1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2017

സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസ്, തെളിവു നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അഭിഭാഷകനെ അറസ്റ്റു ചെയ്തു, അന്വേഷണം കൂടുതല്‍ പേരിലേക്ക്. കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. രാജുവിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ മൂന്നാംതവണയാണ് രാജു ജോസഫിനെ ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍നിന്നും ലഭിച്ച മെമ്മറി കാര്‍ഡ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തും. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നതിന്റെ സൂചന നല്‍കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍, ദിലീപിന്റെ ചില ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട്, ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരെ പോലീസ് ചോദ്യം ചെയ്തുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.