സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ, ബഹിരാകാശ രംഗത്തെ റഷ്യയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചരിത്രത്തിലേക്കുള്ള കുതിപ്പില്‍ പിഎസ്എല്‍വി സി 37 റോക്കറ്റാണ് 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് പറന്നത്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന റഷ്യയുടെ ലോക റെക്കോഡ് ഇതോടെ …
സ്വന്തം ലേഖകന്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കേരളം ആസ്ഥാനമായുള്ള എസ് ബി ടി ഉള്‍പ്പടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി മന്ത്രിസഭായോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്. ഫ്രോന്‍ടെക്‌സ് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2016ല്‍ യൂറോപ്പില്‍ അഭയം തേടിയെത്തിയവരുടെ വിശദമായ കണക്കുകളുള്ളത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇറ്റലിയും ഗ്രീസും ആയിരുന്നെന്നും റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനം ചെലുത്തുന്നതായ ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത് നടന്നതെന്ന് നാല് ഇന്റലിജന്‍സ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായിരുന്നു പ്രചാരണ സംഘത്തിലെ അംഗങ്ങള്‍ റഷ്യക്കാരുമായി ബന്ധം …
സ്വന്തം ലേഖകന്‍: ചികിത്സ തേടിയെത്തിയ യുവതിക്ക് പ്രണയ ലേഖനം, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് യുകെ മെഡിക്കല്‍ ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വയറിനും തൊണ്ടക്കും അസുഖവുമായി എത്തിയ യുവതിയായ രോഗിക്ക് ഡോ. അമരഗിരി കത്ത് എഴുതി …
സ്വന്തം ലേഖകന്‍: ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങിയത്. ശശികലയുടെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പോലീസ് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് ശശികല …
സ്വന്തം ലേഖകന്‍: അയല്‍വാസികളുമായി തര്‍ക്കം, നടന്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായി ഉണ്ടായ തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. ഏറെ നാളായി ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളില്‍ ചിലര്‍ ഉപയോഗിക്കുന്നത്. കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ നീക്കത്തിനെതിരെയാണ് …
സ്വന്തം ലേഖകന്‍: ആരാധകര്‍ റയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കുമുണ്ടാക്കി, ഷാരൂഖ് ഖാനെതിരെ കേസ്. തന്റെ പുതിയ ചിത്രമായ റായിസിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച തീവണ്ടി യാത്രയിലാണ് കോട്ട റയില്‍വേ സ്റ്റേഷനില്‍ ഉണ്ടാക്കിയ ബഹളത്തിന് ഷാരൂഖ് ഖാനെതിരെ കോട്ട റെയില്‍വേ പോലീസ് കേസെടുത്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ ജനുവരിയില്‍ നടത്തിയ ട്രെയിന്‍ …
സ്വന്തം ലേഖകന്‍: സിറിയയില്‍ നടമാടുന്നത് കൊടും ദാരിദ്രവും രോഗങ്ങളും, ഒരു ബില്യണ്‍ ജനങ്ങള്‍ കഴിയുന്നത് നരകത്തിലെന്ന് ഐക്യരാഷ്ട്രസഭ. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര യുദ്ധം സിറിയയില്‍ ദാരിദ്രവും ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഒരു ബില്യണ്‍ ജനങ്ങളാണ് ദുരിതത്താല്‍ സിറിയയില്‍ നരകിക്കുന്നത്. സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ രണ്ടു യുവതികള്‍ വിഷസൂചികള്‍ കുത്തിവച്ച് കൊലപ്പെടുത്തി. 45 കാരനായ കിം ജോങ് നാമിനെയാണ് മലേഷ്യയിലെ ക്വാലലംപുര്‍ വിമാനത്താവളത്തില്‍വച്ച് ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികള്‍ വിഷസൂചികള്‍ ഉപയോഗിച്ചു തിങ്കളാഴ്ച കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രണ്ടു യുവതികളും ടാക്‌സിയില്‍ രക്ഷപ്പെട്ടതായും ദക്ഷിണ …