1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2017

സ്വന്തം ലേഖകന്‍:’താങ്കള്‍ പിതൃതുല്യനും മാര്‍ഗദര്‍ശിയും,’ തന്റെ ഹൃദയം തൊട്ട മോദിയുടെ കത്ത് ട്വിറ്ററില്‍ പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനുതലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെഴുതിയ കത്ത് ഹൃദയം തൊട്ടതായി പ്രണബ് മുഖര്‍ജി മോദിയുടെ കത്ത് പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

”വ്യത്യസ്ത കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണെങ്കിലും പിതൃതുല്യമായ സ്‌നേഹമാണ് തനിക്ക് പ്രണബ് മുഖര്‍ജിയോടെന്ന് കത്തില്‍ മോദി പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ താന്‍ ഇവിടെ അപരിചിതനായിരുന്നു. വലിയ വെല്ലുവിളികളാണ് കാത്തിരുന്നത്. അക്കാലത്ത് പിതൃതുല്യമായ വാല്‍സല്യത്തോടെ പ്രണബ് ദാ തനിക്ക് മാര്‍ഗദര്‍ശിയായി. അദ്ദേഹത്തിന്റെ പ്രതിഭയും വിജ്ഞാനവും സഹായകമായി. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും സവിശേഷതകളും തനിക്ക് ആത്മവിശ്വാസം നല്‍കി. ബൗദ്ധികമായ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ തന്നെയും സര്‍ക്കാറിനെയും എപ്പോഴും സഹായിച്ചു,” കത്തില്‍ മോദി എഴുതുന്നു.

രാഷ്ട്രീയത്തിലേക്ക് വരുന്ന പുതിയ തലമുറകള്‍ക്ക് പ്രണബ് മാതൃകയായിരിക്കുമെന്ന് മോദി പറഞ്ഞു. സ്വാര്‍ഥ താല്‍പര്യമില്ലാതെ, സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് പ്രണബ് കാണിച്ചുകൊടുത്തതായി മോദി തുടരുന്നു. പ്രണബ് മുഖര്‍ജി പങ്കുവച്ച കത്തിന് ട്വിറ്ററില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പ്രണബ് മുഖര്‍ജിയുടെ ട്വീറ്റ് നരേന്ദ്ര മോദിയും പങ്കുവച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.