1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2017

സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവികളില്‍ നിന്ന് വിരമിച്ചു. രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ ഏറ്റവും അധികം കാലം ഔദ്യോഗിക പദവി വഹിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് വിരമിച്ചത്.

തൊണ്ണൂറ്റാറുകാരനായ ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ ദിവസം തന്റെ അവസാന ഔദ്യോഗിക പരിപാടിയായ റോയല്‍ മറീന്‍സിന്റെ 1664 ഗ്ലോബല്‍ ചലഞ്ച് പരേഡില്‍ സംബന്ധിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍വച്ചു നടന്ന പരിപാടിയില്‍ റോയല്‍ മറീന്‍സ് ക്യാപ്റ്റന്‍ ജനറല്‍ ആയ ഫിലിപ്പ് രാജകുമാരന്‍ മറീനുകളുടെ സല്യൂട്ട് സ്വീകരിച്ചു.

കൊട്ടാരത്തിലെ ഔദ്യോഗിക കണക്കുകള്‍പ്രകാരം 143 രാജ്യങ്ങളിലായി 637 സന്ദര്‍ശനത്തിലൂടെ ഫിലിപ്പ് രാജകുമാരന്‍ 5,496 പ്രസംഗങ്ങള്‍ നടത്തി. 785 സംഘടനകളില്‍ രക്ഷാധികാരിയായ രാജകുമാരന്‍ 14 പുസ്തകങ്ങള്‍ എഴുതി. നവംബറില്‍ ഫിലിപ്പ് രാജകുമാരന്റെയും എലിസബത്ത് രാജ്ഞിയുടെയും 70 ആം ം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കൊട്ടാര വൃത്തങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.