1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2017

സ്വന്തം ലേഖകന്‍: പുതിയ 200 രൂപ നോട്ടുകള്‍ ഉടനെത്തും, 2000 രൂപയുടെ നോട്ടുകള്‍ ഉടനെ അസാധുവാക്കില്ലെന്ന് കേന്ദ്രം. 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടി പറയവെയാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇറക്കിയ 2000 രൂപ നോട്ടുകള്‍ ഉടനെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയത്.

അതോടൊപ്പം തന്നെ 200 രൂപ നോട്ടുകള്‍ അധികം തമസിക്കാതെ വിനിമയത്തിനായി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപയുടെ അച്ചടി നിര്‍ത്തി വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

അടുത്ത മാസം 200 രൂപ നോട്ടുകള്‍ വിനിമയത്തിനായി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യം കുറഞ്ഞ നോട്ടുകള്‍ കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാനും ചില്ലറ ക്ഷാമം പരിഹരിക്കാനുമാണ് പുതിയ 200 നോട്ടുകള്‍ കൊണ്ടു വരുന്നത്. 2000 രൂപ നോട്ടിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസത്തോടെ 200 രൂപ നോട്ടുകള്‍ വിനിമയത്തിനായി എത്തുമെന്നാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.