1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2017

സ്വന്തം ലേഖകന്‍: തലസ്ഥാനം യുദ്ധക്കളമാക്കി സിപിഎം ബിജെപി സംഘര്‍ഷം, ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു വരുത്തി, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പിണറായി. തലസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാനനില വിശദീകരിച്ചുവെന്നും ഗവര്‍ണര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ, കണ്ണൂരില്‍ സിപിഎംബിജെപി അക്രമം ശക്തമായപ്പോള്‍ ബിജെപി സംഘം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയുന്നു.

തലസ്ഥാനത്തെ അക്രമ പരമ്പരകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു. സംസ്ഥാനത്തെ സംഘര്‍ഷത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് അറിയിക്കാനായിരുന്നു ഫോണില്‍ കേന്ദ്രമന്ത്രിയുടെ വിളി. തിരുവനന്തപുരത്ത് നിന്നുള്ള അക്രമ പരമ്പരകളുടെ വാര്‍ത്തകള്‍ അസ്വസ്ഥതയും ആശങ്കയും ഉളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് സിംഗ്, അക്രമ സംഭവങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമാധാന ദൗത്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ്ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും കേരളത്തിലെ ആര്‍എസ്എസ് നേതാക്കളെയും മുഖ്യമന്ത്രി നേരില്‍ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.