സ്വന്തം ലേഖകന്‍: കടം കയറി മുടിഞ്ഞു! സ്വന്തം തുറമുഖം ചൈനയ്ക്കു വിറ്റ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയിലെ ഹന്പന്‍ടോട്ട തുറമുഖത്തിന്റെ 70 ശതമാനം ഓഹരികള്‍ ചൈനയ്ക്കു നല്‍കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. തുറമുഖനിര്‍മാണത്തില്‍ വന്ന വന്പന്‍ കടബാധ്യത മറികടക്കാനാണു തുറമുഖത്തെ ചൈനീസ് കന്പനിക്കു തീറെഴുതാന്‍ ലങ്കയെ പ്രേരിപ്പിച്ചത്. തുറമുഖം ചൈനീസ് സേന ഉപയോഗിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ കരാര്‍ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, വിമാനങ്ങള്‍ ബോംബ് വച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ട നാലു പേര്‍ പിടിയില്‍. യാത്രാ വിമാനങ്ങള്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കാനുള്ള ഭീകരരുടെ പദ്ധതി ഓസ്‌ട്രേലിയന്‍ ഭീകരവിരുദ്ധ സേനയാണ് പരാജയപ്പെടുത്തിയതായി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളാണ് വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സിഡ്‌നിയില്‍ നടത്തിയ റെയ്ഡില്‍ നാലു പേര്‍ അറസ്റ്റിലായി. ഭീകരാക്രമണത്തിന് ചിലര്‍ …
സ്വന്തം ലേഖകന്‍: ‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘എനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, ചിലര്‍ക്ക് അവരെ ഇഷ്ടമില്ലായിരുന്നിരിക്കാം, എന്നാല്‍ അവരായിരുന്നു ഇന്ത്യ,’ മുഫ്തി പറയുന്നു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ കശ്മീരിനെ …
സ്വന്തം ലേഖകന്‍: മിസൈല്‍ പദ്ധതികളുമായി മുന്നോട്ടു തന്നെ, അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍. മിസൈല്‍ പദ്ധതികളുമായി രാജ്യം ഇനിയും മുന്നോട്ടുപോവുമെന്നും അമേരിക്കയുടെ ഉപരോധം മറികടക്കുമെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ യു.എസ് കോണ്‍ഗ്രസ് ഈയിടെ പാസാക്കിയ പുതിയ ഉപരോധ ബില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ”ഞങ്ങളുടെ മിസൈല്‍ പദ്ധതികളുമായി ഇനിയും മുന്നോട്ടുപോവും. അമേരിക്കയുടെ പുതിയ …
സ്വന്തം ലേഖകന്‍: തെലുങ്കു സിനിമയിലെ ലഹരിയുടെ വിളയാട്ടം, കുടുങ്ങിയ താരങ്ങള്‍ വെറും ഇരകളാണെന്ന് തെലുങ്കാന മുഖ്യമന്ത്രി, അറസ്റ്റ് ഉണ്ടാവില്ല. തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും, ഇവരെയെല്ലാം അന്വേഷണ …
സ്വന്തം ലേഖകന്‍: ഷാഹിദ് അബ്ബാസി ഇടക്കാല പാക് പ്രധാനമന്ത്രി, സൈനിക അട്ടിമറിക്ക് സാധ്യതയെന്ന് അഭ്യൂഹം, അയലത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് സ്ഥാനമേറ്റെടുക്കുവരെയാണ് അബ്ബാസി പ്രധാനമയായി തുടരുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ ഷഹബാസ് ഷരീഫ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം …
സ്വന്തം ലേഖകന്‍: ലൈംഗിക പീഡനം ചെറുക്കാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുമായി ഗവേഷകര്‍. പീഡനം ചെറുക്കാന്‍ ഒരു കൊച്ച് ഉപകരണവുമായി രംഗത്തെത്തിയിരിക്കുന്നത് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരാണ്. ഇന്ത്യക്കാരിയായ മനിഷ മോഹനാണ് ഈ കൊച്ചു ഉപകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. ഒരു സ്മാര്‍ട്ട് സ്റ്റിക്കറാണ് സംഘം അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് വഴി ഈ സ്റ്റിക്കര്‍ എപ്പോഴും സ്മാര്‍ട്ട് ഫോണുമായി ബന്ധപ്പെട്ടിരിക്കും. …
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു, സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറിയിച്ചു. അടുത്തിടെ മുംബൈയിലെ ഒരു പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടി. ഡാന്‍ ബാന്‍ ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സി എം ഐ സഭയ്ക്ക് സ്‌കോട്ടിഷ് പോലീസ് വിട്ടു നല്‍കിയതായി അധികൃതര്‍ അറിയിച്ചു. മരണകാരണം ഉള്‍പ്പടെ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിഷയത്തില്‍ ജര്‍മനിയുടെ തുറന്ന വാതില്‍ നയത്തിന്റെ കടയ്ക്കല്‍ കത്തിവച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി വിധി, ഇയു രാജ്യങ്ങള്‍ക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ അധികാരം. അഭയാര്‍ഥികളെ നാടുകടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി ഇയു രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയ വിധി ദൂര വ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ അവരെ …