സ്വന്തം ലേഖകന്‍: ദളിതര്‍ക്കെതിരായ അക്രമം, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനുമായി വാക്‌പോരു നടത്തിയ മായാവതി എംപി സ്ഥാനം രാജിവച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി. രാജ്യത്തെ ദളിത് പീഡനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചാണ് രാജി പ്രഖ്യാപിച്ച് സഭയില്‍നിന്ന് മായാവതി ഇറങ്ങിപ്പോയത്. തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. യുപിയിലെ സഹാരന്‍പുരില്‍ ദളിതരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും …
സ്വന്തം ലേഖകന്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തടയിടുന്നതിനൊപ്പം ഇസ്രായേലിനും പശ്ചിമേഷ്യയുടെ സ്ഥിരതക്കും ഭീഷണിയായ ഹിസ്ബുല്ല, ഹമാസ്, ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് എന്നീ സംഘടനകള്‍ക്കും മിസൈല്‍ പദ്ധതിക്കും സഹായം നല്‍കുന്ന 18 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി. രണ്ടു വര്‍ഷം …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് പാക്ക് മാധ്യമം, വാര്‍ത്ത വ്യാജമെന്ന് ഇന്ത്യ. യാതൊരു അടിസ്ഥാനമില്ലാത്തതും വിദ്വേഷമുളവാക്കുന്നതും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ വാര്‍ത്തയാണ് ഇതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലേ പറഞ്ഞു. യാതൊരു ശ്രദ്ധയുമില്ലാതെയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിങ്കളാഴ്ച സിക്കിമിനു …
സ്വന്തം ലേഖകന്‍: ശക്തമായ ഭൂകമ്പത്തില്‍ കുലുങ്ങി വിറച്ച് റഷ്യ, സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ആളപായവും നാശവഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക് സുനാമി സെന്ററും അറിയിച്ചു. റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. പസഫിക് …
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന സംഘര്‍ഷം പുകയുമ്പോള്‍ അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അറിയിച്ചു. തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധ …
സ്വന്തം ലേഖകന്‍: ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി. കേന്ദ്ര നഗരവികസന, വാര്‍ത്താവിതരണ മന്ത്രി എം. വെങ്കയ്യ നായിഡു (68) വിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനായ നായിഡുവിന്റെ എതിരാളി ഹാത്മാഗാന്ധിയുടെയും സി. …
സ്വന്തം ലേഖകന്‍: യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള രണ്ടാം ഘട്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ബ്രസല്‍സില്‍ തുടക്കമാകുന്നു, യുകെ സംഘത്തില്‍ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനേയും ഉള്‍പ്പെടുത്തണമെന്ന് ഇയു. ബ്രെക്‌സിറ്റ് രണ്ടാം വട്ട ഔപചാരിക ചര്‍ച്ചകള്‍ക്കായി ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ബ്രസല്‍സില്‍ എത്തി. യുകെയില്‍ ജീവിയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ …
സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ കസേരയിളകുന്നു, പ്രതിഷേധവുമായി ലക്ഷങ്ങള്‍ തെരുവില്‍, പ്രസിഡന്റിനെതിരെ സമാന്തര ഹിതപരിശോധനയുമായി പ്രതിപക്ഷം. ഭരണഘടന പൊളിച്ചെഴുതുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് അധികാരമുള്ള പ്രത്യേക അസംബ്ലി രൂപവത്കരിക്കാന്‍ മഡൂറോ നീക്കം തുടരുന്നതിനിടെയാണ് പ്രതിപക്ഷം സമരം ശക്തമാക്കിയത്. ഞായറാഴ്ച ലക്ഷങ്ങളെ തെരുവിലിറക്കി തലസ്ഥാന നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു പുറമെ അനൗദ്യോഗിക ഹിതപരിശോധനയും നടത്തി. …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി, കേസ് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍. നേരത്തെ കേസ് പരിഗണിക്കുന്ന അങ്കമാലി കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ജാമ്യ ഹര്‍ജിയില്‍ …
സ്വന്തം ലേഖകന്‍: അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ല! ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ജീവനോടെ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കുര്‍ദ്ദിഷ് സൈനിക ഉദ്യോഗസ്ഥന്‍. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളെ തളളി കുര്‍ദ്ദിഷ് ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയത്. സിറിയയിലെ റാഖയില്‍ ബാഗ്ദാദി ഒളിച്ചിരിപ്പുണ്ടെന്ന് 99 ശതമാനം ഉറപ്പാണെന്നും ഉദ്യോഗസ്ഥന്‍ റാഹുല്‍ തലബാനി …