സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി യുവാവിനെ കവര്‍ച്ചക്കാര്‍ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരയ്ക്കല്‍ സിദ്ദിഖാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെ റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദിഖിനെ അക്രമിക്കുകയായിരുന്നു. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ അരമണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ ഭാവി തുലാസില്‍, സുപ്രീം കോടതി വിധി ഉടന്‍, ഷെരീഫ് രജിവക്കുമെന്ന് അഭ്യൂഹം. പാനമഗേറ്റ് അഴിമതിക്കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നു മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. വിധി പിന്നീടു പ്രഖ്യാപിക്കുമെന്നു പറഞ്ഞ കോടതി ഇതിനു കൃത്യതീയതി നിശ്ചയിച്ചില്ല. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിധി ഉണ്ടാവുമെന്നാണു കരുതുന്നത്. ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, എം വിന്‍സന്റ് എംഎല്‍എ റിമാന്‍ഡില്‍. വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഫോണ്‍ സംഭാഷണങ്ങളുടെയും മൊഴികളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച എം.എല്‍.എ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക മുറിയില്‍ നാലു മണിക്കൂറോളം നീണ്ട …
സ്വന്തം ലേഖകന്‍: പോളണ്ടില്‍ കോടതികള്‍ക്കു മേല്‍ ഇനി സര്‍ക്കാരിന് അധികാരം, വിവാദ ബില്‍ സെനറ്റ് പാസാക്കി. കോടതി നടപടികളില്‍ സര്‍ക്കാറിന് ഇടപെടാന്‍ അനുമതി നല്‍കുന്ന ബില്‍ പോളിഷ് സെനറ്റ് പാസാക്കി. 55 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു. നിയമവ്യവസ്ഥയിലെ ജനാധിപത്യം അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ അനുമതി …
സ്വന്തം ലേഖകന്‍: നൈജീരിയന്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പു മാഫിയ വിലസുന്നു, ബംഗളുരു ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.3 കോടി രൂപ. കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ കൃഷി ശാസ്ത്രജ്ഞനായി വിരമിച്ച ആളെയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം ഇരയാക്കിയത്. അഞ്ചു കോടി സമ്മാനത്തുകയെന്ന് വിശ്വസിപ്പിച്ച് നൈജീരിയന്‍ തട്ടിപ്പ് സംഘം 2014 ഡിസംബറില്‍ മരിച്ചതിന് പിന്നാലെ ഇയാളുടെ ഭാര്യയെ 2017 വരെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതില്‍നിന്ന് തങ്ങളുടെ പൗരന്മാരെ അമേരിക്ക വിലക്കാന്‍ ഒരുങ്ങുന്നു. യങ് പയനിയര്‍ ടൂര്‍സ്, കൊര്‍യോ എന്നീ ടൂറിസം ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂലൈ 27 മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ വരുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. അന്തരിച്ച യു.എസ് വിദ്യാര്‍ഥി ഓട്ടോ വാംബിയര്‍ യോങ് ഏജന്‍സി വഴിയാണ് …
സ്വന്തം ലേഖകന്‍: ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ ഞായറാഴ്ച തുടങ്ങുന്ന എയ്ഡ്‌സ് ശാസ്ത്ര കോണ്‍ഫറന്‍സിനു മുന്നോടിയായി ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയ്ഡ്‌സ് ബാധിച്ച് മരിച്ചവരുടെ എണ്ണം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. 2016ല്‍ 10 ലക്ഷം പേരാണ് ലോകത്ത് …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ കടുത്ത നടപടിയ്ക്ക് തയ്യാറെടുത്ത് ചൈന, ഇന്ത്യന്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ സൈനിക നടപടിയെന്ന് ഭീഷണി. ദോക് ലാ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം കളവാണെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. സംഘര്‍ഷത്തില്‍ പരമാവധി ക്ഷമയും സഹിഷ്ണുതയും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ. 30 പേജ് വരുന്ന ചിത്രകഥയില്‍ ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കണക്കറ്റു പരിഹസിക്കുന്നു. ബീഫിന്റെ പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന കൊലപാതകങ്ങളും അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തെയുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ജയിലുകള്‍ പഴയ പോലല്ല, മല്യയെ വിട്ടുകിട്ടിയാല്‍ ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ബ്രിട്ടനോട് ഇന്ത്യ. വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്താനെത്തിയ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയുടെ ജയിലുകളുടെ നിലവാരം ഉയര്‍ന്നതായും വിജയ് മല്യ അടക്കമുള്ള തടവുകാര്‍ക്ക് അവിടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് …