സ്വന്തം ലേഖകന്‍: കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക്, പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍. ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഇതിലൂടെ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കും. മാനേജ്‌മെന്റ് …
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ സുപ്രധാന സ്ഥാനങ്ങളില്‍ വീണ്ടും പ്രസിഡന്റ് ട്രംപിന്റെ പകിടകളി, ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീന്‍സ് പ്രീബസിനെ തെറിപ്പിച്ചു. ജനറല്‍ ജോണ്‍ കെല്ലിയെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പ്രീബസിനെ മാറ്റിയകാര്യം ട്രംപ് അറിയിച്ചത്. അടുത്തിടെ പുതിയ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആന്റണി സ്‌കരാമൂചിനെ നിയമിച്ചതിനെതിരേ പ്രീബസ് …
സ്വന്തം ലേഖകന്‍: പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു, ലണ്ടനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാങ്കേതിക കടമ്പകള്‍ ഏറെ. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രയെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്ന് ഹൈക്കോടതി …
സ്വന്തം ലേഖകന്‍: ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനക്കെത്തിയ വിശ്വാസികളെ ഇസ്രയേല്‍ വീണ്ടും തടഞ്ഞു, പള്ളിക്കു ചുറ്റും വന്‍ സൈനിക സന്നാഹം. ജുമുഅ നമസ്‌കാരത്തിന് ആയിരങ്ങള്‍ എത്തിച്ചേരുന്നത് തടയാന്‍ 50 വയസ്സില്‍ കുറഞ്ഞവരെ അഖ്‌സയിലേക്ക് കടത്തിവിടില്ല എന്ന നിബന്ധന സുരക്ഷാ സൈനികര്‍ വീണ്ടും നടപ്പില്‍ വരുത്തുകയായിരുന്നു. ഇത് സംഘര്‍ഷം കൂടുതല്‍ ശക്തമാകാന്‍ കാരണമായി. വിശ്വാസികളുടെ പ്രവേശനം തടയാന്‍ …
സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ ഉടനെത്തും, 2000 രൂപയുടെ നോട്ടുകള്‍ ഉടനെ അസാധുവാക്കില്ലെന്ന് കേന്ദ്രം. 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടി പറയവെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ ഉടനെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ 200 രൂപ …
സ്വന്തം ലേഖകന്‍: സൗദിയിലെ ജിസാന്‍ ജയിലില്‍ തടവുകാരായി നാല്‍പ്പത്തിയെട്ട് ഇന്ത്യക്കാര്‍, കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. മുപ്പത്തിരണ്ടു മലയാളികളാണ് മോചനവും കാത്ത് ജയിലില്‍ കഴിയുന്നതെന്നാണ് സൂചന. എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി പുതിയ വിസയില്‍ സൗദിയില്‍ എത്തിയവരും തടവില്‍ കഴിയുന്നവരില്‍ ഉണ്ട്. കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പെട്ട് നാല്‍പ്പത്തിയെട്ടു ഇന്ത്യക്കാര്‍ ആണ് സൗദിയിലെ …
സ്വന്തം ലേഖകന്‍: പനാമ അഴിമതി കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി, ഷെരീഫ് രാജിവച്ചു, സഹോദരന്‍ ഷഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പനാമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി. ഷെരീഫിന്റെ നിയമസഭാ സീറ്റ് റദ്ദാക്കാനും കോടതി തെരഞ്ഞടുപ്പ്കമ്മീഷനോട്ആവശ്യപ്പെട്ടിരുന്നു. …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാവി സുപ്രീം കോടതിയുടെ കൈയ്യില്‍, പാനമ അഴിമതി കേസില്‍ വിധി ഇന്ന്. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പാനമ അഴിമതിക്കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷരീഫിന്റെയും രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ അനന്തരാവകാശിയായി കരുതുന്ന മകള്‍ മറിയത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന കേസില്‍ ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ …
സ്വന്തം ലേഖകന്‍: ലോക ചാമ്പന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവം വിവാദമാകുന്നു, തീരുമാനത്തില്‍ പിടി ഉഷയ്ക്കും പങ്കെന്ന് ആരോപണം, ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ. ഏഷ്യന്‍ ചാമ്പ്യന്‍ പി.യു. ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയ്ക്കും പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ …
സ്വന്തം ലേഖകന്‍: അല്‍ അക്‌സ പള്ളി വീണ്ടും പലസ്തീന്‍കാര്‍ക്ക് സ്വന്തം, ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു, പലസ്തീനില്‍ ആഹ്ലാദ പ്രകടനങ്ങള്‍. രണ്ടാഴ്ച പിന്നിട്ട ബഹിഷ്‌കരണം അവസാനിപ്പിച്ച് പലസ്തീന്‍ മുസ്‌ലിം വിശ്വാസികള്‍ കഴിഞ്ഞ ദിവസം കിഴക്കന്‍ ജറുസലമിലെ അല്‍ അക്‌സാ പള്ളി സ്ഥിതി ചെയ്യുന്ന മേഖലയില്‍ വീണ്ടും പ്രവേശിച്ചു. ഇസ്രേലി സൈന്യം അല്‍അക്‌സാ പള്ളിയിലേക്കുള്ള പ്രവേശന കവാടത്തില്‍ …