1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2017

സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു, സ്വത്തുക്കള്‍ കണ്ടുകെട്ടും. ഇയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറിയിച്ചു. അടുത്തിടെ മുംബൈയിലെ ഒരു പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി എന്‍ഐഎ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കു സഹായം നല്‍കല്‍ എന്നീ കേസുകളിലാണ് സാക്കിര്‍ നായിക്കിനെതിരേ ഇപ്പോള്‍ എന്‍ഐഎ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ഇന്ത്യയില്‍നിന്നു രക്ഷപ്പെട്ട സാക്കിര്‍ നായിക്കിനെതിരേ മറ്റുകേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ഇയാള്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്ക് സൗദി പൗരത്വമുണ്ട്.

നായിക്കിന്റെ പ്രഭാഷണങ്ങള്‍ തങ്ങളെ വിശുദ്ധയുദ്ധത്തിന് പ്രേരിപ്പിച്ചെന്ന ബംഗ്ലാദേശിലെ ഭീകരരുടെ വെളിപ്പെടുത്തലിനു പിന്നാലെ 2016 ജൂലായ് ഒന്നിന് നായിക്ക് ഇന്ത്യ വിട്ടിരുന്നു. സാക്കിര്‍ നായിക്കിനെതിരേ മറ്റുകേസുകളിലും അന്വേഷണം നടക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.