ട്രംപ് കോഴി’യുമായി ഇന്ത്യന്‍ ഡോക്യുമെന്ററി പ്രവര്‍ത്തകന്‍ വൈറ്റ് ഹൗസിനു മുന്നില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ രൂപഭാവങ്ങളുള്ള ഭീമാകാരന്‍ കോഴി ബലൂണുമായി വൈറ്റ്ഹൗസിനു സമീപം പ്രതിഷേധം നടത്തിയത് ഡോക്യുമെന്ററി പ്രവര്‍ത്തകനായ തരണ്‍ സിംഗ് ബ്രാറാണ്. ട്രംപിന്റെ സ്വര്‍ണ്ണത്തലമുടിയും കൈകൊണ്ടുള്ള ആംഗ്യവും അതേപടി ഒരു …
സ്വന്തം ലേഖകന്‍: ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള ആകാശ വിലക്ക് തുടരുമെന്ന് സൗദിയും യുഎഇയും. ഖത്തര്‍ വിമാനങ്ങള്‍ക്കായി എയര്‍സ്‌പേയ്‌സ് തുറന്നുകൊടുത്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനങ്ങള്‍ക്ക് രാജ്യത്തിന്റെ എയര്‍സ്‌പേയ്‌സിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. യുഎഇയുടെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര സമുദ്രഭാഗത്തിന് മുകളിലൂടെയുള്ള എയര്‍സ്‌പേയ്‌സ് ഉപയോഗിക്കാനുള്ള അനുവാദമേ ഈ …
സ്വന്തം ലേഖകന്‍: ജര്‍മനി പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍.സെപ്റ്റബറില്‍ 24 ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ 10 പോയിന്റ് ഇടിവ് സംഭവിച്ചതായി പ്രമുഖ ജര്‍മന്‍ ചാനലായ എആര്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായി. കഴിഞ്ഞ മാസം മെര്‍ക്കലിന്റെ ജനപ്രീതി 69 ശതമാനമായിരുന്നു. …
സ്വന്തം ലേഖകന്‍:ദോക്‌ലാമില്‍ ചൈനയുടെ സൈനിക കൂടാരങ്ങള്‍, എണ്ണൂറോളം സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്, ദോക്‌ലാം ചൈനയുടേതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍, മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതം. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് െസെന്യം 80 കൂടാരങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ആഴ്ചകളായി ഇന്ത്യയുടെയും െചെനയുടെയും സൈനികര്‍ മുഖാമുഖം …
സ്വന്തം ലേഖകന്‍: ഗുവാമിലെ യുഎസ് സൈനിക താവള ആക്രമണ പദ്ധതിയുടെ വിശംദാംശങ്ങള്‍ വെളിപ്പെടുത്തി ഉത്തര കൊറിയ, ഗുവാമിനെ ആക്രമിച്ചാല്‍ ഉത്തര കൊറിയയുടെ അന്ത്യം കുറിക്കുമെന്ന് യുഎസ്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം ഗുവാമിനെ ദിവസങ്ങള്‍ക്കകം നാല് മിസൈലുകളുപയോഗിച്ച് ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് ഉത്തര കൊറിയ പറഞ്ഞു. അടുത്തയാഴ്ചയോടെ പദ്ധതിയ്ക്ക് പൂര്‍ണരൂപമാകുമെന്നും ഭരണാധികാരി കിം ജോങ് …
സ്വന്തം ലേഖകന്‍: യുഎസില്‍ ‘ട്രംപ് ഇമ്പാക്ട്’, ജൂണ്‍ മാസത്തില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്, അനുയോജ്യരായ തൊഴിലാളികളെ ലഭിക്കാതെ വലഞ്ഞ് തൊഴില്‍ ദാതാക്കള്‍. ഇക്കഴിഞ്ഞ ജൂണില്‍ യുഎസിലെ തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വരും മാസങ്ങളിലും രാജ്യത്ത് ഈ പ്രവണത തുടരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. നിലവിലെ തൊഴില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും സമീപകാലത്ത് ഇടിവുണ്ടായിട്ടുണ്ട്. യുഎസ് …