സ്വന്തം ലേഖകന്‍: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി. തലസ്ഥാനത്ത് ഉണ്ടായതുപോലെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമാധാന ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നേതാക്കള്‍ …
സ്വന്തം ലേഖകന്‍: സിക്കിമിനു പുറമേ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ബാരാഹോട്ടിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയതായി റിപ്പോര്‍ട്ട്. സിക്കിമിനോട് ചേര്‍ന്ന ഡോക്‌ലാമില്‍ ഇന്ത്യചൈന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ചൈനീസ് പട്ടാളത്തിന്റെ പുതിയ അതിര്‍ത്തി ലംഘനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പാണ് അമ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം ബാരാഹോട്ടിയില്‍ …
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സിലിണ്ടറിന് എല്ലാ മാസവും നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കേന്ദ്രമന്ത്രി ധര്‍മരന്ദ പ്രധാന്‍ പാര്‍ലമെന്റില്‍ എഴുതി നല്‍കിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവിയോട് വിട പറയുന്നു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്, 96 വയസുള്ള ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നു. ഈയാഴ്ച ബെക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് നടക്കുന്ന പരേഡിലായിരിക്കും അദ്ദേഹം അവസാനമായി പങ്കെടുക്കുകയെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രാജകീയദൗത്യങ്ങളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ ഒഴിവാകുമെന്ന് ബെക്കിംഗ്ഹാം കൊട്ടാരം ഈ …
സ്വന്തം ലേഖകന്‍: നിയമനം നല്‍കി പത്തു ദിവസം തികയും മുമ്പ് വൈറ്റ് ഹൗസ് മാധ്യമ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ആന്റണി സ്‌കാരമൂച്ചിയെയാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപ്രതീക്ഷതമായി പുറത്താക്കിയത്. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. പുതിയ ചീഫ് ഓഫ് സ്റ്റാഫ് …
സ്വന്തം ലേഖകന്‍: ആദ്യമെത്തിയത് സഹോദരനായ ‘അപ്പുണ്ണി’, പിന്നാലെ ശരിക്കുള്ള അപ്പുണ്ണിയും, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിലീപിന്റെ മാനേജര്‍ അന്വേഷണ സംഘത്തിനു മുന്നില്‍, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെന്ന സുനില്‍രാജ് അലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത് സിനിമയെ വെല്ലുന്ന ട്വിസ്റ്റോടെ.മാധ്യമശ്രദ്ധ തിരിക്കാന്‍ ആദ്യം സഹോദരന്‍ സൂരജിനെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കാത്തിരിക്കുന്നത് ആറു മാസംവരെ തടവും 50,000 റിയാല്‍ പിഴയും. നിയമ ലംഘനം നടത്തുന്ന വിദേശികള്‍ക്ക് ആറു മാസംവരെ തടവു ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇഖാമ, തൊഴില്‍ നിയമ ലഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാലു മാസം നീണ്ടു നിന്ന …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി സര്‍,’ മ്യൂട്ട് ചെയ്ത വാക്കുകള്‍ കേള്‍പ്പിച്ചും അനുവദിച്ച വാക്കുകള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ബോര്‍ഡിന്റെ മുഖത്തടിച്ച് തമിഴ് ചിത്രമായ തരമണിയുടെ ടീസര്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീ പറയുന്ന വാക്കുകള്‍ അശ്ലീലമാണ്, മ്യൂട്ട് ചെയ്ത് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ …
സ്വന്തം ലേഖകന്‍: തലസ്ഥാനം യുദ്ധക്കളമാക്കി സിപിഎം ബിജെപി സംഘര്‍ഷം, ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു വരുത്തി, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പിണറായി. തലസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് …
സ്വന്തം ലേഖകന്‍: മയക്കു മരുന്നു കടത്ത്, ഫിലിപ്പീന്‍സില്‍ മേയറേയും ഭാര്യയേയും പോലീസ് വെടിവച്ചു കൊന്നു. ദക്ഷിണ ഫിലിപ്പീന്‍സിലെ മിസാമി ഒസിഡന്റല്‍ പ്രവിശ്യയിലുള്ള ഒസാമിസ് നഗരത്തിലെ മേയര്‍ റെയ്‌നാള്‍ഡോ പരോയിങും ഭാര്യയും മറ്റു 13 പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ നടപ്പാക്കിയ ലഹരി വിരുദ്ധ മിഷന്റെ ഭാഗമായുള്ള റെയ്ഡിലാണ് മേയര്‍ വെടിയേറ്റു മരിച്ചത്. മേയര്‍ക്ക് …