സ്വന്തം ലേഖകന്‍: ഗോളയില്‍ കളി കാര്യമായി, ഫുട്ബാള്‍ സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം. അംഗോളയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ യൂജിലില്‍ നടന്ന സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി ഫുട്‌ബോള്‍ മല്‍സരം കാണുന്നതിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാതിരുന്നവര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃത്വിരാജ്, നാം ശബാനയുടെ ട്രെയിലറെത്തി. തപസിയെ നായികയാക്കി മലയാളിയായ ശിവം നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൂറ് കോടി ക്ലബ്ബില്‍ പ്രവേശിച്ച നീരജ് പാണ്ഡേയുടെ അക്ഷയ് കുമാര്‍ ചിത്രമായ ബേബിയുടെ പ്രീക്വലാണ് നാം ശബാന. അക്ഷയ് കുമാര്‍ അജയ് സിംഗ് രാജ്പുത് എന്ന കഥാപാത്രമായി ചിത്രത്തിലുണ്ട്. …
സ്വന്തം ലേഖകന്‍: കേരള മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം, പ്രവാസികള്‍ക്കായി നിക്ഷേപ ബോര്‍ഡ്, ബഹ്‌റൈനില്‍ കേരള സ്‌കൂളും എഞ്ചിനീയറിംഗ് കോളേജും. പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപംനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് എര്‍ദോഗാന്റെ അംഗീകാരം, ഹിതപരിശോധന ഏപ്രില്‍ 16 ന്. പ്രസിഡന്റിന്റെ അധികാരം വിപുലമാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ പരിഷ്‌കാര ബില്ലിന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ അംഗീകാരം നല്‍കി. ബില്ലിന്മേലുള്ള ജനഹിത പരിശോധന ഏപ്രില്‍ 16നു നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്നു പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്കുള്ള തുര്‍ക്കിയുടെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് വിപ്ലവത്തിന്റെ 38 മത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍, ആഘോഷ പരിപാടികള്‍ക്കിടെ ടെഹ്‌റാനില്‍ ട്രംപിനെതിരെ പതിനായിരങ്ങളുടെ പ്രകടനം. 1979 ലെ ഇസ്ലാമിക വിപ്‌ളവത്തിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്നത് അമേരിക്കക്കും ഇസ്രായേലിനും എതിരായ മുദ്രാവാക്യങ്ങള്‍. രാജ്യത്തിനു പുറത്തുനിന്നുള്ള ഭീഷണികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് തെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി പ്രസിഡന്റ് ഹസന്‍ റൂഹാനി …
സ്വന്തം ലേഖകന്‍: പാര്‍ട്ടിയില്‍ നിന്ന് പരസ്പരം പുറത്താക്കി ശശികലയും പനീര്‍ശെല്‍വവും, തമിഴ്‌നാട് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിനായി അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലയും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തമ്മിലുള്ള വടംവലി തുടരുന്നു. ശശികലയ്‌ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു …
സ്വന്തം ലേഖകന്‍: മുസ്ലീം വിലക്കിനെതിരായ കോടതി നടപടി, ട്രംപിനെ ട്വിറ്ററില്‍ കൊട്ടി ഹിലരി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധിയും, ഉത്തരവ് സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതുമാണ് ഹിലരിയെ ട്വീറ്റിനു വിഷയമാക്കിയത്. ഏഴ് മുസ്ലിം ഭൂരിപക്ഷ …
സ്വന്തം ലേഖകന്‍: ദലൈലാമയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യക്കെതിരെ വാളെടുത്ത് ചൈനീസ് മാധ്യമങ്ങള്‍, ദലൈലാമയെ പ്രോത്സാഹിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാരെന്ന് ആരോപണം. പ്രവാസി ഇന്ത്യക്കാര്‍ ടിബറ്റന്‍ മത നേതാവ് ദലൈലാമയെ പ്രോത്‌സാഹിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പു നല്‍കി. കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലാ ചാന്‍സലറും ഇന്തോഅമേരിക്കനുമായ പ്രദീപ് …
സ്വന്തം ലേഖകന്‍: ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്. വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെയ്‌ലി മെയിലിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. വന്‍കിട ബിസിനസുകാര്‍ക്കായി 1990കളില്‍ മെലാനിയ സ്ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി …
സ്വന്തം ലേഖകന്‍: ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മ്മിക്കുന്നവെന്ന ആരോപണവുമായി പാകിസ്താന്‍. ആണവായുധങ്ങള്‍ ശേഖരിച്ച് ഇന്ത്യ ആണവനഗരം സൃഷ്ടിക്കുകയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ഇല്ലാതാക്കാന്‍ ഇന്ത്യ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറഞ്ഞ സഖറിയ കേന്ദ്ര പൊതു ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് നല്‍കിയ നീക്കിയിരിപ്പും ചൂണ്ടിക്കാട്ടി. ഇത്രയധികം തുക …