സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് തെരേസാ മേയ് യൂറോപ്യന്‍ യൂണിയന് അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമെന്ന് ആരോപണം. ബ്രെക്‌സിറ്റിനു ശേഷമുള്ള മേഖലയുടെ സാമ്പത്തിക, സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന് മേയ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് യൂറോപ്യന്‍ യൂണിയനെ ചൊടിപ്പിച്ചത്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: കിം ജോങ് നാമിന്റെ മൃതദേഹം ഉത്തര കൊറിയക്കു വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് മലേഷ്യ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നു. മലേഷ്യയിലെ ക്വാലംലപൂര്‍ വിമാനത്താവളത്തില്‍വച്ച് വിഷ പ്രയോഗത്തില്‍ കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മൃതദേഹം ഉത്തരകൊറിയയ്ക്കു വിട്ടുകൊടുക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനാണു കൊല്ലപ്പെട്ട കിം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍ക വൈറ്റ് ഹൗസ് ഉപദേശക സ്ഥാനത്തേക്ക്, തസ്തിക ശമ്പളമില്ലാത്തത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയെ വൈറ്റ് ഹൗസ് ഉപദേശകയായി നിയമിച്ചു. പ്രസിഡന്റിന്റെ സഹായി എന്ന നിലയ്ക്കാണ് ഇവാന്‍കയുടെ നിയമനം. ശമ്പളമില്ലാതെയായിരിക്കും ഇവാന്‍ക വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുക. ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെദ് കുഷ്‌നറും ട്രംപ് അധികാരമേറ്റയുടന്‍ വൈറ്റ് ഹൗസില്‍ …
സ്വന്തം ലേഖകന്‍: സ്ത്രീയായി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അമ്മക്ക് ഇന്ത്യയില്‍ ജഡ്ജിയാകാന്‍ കഴിഞ്ഞില്ലെന്ന് യുഎസിന്റെ യുഎന്‍ പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് കരുതുന്ന ആളാണ് താനെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിട്ടുളള ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പരാമര്‍ശിച്ചു. …
സ്വന്തം ലേഖകന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുള്ള യാത്രാവിലക്ക് മരവിപ്പിച്ചത് ദീര്‍ഘിപ്പിച്ച് യുഎസ് കോടതി, ട്രംപിന് വന്‍ തിരിച്ചടി. വിലക്ക് മരവിപ്പിച്ച നടപടി അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഹവായിലെ ജില്ലാ ജഡ്ജി ഡറിക് വാട്‌സണ്‍ വ്യക്തമാക്കി. മുസ്ലീം വിവേചന നയം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, തീവ്രവാദികളെ …
സ്വന്തം ലേഖകന്‍: എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍. സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു.വി ആര്‍ …
സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ കാണാതായ 25 കാരനെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്, പുറത്തെടുത്തപ്പോഴോ! ഇന്തോനേഷ്യയിലെ സുലവെയ്‌സിയില്‍ കാണാതായ ഇരുപത്തഞ്ചുകാരനെയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത്. കുടുംബംവക എണ്ണപ്പനത്തോട്ടത്തില്‍നിന്ന് പണികഴിഞ്ഞ് മടങ്ങുകയായിരുന്ന അക്ബറിനെയാണ് ഞായറാഴ്ച കാണാതായത്. ഒരു ദിവസം കഴിഞ്ഞിട്ടും അക്ബര്‍ വീട്ടിലെത്താതായപ്പോള്‍ നാട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടത്തിനടുത്തുള്ള കുഴിയില്‍ അനങ്ങാതെ …
സ്വന്തം ലേഖകന്‍: ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നയത്തെ അട്ടിമറിച്ച് പുതിയ ഉത്തരവുമായി ട്രംപ്, ആഗോള താപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. കല്‍ക്കരി മേഖലയെ പിന്തുണയ്ക്കുന്ന ഉത്തരവിനെതിരേ പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളല്‍ കുറയ്ക്കുന്ന നയമായിരുന്നു ഒബാമ മുന്നോട്ട് വച്ചത്. അതുകൊണ്ടുതന്നെ കല്‍ക്കരി മേഖലയില്‍ ഒബാമയുടെ കാലത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. യുഎസിലെ തൊഴിലവസരങ്ങള്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ക്ക് തുടക്കമായി, ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ഔദ്യോഗിക വിജ്ഞാപനം യൂറോപ്യന്‍ യൂണിയന് കൈമാറി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഒപ്പുവെച്ച ലിസ്ബന്‍ കരാറിലെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള ഔദ്യോഗിക വിജ്ഞാപനം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിനു യൂനിയനിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ ടിം ബോറോ …
സ്വന്തം ലേഖകന്‍: രണ്ടു വര്‍ഷം മുമ്പ് കള്ളന്‍ അടിച്ചുമാറ്റിയ 1.22 ലക്ഷം രൂപ തിരിച്ചു കിട്ടി, പക്ഷെ കിട്ടിയതു മുഴുവന്‍ അസാധു! ദിനേഷ് ചന്ദ്ര ഗുപ്ത എന്നയാളാണ് ചിരിക്കണോ കരയണോ എന്നറിയാതെ 1.22 ലക്ഷം രൂപയുടെ അസാധുവായ നോട്ടുകെട്ടുകളുമായി തലയ്ക്ക് കൈകൊടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഗുപ്തയുടെ വസതിയില്‍ നിന്ന് മോഷണം പോയ പണത്തിന് …