സ്വന്തം ലേഖകന്‍: അല്‍ജസീറ ചാനലിനു നേരെ വാളെടുത്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ചാനല്‍ അടച്ചു പൂട്ടുമെന്ന് ഭീഷണി. ജറുസലേം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരിലാണ് നെതന്യാഹുവിന്റെ ഭീഷണി. പ്രദേശത്തെ ജനങ്ങളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ജസീറ നല്‍കുന്നു എന്നും നെതന്യാഹു ആരോപിക്കുന്നു. അല്‍ അഖ്‌സയില്‍ പ്രവേശനം …
സ്വന്തം ലേഖകന്‍: ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം. ബിജെപിയുടെ പിന്തുണയോടെ ബീഹാറില്‍ ആറാമതു തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനൊപ്പ രൂപീകരിച്ച മഹാസഖ്യത്തില്‍ നിന്നും പുറത്തു വന്ന …
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മോചനം, സുഷമ സ്വരാജ് ഇറാഖ് സര്‍ക്കാരിന്റെ സഹായം തേടി. മൂസിലില്‍ നിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹമന്ത്രി വി.കെ. സിങ്ങിന് വേണ്ട സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാര്‍ ബദുഷിലെ ജയിലില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും …
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ സംഘര്‍ഷം യുഎസ് മുതലെടുക്കാന്‍ ശ്രമിക്കുന്നു, അമേരിക്കയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. സിക്കിം അതിരിത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ക്കാര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം കൂട്ടാനാണ് യുഎസ് ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തി. ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് യുഎസ് മാധ്യമം ലേഖനമെഴുതിയ സാഹചര്യത്തിലാണ് വിമര്‍ശനം. …
സ്വന്തം ലേഖകന്‍: ദക്ഷിണ ഫ്രാന്‍സില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, 12,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോഴ്‌സിക്ക ദ്വീപിലെ പര്‍വതമേഖലയില്‍ മൂന്നു ദിവസമായി പടരുന്ന കാട്ടുതീയില്‍ ഇതിനകം ആയിരം ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്. തീയണയ്ക്കുന്നതിന് ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ എട്ട് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന 2040 വരെ മാത്രമെന്ന് സര്‍ക്കാര്‍, ഉടന്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പെട്രോള്‍ ഡീസല്‍ കാറുകളും വാനുകളും ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള നടപടികള്‍ മതിയാവില്ലെന്നും മലിനീകണം തടയാന്‍ ഉടനടി നടപടികളാണ് ഉണ്ടാകേണ്ടതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ …
സ്വന്തം ലേഖകന്‍: ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഉന്നതിയിലെത്തിച്ചാണ് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. അഴിമതി ആരോപണത്തിന്റെ പേരില്‍ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവെക്കില്ലെന്ന ആര്‍.ജെ.ഡി …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ കുടിയേറ്റക്കാര്‍ വിധേയരാകുന്നത് ക്രൂരമായ പോലീസ് പീഡനത്തിന്, ഗുരുതരമായ ആരോപണവുമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. തുറമുഖ നഗരമായ കലായിസിലെ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് ആരോപണം ഉന്നയിക്കുന്നത്. ഫ്രഞ്ച് പൊലീസിന്റെയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങള്‍ പ്രകോപനമില്ലാതെ അഭയാര്‍ഥികളുടെ …
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിനെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിം ജോങ് യുന്നിനെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള മാര്‍ഗങ്ങള്‍ ട്രംപ് ഭരണകൂടം കണ്ടെത്തണമെന്ന സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് …
സ്വന്തം ലേഖകന്‍: ദൂരദര്‍ശന്റെ പ്രശസ്തമായ ലോഗോ ഓര്‍മ്മയാകുന്നു, അടിമുടി മാറ്റത്തിലൂടെ മുഖം മിനുക്കാന്‍ പ്രസാര്‍ ഭാരതി, പുതിയ ലോഗോയ്ക്ക് ക്ഷണം. 1959 മുതല്‍ ഉപയോഗിക്കുന്ന, കണ്ണിന്റെ മാതൃകയിലുള്ള ലോഗോയാണ് ഓര്‍മ്മയാകാന്‍ ഒരുങ്ങുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് ദൂരദര്‍ശന്‍ ചാനലുകളുടെ ഉള്ളടക്കത്തിലടക്കം മാറ്റങ്ങള്‍ വരുത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചിരുന്നു. രാജ്യത്ത് ചാനലുകളുടെ എണ്ണം വര്‍ധിക്കുകയും ദൂരദര്‍ശന്‍ ചാനലുകളുടെ കാഴ്ചക്കാര്‍ …