സ്വന്തം ലേഖകന്‍: പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. വെബ്‌സെറ്റ് ഹാക്ക് ചെയ്ത സംഘം അതില്‍ ഇന്ത്യന്‍ ദേശീയഗാനവും അശോക ചക്രവും ത്രിവര്‍ണ പതാകയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാശംസ നേരുന്ന സന്ദേശവും പോസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. pakistan.gov.pk എന്ന വെബ്‌സൈറ്റാണ് …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ആരോപണ വിധേയനായ പ്രസിഡന്റ് ടെമറിന് പാര്‍ലമെന്റില്‍ ജീവശ്വാസം, പുറത്താക്കാനുള്ള നീക്കം പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിന്. അഴിമതി ആരോപണ വിധേയനായ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ വിജയിച്ച് തത്കാലത്തേക്കു പദവി നിലനിര്‍ത്തി. ടെമറിനെ പുറത്താക്കി വിചാരണയ്ക്കു വിധേയനാക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയത്തെ 227 പേര്‍ അനുകൂലിച്ചപ്പോള്‍ 263 പേര്‍ എതിര്‍ത്തു. തത്കാലം …
സ്വന്തം ലേഖകന്‍:’താങ്കള്‍ പിതൃതുല്യനും മാര്‍ഗദര്‍ശിയും,’ തന്റെ ഹൃദയം തൊട്ട മോദിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനുതലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെഴുതിയ കത്ത് ഹൃദയം തൊട്ടതായി പ്രണബ് മുഖര്‍ജി മോദിയുടെ കത്ത് പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ”വ്യത്യസ്ത കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണെങ്കിലും പിതൃതുല്യമായ സ്‌നേഹമാണ് തനിക്ക് പ്രണബ് മുഖര്‍ജിയോടെന്ന് …
സ്വന്തം ലേഖകന്‍: നിഖാബ് ധരിച്ച സ്ത്രീയ്ക്കു നേരെ ലണ്ടനില്‍ വംശീയ അതിക്രമം, ആക്രമിച്ചത് മറ്റൊരു സ്ത്രീയെന്ന് റിപ്പോര്‍ട്ട്. നിഖാബ് ധരിച്ച് ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതികു നേരെയാണ് നിഖാബ് ധരിക്കുന്നത് അരോചകമാണെന്ന് ആക്ഷേപിച്ച് മറ്റൊരു സ്ത്രീ വംശീയാതിക്രമം നടത്തുകയായിരുന്നു. ലണ്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി ബില്ലടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു യുവതി തലമറച്ചിരുന്ന നിഖാബ് അരോചകമാണെന്ന് പറഞ്ഞ് സ്ത്രീ രംഗത്തെത്തിയത്. …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ ചൈനീസ് അംബാസഡറെ സന്ദര്‍ശിക്കല്‍, രാഹുലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാട് വ്യക്തമാകും മുമ്പ് ചൈനീസ് അംബാസഡറുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കവേയാണ് സുഷമ സ്വരാജ് രാഹുലിനെതിരെ …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിരമിച്ചു. രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ ഏറ്റവും അധികം കാലം ഔദ്യോഗിക പദവി വഹിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് വിരമിച്ചത്. തൊണ്ണൂറ്റാറുകാരനായ ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ ദിവസം തന്റെ അവസാന ഔദ്യോഗിക പരിപാടിയായ റോയല്‍ മറീന്‍സിന്റെ 1664 ഗ്ലോബല്‍ …
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസ്, തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനെ അറസ്റ്റു ചെയ്തു, അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് …
സ്വന്തം ലേഖകന്‍: ഝലം, ചിനാബ് നദികളിലെ ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് ലോക ബാങ്കിന്റെ അനുമതി, പാകിസ്താന് തിരിച്ചടി. ഝലം, ചിനാബ് നദികളില്‍ ചില നിയന്ത്രണങ്ങളോടെ പദ്ധതികള്‍ നടപ്പിലാക്കാം എന്നാണ് ലോകബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യപാകിസ്താന്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലോകബാങ്കിന്റെ തീരുമാനം. കിഷന്‍ഗംഗ, റേറ്റല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനെതിരെ പാകിസ്താന് …
സ്വന്തം ലേഖകന്‍: ജിയോ തരംഗം തുണയായി, മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായ വ്യക്തി. ഓഹരി വില കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍) വര്‍ധനവാണുണ്ടായതെന്ന് ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചിക പറയുന്നു. സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തിലെത്തിയത്. …
സ്വന്തം ലേഖകന്‍: ‘കിം ജോംഗ് ഉന്‍ ഭ്രാന്തന്‍,’ ഉത്തര കൊറിയന്‍ ഏകാധിപതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. ഫിലിപ്പീന്‍സ് ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് ഉന്നിനെതിരേ വിമര്‍ശനവുമായി ഡുട്ടെര്‍ട്ടെ രംഗത്തെത്തിയത്. ആണവയുദ്ധത്തിലേക്ക് വലിച്ചിഴച്ച് ഏഷ്യയെ നശിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന ഭ്രാന്തന്‍ സമീപനമാണ് ഉന്നിന്റേതെന്ന് …